Fri. Jul 18th, 2025

അമൃത്സറിലെ സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം. മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ സ്ഫോടനമുണ്ടാകുന്നത്. സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് നീളുന്ന പാതയുടെ സമീപത്താണ് സ്ഫോടനമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്താണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. ഇപ്പോൾ സ്ഥിതി​ഗതികൾ ശാന്തമാണെന്നും അന്വേഷണം പുരോഗാമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.