Thu. Jan 23rd, 2025

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്റെ വി​ചാ​ര​ണ പൂർത്തിയാക്കാൻ കീഴ്കോടതിക്ക് സുപ്രീംകോടതി ജൂലൈ 31 വരെ സമയം നീട്ടിനൽകി. വിചാരണ സംബന്ധിച്ച് പുതിയ റിപ്പോർട്ട് കേസ് അടുത്ത തവണ പരിഗണിക്കുന്ന ആഗസ്റ്റ് നാലിനകം നൽകാനും ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. വിചാരണ വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. പ്രതിഭാഗത്തിന്‍റെ വീഴ്ച കാരണമാണ് വിചാരണ നീളുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സാക്ഷിയെ ഇരുപത്തിമൂന്നര ദിവസമായി എതിര്‍ വിഭാഗം ക്രോസ് എക്സാമിനേഷന്‍ നടത്തുകയാണ്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.