ഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ സേനാ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ധ്രുവ് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഈ ഹെലികോപ്റ്ററുകള്‍ നിരന്തരം അപകടത്തില്‍പെടുന്ന സാഹചര്യത്തിലാണ് പ്വര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ധ്രുവ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കഴിഞ്ഞ ദിവസം ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് തവണ ഈ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടിരുന്നു. മാര്‍ച്ച് എട്ടിന് മുംബൈ തീരത്ത് നാവികസേനയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയിരുന്നു. മാര്‍ച്ച് 23 ന് നെടുമ്പാശേരിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടിരുന്നു. വിദേശത്തേക്കടക്കം കയറ്റുമതി ചെയ്യുന്ന ധ്രുവ് ഹെലികോപ്റ്ററുകള്‍ നിരന്തരം അപകടത്തില്‍പെടുന്നത് അന്താരാഷ്ട്ര തലത്തില്‍ അവമതിപ്പുണ്ടാക്കുമെന്നതാണ് പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.