Tue. Nov 5th, 2024

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയില്‍ എഐ ക്യാമറാ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. നിയമംലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് ഉടന്‍ അയച്ച് തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 20 മുതല്‍ പിഴയും ഇടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 20 മുതല്‍ പിഴ ഈടാക്കില്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അതേസമയം മാതാപിതാക്കള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള കുട്ടിയെ കൊണ്ടുപോയാല്‍ പിഴ ഒഴിവാക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി ഗതാഗത വകുപ്പ് അറിയിച്ചു. വിവാദങ്ങള്‍, അഴിമതി ആരോപണങ്ങള്‍, അന്വേഷണങ്ങള്‍ ഇതൊക്കെ നടക്കുകയാണങ്കിലും ക്യാമറാ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഇതോടെ ഗതാഗത വകുപ്പും കെല്‍ട്രോണും വ്യക്തമാക്കുന്നത്. പദ്ധതി തുടങ്ങുന്നതിന്റെ ആദ്യഘട്ടമായി തിങ്കളാഴ്ച മുതല്‍ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാതെയുള്ള മുന്നറിയിപ്പ് നോട്ടീസ് അയക്കും. കെല്‍ട്രോണാണ് ഇതിന്റെ ചെലവ് വഹിക്കുന്നത്. അതിന് ശേഷം മുന്‍നിശ്ചയിച്ച പ്രകാരം 20 മുതല്‍ പിഴ ഈടാക്കാനാണ് തീരുമാനം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം