Mon. Dec 23rd, 2024

കേരളക്കര മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന അരിക്കൊമ്പന്റെ കഥ പറയുന്ന പുതിയ മലയാള ചിത്രം അന്നൗന്‍സ് ചെയ്തു. നടനും സംവിധായകനുമായ സാജിദ് യഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട അരിക്കൊമ്പന്റെ കഥയാണ് സിനിമ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പോസ്റ്ററിലും ഒരു അമ്മയെയും കുഞ്ഞിനേയും കാണാം. ബദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇടുക്കിയെവിറപ്പിച്ച അരികൊമ്പന്‍, ഇപ്പോള്‍ കേരള തമിഴ് നാട് അതിര്‍ത്തിയിലും ജനങ്ങളുടെ ഉറക്കം കെടുത്തുന്ന വാര്‍ത്തകള്‍ നിറയുന്ന ഈ സമയത്തു, ഈ ചിത്രത്തിന്റെ അന്നൗണ്‍സ്മെന്റ് ഏറെ ആകാംഷയോടെ ആണ് പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്. the most powerful force on earth is justice എന്ന ടാഗ്ലൈനും പോസ്റ്ററില്‍ കാണാം. ചിത്രത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം