Thu. May 2nd, 2024

അക്ഷയ് കുമാറും ടൈഗർ ഷ്രോഫും ഒന്നിക്കുന്ന കോമഡി ആക്ഷൻ ചിത്രം ‘ബഡെ മിയാൻ ഛോട്ടെ മിയാന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമയുടെ ചിത്രീകരണം ഉടൻ പൂർത്തിയാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. 2024 ഈദ് റിലീസായി ഏപ്രിൽ 10നോ, 11നോ ആയിരിക്കും റിലീസ്. ചിത്രത്തിൽ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കൂടുതലായതിനാലാണ് റീലീസ് അടുത്ത വർഷത്തേക്ക് നീളുന്നത് എന്നാണ് റിപ്പോർട്ട്. പൂജാ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ വാഷു ഭഗ്‌നാനിയാണ് ചിത്രം നിര്‍മിക്കുന്നത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.