Thu. May 2nd, 2024

തീവ്രവാദികളുടെ ദേശവിരുദ്ധ അജണ്ടയും ഗൂഢാലോചനയും തുറന്നുകാട്ടുന്ന ചിത്രമാണ് ‘ദി കേരള സ്റ്റോറി’യെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടക ബെല്ലാരിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ”അതിസുന്ദരമായ സംസ്ഥാനമാണ് കേരളം. അവിടുത്തെ ജനത കഠിനാധ്വാനികളും പ്രതിഭാശാലികളുമാണ്. എന്നിട്ടും ആ സംസ്ഥാനത്തെ തീവ്രവാദം ഗ്രസിച്ചു. കന്നഡിഗര്‍ സൂക്ഷിക്കണം. സ്വന്തം വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ തീവ്രവാദ സംഘടനകളുമായി കൂട്ടുകൂടുകയാണ്. കോണ്‍ഗ്രസിന്റെ ഈ നെട്ടോട്ടം കര്‍ണാടകയെ കേരളത്തെപ്പോലെയാക്കും,” എന്നാണ് മോദി പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് 100 സീറ്റില്‍ മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് കോണ്‍ഗ്രസിനും ജെഡിഎസിനും പിന്തുണ നല്‍കാന്‍ എസ്ഡിപിഐ തീരുമാനിച്ചിരുന്നു. ഇതിന് എതിരെയായിരുന്നു സംഘടനയുടെ പേര് പറയാതെ ‘ദി കേരള സ്റ്റോറി’ പരാമര്‍ശിച്ചുള്ള മോദിയുടെ വിമര്‍ശനം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം