Thu. May 2nd, 2024

കുസാറ്റ് സിഗ്‌നലിനു സമീപം ബസ് ലോറിയുടെ പിന്നില്‍ ഇടിച്ചു അപകടം. 17 പേര്‍ക്ക് പരുക്ക് പറ്റി. ആരുടെയും നില ഗുരുതരമല്ല. പരുക്ക് പറ്റിയവരെ കളമശ്ശേരി കിന്‍ഡര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലര്‍ച്ചെ 5 മണിക്കാണ് അപകടം നടന്നത്. കാസര്‍ഗോഡ് നിന്നും കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റവരില്‍ 6 പുരുഷന്‍മാരും 8 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.