Wed. May 1st, 2024

അരിക്കൊമ്പന്‍ പെരിയാര്‍ റേഞ്ചിലെ വനമേഖലയില്‍. ഇന്നലെ രാത്രിയോടെ തമിഴ്നാട് വനമേഖലയില്‍ നിന്ന് കേരളത്തിലേക്ക് കടന്നതായി ജിപിഎസ് കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചു. ആന ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് വനംവകുപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്നാട്ടിലെ മേഖമല ടൈഗര്‍ റിസര്‍വിന് സമീപമാണ് അരിക്കൊമ്പനുണ്ടായിരുന്നത്. ഇതിനോട് ചേര്‍ന്നുള്ള ജനവാസമേഖലക്ക് സമീപം അരിക്കൊമ്പനെത്തിയതോടെ തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് അരിക്കൊമ്പന്‍ തിരികെ കേരളത്തിലേക്ക് മടങ്ങുന്നു എന്ന രീതിയില്‍ വിവരം ലഭിച്ചത്.

ദിവസം ശരാശരി 40 കിലോമീറ്ററോളം ആന സഞ്ചരിക്കുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ ആന ആരോഗ്യവാനാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ജിപിഎസ് കോളറില്‍ നിന്ന് കൃത്യമായി വിവരം ലഭിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.