Mon. Dec 23rd, 2024

വനിതകളുടെ 100 മീറ്ററിലെ മുന്‍ ലോകചാമ്പ്യനും ഒളിമ്പിക് മെഡല്‍ ജേതാവുമായ അമേരിക്കന്‍ അത്ലറ്റ് ടോറി ബോവി (32) അന്തരിച്ചു. ബുധനാഴ്ച ഫ്‌ളോറിഡയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. 2017-ലെ ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഓട്ടത്തിലെ സ്വര്‍ണജേതാവാണ്. 4×100 മീറ്റര്‍ റിലേ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീമംഗവുമാണ്. 2015 ബെയ്ജിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ വെള്ളി നേടി.

2016 റിയോ ഒളിമ്പിക്‌സില്‍, 4×100 റിലേ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീമംഗമായിരുന്നു. റിയോയില്‍ 100 മീറ്ററില്‍ വെള്ളിയും 200 മീറ്ററില്‍ വെങ്കലവും നേടി.

ലണ്ടനില്‍, 10.85 സെക്കന്‍ഡില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയാണ് സ്വര്‍ണം നേടിയത്. 10.78 സെക്കന്‍ഡാണ് 100 മീറ്ററില്‍ ടോറിയുടെ മികച്ച സമയം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.