Fri. Nov 22nd, 2024

ബീഹാറില്‍ അധ്യാപകനെതിരെ ഭീഷണിയുമായി പോലീസ്. തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ ഒരു നിമിഷം മതിയെന്നാണ് പൊലീസിന്റെ ഭീ ഷണി. ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു കേസുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം സ്റ്റേഷനിലെത്തിയതായിരുന്നു അധ്യാപകന്‍. എന്നാല്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ട് മൂന്നു ദിവസം വൈകിയാണ് അധ്യാപകന്‍ എത്തിയത്. ഇതില്‍ അസ്വസ്ഥനായ പൊലീസ് ഉദ്യോഗസ്ഥന്‍ രാജേഷ് ശരനാണ് അധ്യാപകനെ ഭീഷണിപ്പെടുത്തയത്. അധ്യാപകന്‍ തന്റെ ഭാഗം വ്യക്തമാക്കുന്നതിനിടെയാണ് രാജേഷ് ശരണ്‍ ഭീഷണി മുഴക്കിയത്- ‘അധികം സംസാരിക്കരുത്. ആളുകളെ തീവ്രവാദികളായി പ്രഖ്യാപിക്കുക എന്നതാണ് ഞങ്ങളുടെ ജോലി. ഒരു നിമിഷം കൊണ്ട് നിങ്ങളെ തീവ്രവാദിയായി പ്രഖ്യാപിക്കും’- രാജേഷ് ശരണ്‍ പറഞ്ഞു. വീഡിയോ വൈറലായതോടെ സംഭവത്തില്‍ ജാമുയി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം