Sat. Jan 18th, 2025

ഛത്തീസ്ഗഢിലെ ദാംധാരി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 10 പേര്‍ മരിച്ചു. എസ് യു വി കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. വിവാഹത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ട സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

അപകടം നടന്നയുടനെ ട്രക്ക് ഡ്രൈവര്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായാണ് വിവരം. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഛത്തീസ്ഗഢ് പോലീസ് അറിയിച്ചു. ദാരുണ സംഭവത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ ദുഃഖം രേഖപ്പെടുത്തി.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.