Mon. Dec 23rd, 2024

സുഡാനിൽ ആക്രമണം ശക്തമായ സാഹചര്യത്തിൽ ഇന്ത്യൻ എംബസി താൽകാലികമായി മാറ്റി. ഖാർത്തൂമിൽ നിന്ന് പോർട്ട് സുഡാനിലേക്കാണ് ഇന്ത്യ എംബസി മാറ്റിയത്. ഖാർത്തൂമിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഖാര്‍തൂം നഗരത്തിലെ ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ എംബസി താൽക്കാലികമായി  പോര്‍ട്ട് സുഡാനിലേക്ക് മാറ്റാന്‍ തീരുമാനിച്ചുവെന്നും കൂടുതല്‍ സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും  ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.