Mon. Dec 23rd, 2024

ഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്കുളള റെയില്‍വെ നിരക്കുകളിലെ ഇളുവകള്‍ റദ്ദാക്കിയതോടെ റെയില്‍വേക്ക് അധിക വരുമാനം ലഭിച്ചതായി റിപ്പോര്‍ട്ട്. ഇളവുകള്‍ ഇല്ലാതാക്കിയതോടെ 2242 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്. വിവരാവകാശ നിയമപ്രകാരമുളള മറുപടിയിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് കാലത്ത് റദ്ദാക്കിയ ഇളവുകള്‍ റെയില്‍വെ മന്ത്രാലയം ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. അതേസമയം, ഇളവ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തളളിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം സുപ്രീംകോടതി സര്‍ക്കാരിന് വിടുകയാണ് ചെയ്തത്. 60 വയസിന് മുകളില്‍ പ്രായമുളള പുരുഷന്‍മാര്‍ക്ക് 40 ശതമാനവും 58 വയസ്സിന് മുകളില്‍ പ്രായമുളള സ്ത്രീകള്‍ക്ക് 50 ശതമാനവുമായിരുന്നു രാജ്യത്തെ ട്രെയിനുകളില്‍ നിരക്കിളവ് ഏര്‍പ്പെടുത്തിയിരുന്നത. ഇളവ് റദ്ദാക്കിയതിന് ശേഷം എട്ട് കോടിയോളം മുതിര്‍ന്ന പൗരന്മാരാണ് കഴിഞ്ഞ വര്‍ഷം ട്രെയിനുകളില്‍ റിസര്‍വേഷനില്‍ യാത്ര ചെയ്തത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം