Sun. Dec 22nd, 2024

ലയണൽ മെസ്സിക്ക് സസ്പെൻഷൻ നല്കി പിഎസ്ജി. ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യ സന്ദർശിച്ചതിനാണ്  സസ്പെൻഷൻ. സസ്‌പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ താരത്തിന് സാധിക്കില്ല. സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് സൗദി സന്ദർശനത്തിനായി മെസ്സിയും കുടുംബവും സൗദിയിലെത്തിയത്. ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സൗദി യാത്രയ്ക്ക് മെസ്സി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. എന്നാല്‍ ക്ലബ് അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നു. സസ്പെൻഷനെ തുടർന്ന് ട്രോയസ്, അജക്സിയോ എന്നീ ടീമുകൾക്കെതിരെയുള്ള ലീ​ഗ് 1 മത്സരങ്ങൾ മെസിക്ക് നഷ്ടപ്പെട്ടേക്കും. മേയ് 21ന് നടക്കുന്ന ഓക്സെറെയ്ക്ക് എതിരായ മത്സരത്തിലേക്ക് താരം തിരിച്ചെത്തിയേക്കും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.