Mon. Dec 23rd, 2024

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഖാര്‍ത്തൂമില്‍ നിന്ന് സുഡാനിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി മാറ്റി. ഖാര്‍ത്തൂമില്‍ നിന്ന് പോര്‍ട്ട് സുഡാനിലേക്കാണ് എംബസി മാറ്റിയിരിക്കുന്നത്. ഖാര്‍ത്തൂമില്‍ ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. അതേസമയം, സുഡാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുഡാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകളും ഇമെയിലും എംബസി അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം