Mon. Dec 23rd, 2024

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് 58.85 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി പോലീസ്. വേങ്ങര സ്വദേശി സാലിമിന്റെ കൈയ്യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കുവൈത്തില്‍ നിന്ന് ഞായറാഴ്ച വൈകീട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയതായിരുന്നു സാലിം. കസ്റ്റംസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ട് വിമാനത്താവളത്തിന് പുറത്തെത്തിയപ്പോള്‍ പൊലീസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. 966 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ കാപ്സ്യൂളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ചോദ്യം ചെയ്യലില്‍ സ്വര്‍ണമുണ്ടെന്ന കാര്യം നിഷേധിച്ച സാലിമിനെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ നാല് കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം