Mon. Dec 23rd, 2024

ബെംഗളൂരു: ഇന്ത്യയ്‌ക്കെതിരെ ശബ്ദിക്കുന്നവരെ റോഡില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും അവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക ബി.ജെ.പി. എം.എല്‍.എ ബസവണ ഗൗഡ പാട്ടീല്‍. കര്‍ണാടകയിയിലെ വിജയപുരയില്‍വെച്ച് നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ബസവണ വിവാദ പ്രസ്താവന നടത്തിയത്. കര്‍ണാടകയില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മോഡലില്‍ ഭരണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും ഇന്ത്യക്കെതിരേ, ഞങ്ങളുടെ വിശ്വാസത്തിനെതിരേ, ഹിന്ദുക്കള്‍ക്കെതിരേ ശബ്ദിച്ചാല്‍, അവരെ ജയിലിലേക്ക് അയക്കില്ല. പകരം റോഡില്‍വെച്ച് തന്നെ എന്‍കൗണ്ടര്‍ ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം