Mon. Dec 23rd, 2024

പൊന്നിയന്‍ സെല്‍വന്‍ 2 തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി, എന്നീ ഭാഷകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തിയ ചിത്രം നാല് ദിവസംകൊണ്ട് 200 കോടി ക്ലബ്ലില്‍ ഇടംനേടിയെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. നിര്‍മാതാക്കളായ മദ്രാസ് ടാക്കീസ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ഏപ്രില്‍ 28 ന് തിയേറ്ററലെത്തിയ ചിത്രം ആദ്യദിനം തന്നെ ബോക്സോഫീസില്‍ തീ പടര്‍ത്തി. പൊന്നിയിന്‍ സെല്‍വന്‍ 2. ഒറ്റ ദിവസം കൊണ്ടു തന്നെ 38 കോടി രൂപയാണ് വാരിക്കൂട്ടിയത്. സാക്നില്‍ക്ക് റിപ്പോര്‍ട്ട് അനുസരിച്ച് തമിഴ്നാട്ടില്‍ നിന്നും 25 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോള്‍ ആദ്യത്തെ ദിവസം 40 കോടിയായിരുന്നു കലക്ഷന്‍. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രം 3-4 കോടി രൂപ കലക്ഷന്‍ നേടി. കര്‍ണാടകയിലെ കലക്ഷന്‍ 4-5 കോടിയാണ്. പിഎസ്-1 ഇന്ത്യയില്‍ ആകെ 327 കോടി രൂപ നേടിയിരുന്നു. വിദേശത്ത് 169 കോടിയും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.