Mon. Dec 23rd, 2024

‘കക്കുകളി’ക്കെതിരെ കെസിബിസി. കക്കുകളി നാടകം നിരോധിക്കണമെന്ന് സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. ഇക്കാര്യം സര്‍ക്കാരിനോടാവശ്യപ്പെട്ടെന്നും KCBC അധ്യക്ഷന്‍ പറഞ്ഞു. നാടകം ക്രൈസ്തവ സന്യാസിനികളെ അവഹേളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു കക്കുകളി നാടകത്തില്‍ വിശ്വാസികള്‍ക്ക് എതിരായിkcbc എന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസത്തെ എതിര്‍ക്കുന്ന നിലപാട് സിപിഎമ്മിനില്ലെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

മതമൈത്രിയെ ബാധിക്കുന്ന ഏതു കാര്യവും അവസാനിപ്പിക്കണമെന്ന് കക്കുകളി നാടകത്തെക്കുറിച്ച് ജോസ് കെ മാണി. മതേതരത്വം കാത്തു സൂക്ഷിക്കണം എന്നു തന്നെയാണ് കേരള സ്റ്റോറി സിനിമയെ കുറിച്ചുള്ള കേരള കോണ്‍ഗ്രസ് നിലപാടെന്നും ജോസ് കെ മാണി തിരുവനന്തപുരത്ത് പറഞ്ഞു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.