26 C
Kochi
Wednesday, October 16, 2019
Home 2019 January

Monthly Archives: January 2019

 മധുര, തമിഴ്‌നാട്:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധുര സന്ദര്‍ശനത്തിനെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തമിഴ്‌നാടിന്റെ ഭൂപടത്തില്‍ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത കാര്‍ട്ടൂണോട് കൂടിയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തില്‍ മോദിക്കെതിരെ പ്രതിഷേധിച്ചത്. തമിഴ്‌നാടിനെ ചതിച്ച മോദി തിരിച്ചു പോകണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. മധുരയില്‍ എയിംസിന് തറക്കല്ലിടുന്ന ചടങ്ങിനാണ് പ്രധാനമന്ത്രി എത്തിയത്. നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനെതിരെ കഴിഞ്ഞ ദിവസം ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. #GoBackModi‘ഗജ’ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ മോദി...
 ന്യൂഡല്‍ഹി:നാഷണല്‍ ദലിത് മൂവ്മെന്‍റ് ഫോര്‍ ജസ്റ്റിസും നാഷണല്‍ സെന്‍റര്‍ ഫോര്‍ ദലിത് ഹ്യൂമണ്‍ റൈറ്റ്സും സംയുക്തമായി 'ജാതിയുടെ നിഴലിലെ നീതിനിര്‍വഹണം' എന്ന പേരില്‍ പുറത്തു വിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം ദളിത് ആദിവാസി വിഭാഗങ്ങളിൽ നിന്ന് മാത്രം മൂന്നിൽ ഒന്ന് വിചാരണത്തടവുകാരുണ്ടെന്ന് വിവരങ്ങൾ. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വിവരങ്ങള്‍ അധികരിച്ചാണ് പ്രധാനമായും പഠനം നടന്നത്. ജനസംഖ്യ ആനുപാതികമായി നോക്കിയാല്‍ ഇതു വളരെ കൂടുതലാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.ഇരുപത്തിനാലു ശതമാനം മാത്രം...
സുൽത്താൻ ബത്തേരി:ഇന്ത്യയിലെ ഏറ്റവും വലിയ ചെറുകിട കർഷക കൂട്ടായ്മയായ ഫെയർ ട്രേഡ് അലയൻസ് കേരളയുടെ ആഭിമുഖ്യത്തിൽ വിത്തുത്സവം സുൽത്താൻ ബത്തേരി ചുള്ളിയോട് റോഡിൽ ചക്കാലക്കൽ ടൂറിസ്റ്റ് ഹോമിന് എതിർവശം പ്രത്യേകം തയ്യാറാക്കിയ മൈതാനത്തിൽ നടന്നു. ജനുവരി 24 ന് വൈകീട്ട് വിത്തുഘോഷയാത്രയോടെ ആരംഭിച്ച വിത്തുത്സവത്തിന്റെ എട്ടാമത് പതിപ്പ് ജനുവരി 28 വരെയാണ് നടന്നത്.2012 ല്‍ ഫെയര്‍ ട്രേഡ് അലയന്‍സ് കേരള തുടക്കമിട്ട വിത്തുത്സവം എട്ടാമത് എഡിഷനില്‍ എത്തുമ്പോള്‍ ഇന്ത്യയിലെ...
#ദിനസരികള്‍ 654ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏതറ്റം വരെയാണ് സഞ്ചരിച്ചെത്താന്‍ കഴിയുക? ഏതെങ്കിലും വിധത്തില്‍ സ്ഥാപിതമായ വിശ്വാസങ്ങളെ ഒന്നു തൊടാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ അവ തീഗോളങ്ങളായി പൊട്ടിത്തെറിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും അതിര്‍ത്തികളില്ലാതെ വിമര്‍ശിക്കുവാനുള്ള സ്വാതന്ത്ര്യം എന്ന ആശയത്തെ ഏതെങ്കിലും തരത്തിലുള്ള വിശ്വാസങ്ങളോട് ഭൂരിഭാഗവും അടിപ്പെട്ടിരിക്കുന്ന നമ്മുടെ സമൂഹം പൊതുവേ വകവെച്ചു തരുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഈ ചോദ്യത്തെ നമുക്കൊന്ന് തിരിച്ചിടുക. ഇങ്ങനെ :- വിശ്വാസത്തിന് മതേതര ജനാധിപത്യ സമൂഹത്തില്‍ ഏതറ്റം വരെയാണ് പോകാന്‍...
 ന്യൂഡൽഹി:മുൻ കേന്ദ്രമന്തിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ജോർജ്ജ് ഫെർണാണ്ടസ് (88) അന്തരിച്ചു. വളരെക്കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. അൽഷിമേഴ്സ് രോഗബാധിതനും ആയിരുന്നു. ഈയടുത്ത് അദ്ദേഹത്തിനു പന്നിപ്പനി (swine flu) പിടിപെട്ടിരുന്നു.എൻ.ഡി.എ ഭരണകാലത്ത് (1998 ലും 2004 ലും) അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നു. പിന്നീട് രാജ്യസഭയിലും 2010 വരെ സേവനം അനുഷ്ഠിച്ചിരുന്നു.
#ദിനസരികൾ 653 എന്തുകൊണ്ടാണ് അമൃതാനന്ദമയിയെ സുധാമണി എന്നും ചിദാനന്ദപുരിയെ സത്യനെന്നും അവരുടെ മാതാപിതാക്കള്‍ നല്കിയ പേരുകളില്‍ ചിലര്‍ ഇക്കാലങ്ങളില്‍ വിളിക്കുന്നത്? ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുന്നതിനു മുമ്പ് എങ്ങനെയാണ് സുധാമണി അമൃതാനന്ദമയിയും, സത്യന്‍ ചിദാനന്ദപുരിയുമാകുന്നതെന്ന് നാം മനസ്സിലാക്കി വെയ്ക്കേണ്ടതുണ്ട്. ഈ മനസ്സിലാക്കല്‍ ഫലത്തില്‍ എന്താണ് സന്ന്യാസം എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയായിരിക്കുമെന്നു കൂടി സൂചിപ്പിക്കട്ടെ.ഹൈന്ദവമായ കാഴ്ചപ്പാടുകള്‍ അനുസരിച്ച് ജീവിതത്തിന് നാലു ധര്‍മ്മങ്ങളുണ്ട്. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെയാണ് അവയെ...
 കോഴിക്കോട്:റിപ്പബ്ലിക്ക് റാലി ദിനത്തിൽ കോഴിക്കോട്ടുള്ള അംഗനവാടിയിലെ കുട്ടികൾ ബി.ജെ.പിയുടെ പതാക ഉയർത്തിയത് വിവാദമായിരിക്കുന്നു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയാണ് കുട്ടികൾ റിപ്പബ്ലിക്ക് റാലി ദിനത്തിൽ റാലിയിൽ ഉപയോഗിച്ചത്. കോഴിക്കോട് താമരശ്ശേരി തോറ്റാമ്പുറം മലര്‍വാടി അംഗന്‍വാടിയിലെ കുട്ടികളും രക്ഷിതാക്കളും നടത്തിയ റിപ്പബ്ലിക് ദിന റാലിയാണ് വിവാദത്തിനു കാരണമായത് .താമരശ്ശേരിയില്‍ നിന്ന് കിലോമീറ്ററുകള്‍ മാറിയുള്ള ഉള്‍പ്രദേശമാണ് തോറ്റാമ്പുറം. ബി.ജെ.പി ക്ക് കാര്യമായി  സ്വാധീനമുള്ള തോറ്റാമ്പുറത്താണ് പ്രസ്തുത അംഗൻവാടി സ്ഥിതി ചെയ്യുന്നത്. അംഗന്‍വാടിയുടെ പ്രധാന...
 തിരുവനന്തപുരം:മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ പ്രതികളെ കണ്ടെത്താനാണ് തിരുവനന്തപുരം സിറ്റി ഡി.സി.പിയുടെ ചുമതലയുണ്ടായിരുന്ന ചൈത്ര തെരേസ ജോൺ, സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി പരിശോധിച്ചതെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി. സി പി എം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊലീസ് പരിശോധന അനാവശ്യവും ചട്ടവിരുദ്ധവുമാണെന്നു പാർട്ടിവാദത്തെ എതിർത്തു കൊണ്ടാണ് എസ് പി ചൈത്ര തെരേസ ജോണ്‍ റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് ജില്ലാ കമ്മിറ്റി...
 കൊച്ചി:ആലുവപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൻലിയയുടെ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേസ് നൽകുമെന്ന് ആൻലിയയുടെ പിതാവ് ഹൈജിനസ്. മരണത്തിലെ ദുരൂഹതകൾ നീക്കി പ്രതിക്ക്‌ ശിക്ഷ ഉറപ്പായ ശേഷം ആൻലിയയുടെ മകനെ വിട്ടുകിട്ടാൻ കേസ് ഫയൽ ചെയ്യുമെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ മകൾക്കെതിരെയുള്ള അനാവശ്യ പരാമർശങ്ങൾ യഥാർത്ഥ വസ്തുതകൾ അറിയാതെയാണെന്നും കൂട്ടിച്ചേർത്തു. ഇപ്പോൾ ജസ്റ്റിന്റെ വീട്ടിലാണ് കുട്ടിയെന്നും ജസ്റ്റിന്റെ അതേ സ്വഭാവം കുട്ടിക്കുണ്ടാവുമെന്നും അതിനെതിരെയാണ് കേസിനു പോകുന്നതെന്നും അദ്ദേഹം പറയുന്നു.അതേ സമയം...
 കാസര്‍കോട്:എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ദുരന്തബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും 2019 ജനുവരി 30 മുതൽ സെക്രട്ടറിയേറ്റ് പടിക്കലിൽ വീണ്ടും അനിശ്ചിതകാല പട്ടിണി സമരം ആരംഭിക്കുന്നു.2012 ലും 2013 ലും 2014 ലും 2016 ലും നടത്തിയ സമരത്തെ തുടർന്ന് സർക്കാർ ഒപ്പുവെച്ച കരാർ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ദുരിതബാധിതരുടെ അമ്മമാരും സാമൂഹ്യ പ്രവര്‍ത്തകരും പട്ടിണി സമരത്തിനൊരുങ്ങുന്നത്....