25 C
Kochi
Tuesday, July 27, 2021
Home Tags WHO

Tag: WHO

കൊവിഡിന്റെ ഭയാനകമായ ഘട്ടം വരാനിരിക്കുന്നതേയുള്ളൂ; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ജനീവ: കൊവിഡ് 19 മഹാമാരിയുടെ ഏറ്റവും ഭയാനകമായ ഘട്ടം വരാനിരിക്കുന്നതെ ഉള്ളുവെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. 'ഞങ്ങളെ വിശ്വസിക്കൂ, മോശപ്പെട്ടത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ,' എന്നാണ് ലോകാരോഗ്യസംഘടനയുടെ ജനീവയിലെ ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ ട്രെഡോസ് പറഞ്ഞത്. ഈ ദുരന്തത്തെ നമുക്ക് പ്രതിരോധിക്കാമെന്നും എന്നാൽ, ഇതൊരു വൈറസ് ആണെന്ന്  ...

കൊവിഡിനെ രാഷ്ട്രീയവത്കരിക്കരുത്, ഐക്യമാണു വേണ്ടതെന്ന് ലോകാരോഗ്യ സംഘടന

ജനീവ:   ആഗോളതലത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിയെ രാഷ്ട്രീയവത്കരിക്കരുതെന്നും ഈ സാഹചര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യമാണ് പ്രധാനമെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസിസ്. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ചൈനയോട് പക്ഷപാതം കാണിച്ചെന്നും ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കുന്ന കാര്യം ആലോചിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന്...

കൊറോണ: രോഗബാധിതരുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു

ജനീവ:   ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം, ലോകത്താകമാനമുള്ള കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആറു ലക്ഷത്തി മുപ്പത്തി നാലായിരത്തി എണ്ണൂറ്റി മുപ്പത്തഞ്ചായി. ഇരുപത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി അമ്പത്തേഴു പേർ മരിച്ചു.കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അറുപത്തിമൂവായിരത്തി നൂറ്റമ്പത്തൊമ്പതു പേർ രോഗബാധിതരായെന്നും, മൂവായിരത്തി നാന്നൂറ്റിയറുപത്തി നാലു പേർ മരിച്ചുവെന്നും ലോകാരോഗ്യസംഘടന പ്രസ്താവിച്ചതായി വാർത്ത ഏജൻസിയായ...

ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു

ന്യൂഡൽഹി:   ലോകത്താകെ ഇതുവരെ മൂന്ന് ലക്ഷത്തി എൺപത്തി ഒരായിരത്തി എഴുന്നൂറ്റി അറുപത്തി ഒന്ന് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. പതിനാറായിരത്തി അഞ്ഞൂറ്റി അൻപത്തി എട്ട് പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടിരിക്കുന്നത്. എന്നാൽ ഒരു ലക്ഷത്തി രണ്ടായിരത്തി നാന്നൂറ്റി ഇരുപത്തി ഒൻപത് പേർ...

കോവിഡ് 19 വ്യാപനം ആഗോളമഹാമാരിയെന്ന് ലോകാരോഗ്യ സംഘടന 

കോവിഡ് 19 വൈറസ് ബാധയെ 'പാന്റമിക്ക്' അഥവാ ആഗോളമഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിവേഗം ആളുകളിലേക്ക് രോഗം പകരുന്ന നിലയായതിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം. വൈറസിനെതിരായ വിവിധ രാജ്യങ്ങളുടെ ചെറുത്ത് നില്‍പ്പില്‍ ഒരു തരത്തിലുമുള്ള കുറവ് വരരുതെന്ന നിര്‍ദേശത്തടെയാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം പ്രഖ്യാപിച്ചത്.

കൊറോണ – ചില പാഠങ്ങള്‍ ഇനിയും ബാക്കിയുണ്ട്

#ദിനസരികള്‍ 1060   കൊറോണ മുന്നറിയിപ്പുകളെത്തുടര്‍ന്ന് പരസ്പര സമ്പര്‍ക്കം കഴിയുന്നത്ര കുറയ്ക്കേണ്ടതാണെന്ന വിദഗ്ദ്ധ നിര്‍‌ദ്ദേശങ്ങളെ നാം എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് ചുറ്റുമൊന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. കൈകൊടുക്കാനും കെട്ടിപ്പിടിക്കാനുമൊക്കെ പൂര്‍വ്വാധികം ഉത്സാഹത്തോടെയാണ് ചിലര്‍ തുനിയുന്നത്. എന്താണ് നിങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ മുന്നറിയിപ്പുകളെ ഇത്രയും നിസ്സാരമായെടുക്കുന്നതെന്ന് അവരോട് ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി, വരാനുള്ളത്...

കൊറോണ വൈറസ്: ലോകാരോഗ്യ സംഘടനയ്ക്ക് സഹായവുമായി ഫേസ്ബുക്ക് 

കാലിഫോർണിയ:   കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് സഹായവുമായി ഫേസ്ബുക്ക്. സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കൊവിഡ് 19 വൈറസ് ബോധവത്കരണവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടേത് അടക്കമുള്ള പരസ്യങ്ങള്‍ ഫേസ്ബുക്ക് സൗജന്യമായി നല്‍കും.കൊറോണ വൈറസ് എന്ന് ഫേസ്ബുക്കില്‍ തിരയുന്നവര്‍ക്ക് ലോകാരോഗ്യ...

കറന്‍സി നോട്ട് രഹിത പണമിടപാടുകള്‍ സ്വീകരിക്കണമെന്ന് ഡബ്ല്യൂഎച്ച്ഒ

സ്വിറ്റ്സർലാൻഡ്: കറന്‍സി നോട്ടുകളുടെ ഉപയോഗം കൊറോണ വൈറസ് പടരാന്‍ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന. രോഗബാധിതര്‍ സ്പര്‍ശിക്കുന്ന കറന്‍സി നോട്ടുകളും വൈറസിന്‍റെ വാഹകരാവുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ആളുകള്‍ കഴിവതും കറന്‍സി നോട്ടുകളുടെ ബദല്‍ സംവിധാനങ്ങളിലേക്ക് തിരിയാനും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.ദിവസങ്ങളോളം നോട്ടുകളില്‍ വൈറസിന്‍റെ സാന്നിധ്യമുണ്ടാവുമെന്നാണ് മുന്നറിയിപ്പിൽ ബാങ്ക് വിശദമാക്കുന്നത്.

കൊറോണ: പ്രാര്‍ത്ഥനകളല്ല, പ്രവര്‍ത്തനങ്ങളാണ് വേണ്ടത്!

#ദിനസരികള്‍ 1020   മുന്നൂറ്റിയിരുപത്തിനാലു പേരില്‍ നാല്പത്തിരണ്ടു മലയാളികളുമായി വുഹാനില്‍ നിന്നുമുള്ള വിമാനം ഇന്ന് പുലര്‍‌ച്ചേ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നു. രോഗം ബാധിച്ചിട്ടില്ലെന്ന് ചൈനീസ് അധികൃതര്‍ ഉറപ്പാക്കിയിട്ടുള്ളവരെയാണ് ഇന്ത്യയിലേക്ക് പോകാന്‍ അനുവദിച്ചത്. ബാധിതരായവരാകട്ടെ ചൈനയില്‍ തന്നെ തുടരുകയാണ്. ഇന്ത്യയിലേക്ക് എത്തിയവരെ പ്രത്യേകമായി തയ്യാറാക്കിയ കേന്ദ്രങ്ങളില്‍ രണ്ടാഴ്ചക്കാലം താമസിപ്പിച്ച് നിരീക്ഷിച്ചതിനുശേഷമാണ് അനന്തര നടപടികള്‍...