24 C
Kochi
Tuesday, September 28, 2021
Home Tags Walayar

Tag: walayar

പിടികൂടിയ സ്ഫോടക വസ്തുക്കള്‍(Picture Credits:24 News Online)

വാളയാറില്‍ ഉഗ്ര സ്ഫോടക വസ്തുക്കള്‍ പിടികൂടി

വാളയാര്‍:വാളയാറില്‍ രേഖകളില്ലാതെ ലോറിയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി പോകുന്ന മിനിലോറിയിലായിരുന്നു സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് കണ്ടെടുത്തത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.35 പെട്ടികളിലായിട്ടാണ് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ച് വച്ചിരുന്നത്. തക്കാളിപ്പെട്ടികൾക്കിടയിൽ...

പാലക്കാട് അതീവ ജാഗ്രത, വാളയാറിൽ പരിശോധന കടുപ്പിക്കും

പാലക്കാട്: വാളയാർ അതിർത്തി വഴിവന്ന കൂടുതൽ മറുനാടൻ മലയാളികളിൽ രോഗം സ്ഥിരീകരിച്ചതോടെ പാലക്കാട് വീണ്ടും അതീവ ജാഗ്രതയിൽ. രോഗം പടരുന്നത് തടയാൻ വാളയാറിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തമിഴ്നാട്ടിൽ നിന്ന് അതിർത്തി കടന്ന് പാലക്കാടെത്തിയ നാല് പേരാണ് ജില്ല ആശുപത്രിയിൽ ചികിത്സയിലുള്ളത്. വാളയാറിൽ പാസില്ലാതെയെത്തുന്ന യാത്രക്കാർ കുറഞ്ഞെങ്കിലും റെഡ്...

വാളയാറില്‍ രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വാളയാറില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. വാളയാര്‍ പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടെന്നും രോഗം സ്ഥിരീകരിച്ച ആളുടെ സമീപത്തുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സമരക്കാര്‍ ഉണ്ടെങ്കില്‍ അവരും നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തേക്കു കടക്കാനുള്ള...

അതിർത്തിയിൽ മലയാളികളെ തടയുന്നു; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പാലക്കാട്: സംസ്ഥാന അതിർത്തികളിൽ മലയാളികളെ നാട്ടിലേക്ക് വരുന്നത് തടയുന്ന നടപടിയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആർ അനിത എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇന്ന് പ്രത്യേക സിറ്റിംഗ് വഴി കേസ് പരിഗണിക്കുന്നത്. വാളയാറും തലപ്പാടിയും അടക്കമുള്ള ചെക്ക്‌പോസ്റ്റുകളിൽ പാസ് കിട്ടാതെ...

വാളയാര്‍ കേസ് അന്വേഷിച്ച ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്യുക; വിവിധ ആവശ്യങ്ങളുയര്‍ത്തി സംഘടനകളുടെ രാപ്പകല്‍ സമരം

കച്ചേരിപ്പടി: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണം എന്ന ആവശ്യമുയര്‍ത്തി എറണാകുളത്ത് രാപ്പകല്‍ സമരം സംഘടിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ തുടങ്ങിയ സത്യാഗ്രഹം നാളെ പത്ത് മണിവരെയാണ്.'ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം' എന്ന പേരില്‍ കേരളത്തിലെ മുഴുവന്‍ ദളിത് സംഘടനകളും, സ്ത്രീകളുടെ...

വാളയാര്‍ കേസ്; സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാളയാറില്‍ സഹോദരികള്‍ ദാരുണമായി കൊലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ആവശ്യം ഉടന്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിലവില്‍ സാഹചര്യമുണ്ട്. പോക്‌സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.പാലക്കാട് പോക്‌സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ട്. ഈ വിധി റദ്ദാക്കിയാലെ ഒരു പുനരന്വേഷണത്തിന് സാധിക്കുവെന്ന്...

വാളയാര്‍ കേസ്; മുഖ്യമന്ത്രിയില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് കുട്ടികളുടെ അമ്മ

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കള്‍. കെപിഎംഎസ് ചെയര്‍മാന്‍ പുന്നല ശ്രീകുമാറിനൊപ്പം നിയമസഭയിലെ ഓഫീസിലെത്തിയാണ് ഇരുവരും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.എല്ലാ സഹായങ്ങളും ചെയ്തു തരാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും, മുഖ്യമന്ത്രിയില്‍ ഉറച്ച വിശ്വാസമുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു.വാളയാര്‍ കേസ്...

വാളയാര്‍ കേസ്; കുറ്റപത്രവും മൊഴിപ്പകര്‍പ്പും പുറത്ത്, പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ 

 പാലക്കാട്: വാളയാറില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ ദാരുണമായി കൊലപ്പെട്ട കേസില്‍, മൂത്തപെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച കുറ്റപത്രവും, മൊഴിപ്പകര്‍പ്പും പുറത്തായി. അന്വേഷണത്തിലെ ഗുരുതര വീഴ്ചയാണ് കുറ്റപത്രവും മൊഴികളും തുറന്നുകാട്ടുന്നത്.കുറ്റപത്രത്തില്‍ ഇളയകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് പ്രതിഷേധാര്‍ഹം. മൂത്ത കുട്ടി മരണപ്പെട്ടപ്പോള്‍ മുഖം മൂടിയിട്ട രണ്ടുപേരുടെ സാന്നിദ്ധ്യം സംഭവസ്ഥലത്തുണ്ടായിരുന്നു എന്ന്, ഇളയകുട്ടി...

കുട്ടികള്‍ ഇരകളാകുന്ന കേസില്‍ ഇടപെടാനാവില്ല; എംസി ജോസഫൈന്‍

കൊച്ചി: വാളയാര്‍ കേസില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് വനിതാ കമ്മിഷൻ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍. കുട്ടികള്‍ ഇരകളാകുന്ന കേസുകളില്‍ ഇടപെടാന്‍ ബാലാവകാശ കമ്മിഷനും ശിശുക്ഷേമ സമിതിക്കുമാണ് ഉത്തരവാദിത്തമെന്ന് ജോസഫൈന്‍ പറഞ്ഞു.എന്നാൽ സംഭവത്തില്‍ കമ്മിഷന് അതീവ ആശങ്കയുണ്ടെന്നും സംഭവം അറിഞ്ഞ് വനിതാ കമ്മിഷന്‍ അംഗം അവിടെ എത്തുകയും കുട്ടികളുടെ അമ്മയെ കാണുകയും...

ഉത്തര്‍പ്രദേശിലെ ബദാവുനോ, കശ്മീരിലെ കത്വയോ അല്ല, ഇത് കേരളത്തിലെ വാളയാര്‍

കൊച്ചി: സ്ത്രീ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ ഭരിക്കുന്ന കേരളം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഉത്തരേന്ത്യന്‍ കാലാവസ്ഥയ്ക്ക് മാത്രം ചേര്‍ന്നതാണെന്ന് വിശ്വസിക്കുന്ന മലയാളി അടങ്ങുന്ന കേരളം. നിയമ-നീതി ന്യായ വ്യവസ്ഥ സാധാരണക്കാരനു മുന്നില്‍ കൊഞ്ഞനം കുത്തുന്നത് പ്രാകൃതമായി കാണുന്ന കേരളം...നീളുന്ന വിശേഷണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയാണ്.കേരളത്തിലെ...