Fri. Apr 26th, 2024
ബാങ്കോങ്:

പുറത്താക്കപ്പെട്ട മ്യാന്മർ നേതാവ്‌ ഓങ്‌ സാൻ സൂകിക്ക്‌ നാലുവർഷംകൂടി ശിക്ഷ വിധിച്ച്‌ സൈനിക കോടതി. കോവിഡ്‌ മാനദണ്ഡം ലംഘിച്ചതിനും അനധികൃതമായി വാക്കിടോക്കികൾ ഇറക്കുമതി ചെയ്തതിനുമാണ്‌ ശിക്ഷ.

കഴിഞ്ഞ മാസം മറ്റ്‌ രണ്ടു കേസിലായി ഇവർക്ക്‌ നാലുവർഷം തടവ്‌ വിധിച്ചിരുന്നു. ഇത്‌ പിന്നീട്‌ രണ്ടുവർഷമാക്കി. 2021 ഫെബ്രുവരിയിൽ സൂകി ഭരണം അട്ടിമറിച്ച സൈന്യം ഇവർക്കെതിരെ നൂറുവർഷംവരെ തടവ്‌ ലഭിച്ചേക്കാവുന്ന 12 കേസാണ്‌ ചുമത്തിയത്‌.

ആജീവനാന്തം ജയിലിലടയ്ക്കുകവഴി സൂകി രാഷ്ട്രീയത്തിൽ തിരിച്ചെത്തുന്നത്‌ തടയാനും അതുവഴി സൈനിക അട്ടിമറിക്ക്‌ നിയമസാധുത നൽകാനുമാണ്‌ സൈന്യം ശ്രമിക്കുന്നതെന്ന്‌ സൂകി അനുകൂലികൾ പറയുന്നു.