25 C
Kochi
Tuesday, July 27, 2021
Home Tags Lockdown

Tag: Lockdown

ലോക്ക്ഡൌണിൽ കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം നിലപാട് എടുക്കാൻ കേരളം

തിരുവനന്തപുരം:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൌണിന്റെ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം ആകാമെന്ന് തീരുമാനിച്ച് കേരളം. ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തത്. മന്ത്രിസഭ ബുധനാഴ്ച വീണ്ടും യോഗം ചേരും. അപ്പോഴേക്കും ലോക്ക്ഡൌണിനെക്കുറിച്ച് കേന്ദ്രനിർദ്ദേശങ്ങൾ വന്നേക്കും.കേരളത്തിൽ നിലവിൽ 194 കൊവിഡ് രോഗികളുണ്ട്.

സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യം ചർച്ച ചെയ്യാൻ മന്ത്രിസഭ യോഗം ഇന്ന്

തിരുവനന്തപുരം:   കൊവിഡിൽ നിലവിലെ സ്ഥിതിഗതികളും ലോക്ക്ഡൗണിലെ ഇളവുകളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭായോഗം ചേരും. ദേശീയ തലത്തെ അപേക്ഷിച്ച് കേരളത്തിൽ നിലവിൽ രോഗം നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തൽ. ഇന്നലെ സംസ്ഥാനത്ത് രണ്ട് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലും പത്തനംതിട്ടയിലും ഓരോരുത്തർക്കാണ് രോഗം സ്ഥിരീകരിച്ചത്.എന്നാലും സംസ്ഥാനത്തെ ഇളവുകൾ...

കേരള പോലീസിനായി സാനിറ്റൈസേഷന്‍ ബസ് നിരത്തിലിറങ്ങി

തിരുവനന്തപുരം:   ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി റോഡില്‍ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കാൻ മൊബൈല്‍ സാനിറ്റൈസേഷന്‍ ബസ് തിരുവനന്തപുരത്ത് നിരത്തിലിറങ്ങി. ഇതിന്റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോൿനാഥ് ബെഹ്റ നിര്‍വ്വഹിച്ചു. തിരുവനന്തപുരത്തിനു പുറമെ മറ്റെല്ലാ ജില്ലകളിലും പോലീസുകാർക്കായി മൊബൈൽ യൂണിറ്റ് സജ്ജമാക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി.

ലോക്ക്ഡൌൺ ഏപ്രിൽ മുപ്പതു വരെ നീട്ടി ഒഡീഷ

ന്യൂഡൽഹി:   കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൌൺ നീട്ടി ഒഡീഷ. ഏപ്രിൽ 14 വരെയുള്ള ലോക്ക്ഡൌൺ ഏപ്രിൽ മുപ്പതുവരെയാണ് നീട്ടിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 17 വരെ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.ലോക്ക്ഡൌൺ കാലയളവ് 15 ദിവസം കൂടി നീട്ടിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഒഡീഷ.കൊറോണ വൈറസ്...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകള്‍: ലോക്ക്ഡൗണിനു ശേഷം തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം:   ലോക്ക്ഡൌണിനെത്തുടര്‍ന്ന് മുടങ്ങിയ എസ്എസ്എൽസി ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ലോക് ഡൗണിനു ശേഷം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പരീക്ഷയിലും സ്കൂൾ തുറക്കലിലും അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അനുസരിച്ചായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മൂന്ന് എണ്ണമാണ് ഇനി ബാക്കി ഉള്ളത്....

മുംബൈയിൽ ലോക്ക്ഡൌൺ നീട്ടാനുള്ള തീരുമാനം ജനങ്ങളെ ആശ്രയിച്ചിരിക്കുമെന്നു മുഖ്യമന്ത്രി

മുംബൈ:   കൊറോണ വൈറസ് വ്യാപനം തടയാനായി ഏപ്രിൽ പതിനാലുവരെ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൌൺ മുംബൈയിൽ നീട്ടിയേക്കും. ലോക്ക്ഡൌൺ മുംബൈയിൽ നീട്ടാനുള്ള തീരുമാനം ജനങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശനിയാഴ്ച പറഞ്ഞതായി ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ടു ചെയ്തു.മുംബൈയിൽ ലോക്ക്ഡൌൺ നീട്ടാനിടയുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് തോപ്പെ...

ഏപ്രിൽ പതിനഞ്ചു മുതൽ ട്രെയിനുകൾ ഓടിയേക്കും

ന്യൂഡൽഹി:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ നിർത്തലാക്കിയ ട്രെയിൻ ഗതാഗതം ഏപ്രിൽ പതിനഞ്ചോടെ പുനഃസ്ഥാപിച്ചേക്കും. മാർച്ച് ഇരുപത്തിനാലിനാണ് ട്രെയിൻ ഗതാഗതം പൂർണ്ണമായും നിർത്തലാക്കിയത്.രാജധാനി, ശതാബ്ദി, തുരന്തോ, തേജസ്, വന്ദേ ഭാരത് എന്നീ ട്രെയിനുകളും ലോക്കൽ ട്രെയിനുകളും ഏപ്രിൽ പതിനഞ്ചുമുതൽ പുനരാരംഭിച്ചേക്കും.

ഏപ്രിൽ മുപ്പതുവരെ ബുക്കിങ്ങ് അനുവദിക്കില്ലെന്ന് എയർ ഇന്ത്യ

ന്യൂഡൽഹി:   ഏപ്രിൽ മുപ്പതുവരെ എല്ലാ ബുക്കിങ്ങുകളും എയർ ഇന്ത്യ നിർത്തിവെച്ചു. ലോക്ക്ഡൌൺ ഏപ്രിൽ പതിനാലിനു ശേഷവും നീളുമോയെന്നതിൽ കേന്ദ്രത്തിന്റെ തീരുമാനത്തിനു കാത്തിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.രേഖാമൂലമുള്ള നിർദ്ദേശങ്ങൾക്കായി എയർ ഇന്ത്യ കാത്തിരിക്കുകയാണ്. നിലവിൽ, ഏപ്രിൽ പതിനാലുവരെ ആഭ്യന്തര - അന്താരാഷ്ട്ര സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.

ഏപ്രിൽ അഞ്ചിന് ഒൻപത് മണിക്ക് ഒൻപത് മിനുറ്റ് മെഴുകുതിരി തെളിയിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി:   കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സാമൂഹിക ശക്തി തെളിയിക്കാൻ പുതിയ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതിൽക്കലോ, ബാൽക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവയേതെങ്കിലും...

പാൽ വിതരണം സംഭരണം എന്നീ കാര്യങ്ങൾ മിൽമ വ്യക്തമാക്കുന്നു

തിരുവനന്തപുരം:   പാൽ വിതരണം, സംഭരണം എന്നീ കാര്യങ്ങൾ വ്യക്തമാക്കാനായി മിൽമ ഇറക്കിയ കുറിപ്പ്:-ക്ഷീരസംഘങ്ങൾ വഴി ക്ഷീരകർഷകരിൽ നിന്നും പാൽ സംഭരിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തില്ലെന്നും മുഴുവൻ പാലും മിൽമ സ്വീകരിക്കുമെന്നും മിൽം ചെയർമാൻ പി എ ബാലൻ മാസ്റ്റർ വ്യക്തമാക്കി. കൊവിഡ് 19 ലോൿഡൌൺ മൂലം മേഖല യൂണിയനുകളുടെ പാൽ വില്പനയിൽ...