24 C
Kochi
Tuesday, September 28, 2021
Home Tags Farmers

Tag: Farmers

കര്‍ഷകര്‍ക്കുള്ള താങ്ങുവില കൂട്ടിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് മോദിയോട് അണ്ണാഹസാരെ

മുംബൈ:കേന്ദ്രത്തിന്റെ കര്‍ഷകനിയമങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ലോക്പാല്‍ സമരനായകന്‍ അണ്ണാഹസാരെ രംഗത്ത്. നിലവിലെ താങ്ങുവില നിരക്കില്‍ മാറ്റം വരുത്തി മുടക്കുമുതലിനെക്കാള്‍ അമ്പത് ശതമാനം താങ്ങുവില കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചതായും അദ്ദേഹം പറഞ്ഞു.ഇനിയും ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍...

റിപ്പബ്ലിക് ദിനാഘോഷം അലങ്കോലമാക്കരുതെന്ന് കര്‍ഷകരോട് പ്രതിരോധമന്ത്രി

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷം അലങ്കോലമാക്കരുതെന്ന് കര്‍ഷകരോട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കര്‍ഷകരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.‘കര്‍ഷകര്‍ യുക്തിസഹമായ സമീപനം സ്വീകരിക്കുമെന്ന് കരുതുന്നു. ബാക്കിയെല്ലാം വരുന്നത് പോലെ കാണാം. ഇപ്പോള്‍ ഒന്നും പറയാനാകില്ല,’ രാജ്‌നാഥ് സിംഗ് പറഞ്ഞു.

റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്താന്‍ ഉറച്ച് കര്‍ഷക സംഘടനകള്‍

ചണ്ഡിഗഡ്:വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തെങ്കിലും റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്താനുള്ള നീക്കത്തില്‍ ഉറച്ച് കര്‍ഷക സംഘടനകള്‍. കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അമൃത്സറില്‍നിന്ന് നൂറുകണക്കിന് ട്രാക്ടര്‍ ട്രോളികളാണ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്കു തിരിച്ചത്. ജനുവരി ഇരുപതോടെ കൂടുതല്‍...

ബി.ജെ.പി പ്രവര്‍ത്തകന്‍ അംഗത്വം രാജിവെച്ച് കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്നു; ‘കേന്ദ്രം കര്‍ഷകരുടെ താത്പര്യങ്ങള്‍ അവഗണിച്ചു’

ന്യൂഡല്‍ഹി: അംഗത്വം രാജിവെച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍ കര്‍ഷകരുടെ സമരപന്തലില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രബാല്‍ പ്രതാപ് ശശിയെന്ന പ്രവര്‍ത്തകനാണ് ഘാസിപൂരില്‍ കര്‍ഷക പ്രതിഷേധത്തിനൊപ്പം അണിചേര്‍ന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.ഘാസിപൂരിലെ കര്‍ഷക പ്രതിഷേധത്തിനൊപ്പം അണിചേര്‍ന്ന പ്രബാല്‍ കേന്ദ്രം കോര്‍പറേറ്റുകള്‍ക്കൊപ്പം നിന്ന് കര്‍ഷകരെ ഒഴിവാക്കുകയാണെന്നും പറഞ്ഞു.

സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇന്ന് : റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ റാലി തടയണമെന്ന് കേന്ദ്രം

ദില്ലി: കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് ഇറക്കിയേക്കും. ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുതിയ ഹര്‍ജി ഉള്‍പ്പെടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ സുപ്രീംകോടതി ഇന്നലെ കേന്ദ്രസര്‍ക്കാരിനെ...

സമരം ചെയ്യുന്ന കർഷകരെ നീക്കണമെന്ന  ഹർജി, സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട നൽകിയ ഹർജി കൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ എത്തും.ചർച്ചകൾക്കായി മധ്യസ്ഥ സമിതിയെ നിയോഗിക്കാമെന്നു സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു....

കാർഷിക മേഖല കയ്യടക്കാൻ റിലയന്‍സ്; താങ്ങുവിലയേക്കാള്‍ കൂടുതല്‍ തുക കര്‍ഷകര്‍ക്ക് നല്‍കി

റായ്ച്ചൂര്‍: കാര്‍ഷികമേഖല കയ്യടക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് റിലയന്‍സ്. കാര്‍ഷികനിയമങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം കോര്‍പ്പറേറ്റും കര്‍ഷകരും തമ്മില്‍ നടക്കുന്ന വലിയ കച്ചവടത്തിനാണ് കര്‍ണാടകയില്‍ റിലയന്‍സ് തുടക്കം കുറിച്ചത്.സിന്ധാനൂര്‍ താലൂക്കിലെ കര്‍ഷകരില്‍ നിന്നും 1000 ക്വിന്റില്‍ സോന മസൂരി നെല്ലാണ് റിലയന്‍സ് വാങ്ങിയത്. 1,100 നെല്‍ കര്‍ഷകര്‍ അംഗങ്ങളുള്ള...

റിപ്പബ്ലിക് ദിനത്തിൽ സമാന്തര പരേഡ് നടത്തുമെന്ന മുന്നറിയിപ്പുമായി കർഷകർ

ന്യൂഡൽഹി:   വിവാദ കർഷക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഈ മാസം 26നു ഡൽഹിയിലെ രാജ്‌പഥിൽ സമാന്തര റിപ്പബ്ലിക് ദിന പരേഡ് നടത്തുമെന്ന മുന്നറിയിപ്പുമായി കർഷക സംഘടനകൾ. രാജ്‌പഥിൽ ട്രാക്ടർ റാലി നടത്താനുള്ള മുൻ തീരുമാനത്തിനു പകരമാണു സമാന്തര പരേഡ് സംഘടിപ്പിക്കാനുള്ള നീക്കം.റിപ്പബ്ലിക് ദിന പരേഡിനു പിന്നാലെ ഉച്ചയ്ക്കായിരിക്കും കർഷകരുടെ പരേഡ്....

മന്ത്രി പീയൂഷ് ഗോയല്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തി; വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി:   കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.കേന്ദ്രറയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ചര്‍ച്ചയ്ക്ക് ശേഷം കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഭൂഷന്റെ വിമര്‍ശനം.”അടിച്ചമര്‍ത്തലിലൂടെയും അപമാനിക്കുന്നതിലൂടെയും കര്‍ഷകരുടെ പ്രതിഷേധ പ്രസ്ഥാനത്തെ ഇല്ലാതാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നും പ്രതിഷേധം ദിവസം തോറും വളരുന്നത് കണ്ടപ്പോള്‍ സര്‍ക്കാര്‍...
farmers rejected new proposal by central government

നിയമഭേദഗതി വരുത്തികൊണ്ടുള്ള കേന്ദ്രത്തിന്റെ അഞ്ചിന ഫോർമുല കർഷകർ തള്ളി

ഡൽഹി: സമരക്കാരെ അനുനയിപ്പിക്കാന്‍ കേന്ദ്രം രേഖാമൂലം എഴുതി നൽകിയ അഞ്ചിന ഫോർമുല കർഷകർ തള്ളി. താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് നൽകാമെന്നത് അടക്കമുള്ള അഞ്ച് ശുപാർശകളാണ് കേന്ദ്രം മുന്നോട്ട് വെച്ചത്.കഴിഞ്ഞ മൂന്നാം തീയതി മുന്നോട്ട് വെച്ച ശുപാർശകൾ തന്നെയാണ് കേന്ദ്രം ഇന്നും മുന്നോട്ട് വെച്ചത് അതിൽ ഒരെണ്ണം മാത്രമേ പുതുതായി കൊണ്ടുവന്നുള്ളു.ആയതിനാൽ തന്നെ കേന്ദ്രത്തിന്റെ...