25 C
Kochi
Thursday, September 16, 2021
Home Tags Delhi

Tag: Delhi

രാജസ്ഥാനില്‍ വീണ്ടും പ്രതിസന്ധി? സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍

ജയ്പൂര്‍:രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി തുടരുന്നു. സ്പീക്കര്‍ ഹേമറാം ചൗധരി രാജിവെച്ചതിന് പിന്നാലെ സച്ചിന്‍ പൈലറ്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹിയിലെത്തിയ പൈലറ്റ് ഞായറാഴ്ച വരെ തലസ്ഥാനത്ത് തുടരും. അതേസമയം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാന്‍ സച്ചിന്‍ പൈലറ്റ് പദ്ധതിയിട്ടിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍...

നഴ്‌സുമാര്‍ മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവ് റദ്ദാക്കി ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി

ന്യൂഡല്‍ഹി:ജോലി സ്ഥലത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയുടെ ഉത്തരവ് റദ്ദാക്കി. ആശുപത്രിയുടെ അനുമതിയോടെയോ അറിവോടെയോ അല്ല ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടാണ് കഴിഞ്ഞ ദിവസം വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ ആശുപത്രി അധികൃതരോട്...

കെപിസിസി പ്രസിഡന്റിനാ‌യി തിരക്കിട്ട ചര്‍ച്ച‍; കരുക്കൾ നീക്കി കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം:കെപിസിസി പ്രസിഡന്റിനാ‌യി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കവെ, ഗ്രൂപ്പുകളുടെ പിന്തുണ തേടാന്‍ കൊടിക്കുന്നില്‍ സുരേഷ്  എംപി ശ്രമം തുടങ്ങി. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര്  മുന്നോട്ടുവയ്ക്കേണ്ടതില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഇതുവരെയുള്ള തീരുമാനം. സംഘടന ‌തലത്തില്‍ വരുത്തേണ്ട മാറ്റം ചര്‍ച്ചചെയ്യാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ്...

ഡൽഹിയിൽ ലോക്​ഡൗൺ ഒരാഴ്​ച കൂടി നീട്ടി; കേസുകൾ കുറഞ്ഞാൽ അൺലോക്കിങ്​

ന്യൂഡൽഹി:ഡൽഹിയിൽ ലോക്​ഡൗൺ ഒരാഴ്​ച കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അറിയിച്ചു. കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും മേയ്​ 31 വരെ സംസ്​ഥാനത്ത്​ നി​യന്ത്രണങ്ങൾ തുടരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.24 മണിക്കൂറിനിടെ 1600 കേസുകളാണ്​ ഡൽഹിയിൽ റിപ്പോർട്ട്​ ചെയ്​തത്​. കേസുകൾ ഇനിയും കുറയുന്ന മുറക്ക്​ മേയ്​ 21 മുതൽ അൺലോക്കിങ്​...

മഹാരാഷ്​ട്രയിലും ഡൽഹിയിലും പ്രതിദിന കൊവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻ കുറവ്

ന്യൂഡൽഹി:ഇന്ത്യക്ക്​ ആശ്വാസമായി മഹാരാഷ്​ട്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള കൊവിഡ്​ കണക്കുകൾ. മഹാരാഷ്​ട്രയിൽ മാർച്ച്​ 30ന്​ ശേഷം ഇതാദ്യമായി പ്രതിദിന കൊവിഡ്​ രോഗികളുടെ എണ്ണം 30,000ത്തിൽ താഴെയെത്തി. ഡൽഹിയിൽ രോഗികളുടെ എണ്ണം 5000ത്തിലും താഴെയെത്തി.ഇതാദ്യമായാണ്​ ഇത്രയും വലിയ കുറവ്​ രോഗികളുടെ എണ്ണത്തിൽ മഹാരാഷ്​ട്രയിലും ഡൽഹിയിലും ഉണ്ടാവുന്നത്​. തിങ്കളാഴ്​ച...

ഡൽഹിയിൽ ലോക്ഡൗൺ മെയ് 17 വരെ നീട്ടി

ന്യൂഡൽഹി:കൊവിഡ് വ്യാപന സാഹചര്യത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലെ ലോക്ഡൗൺ മേയ് 17 വരെ നീട്ടി. തിങ്കളാഴ്ച മുതൽ ഡൽഹി മെട്രോ സർവീസ് നടത്തില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തെ കണക്കുപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ നിന്ന് 23 ശതമാനമായി...

ഡൽഹിയിൽ ഓക്‌സിജൻ ക്ഷാമം തീർന്നു; മൂന്ന് മാസത്തിനകം എല്ലാവർക്കും വാക്‌സിനെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി:രാജ്യതലസ്ഥാനത്തെ ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ മൂന്ന് മാസത്തിനുള്ളിൽ ഡൽഹിയിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്‌സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.‘ഡൽഹിയിൽ ഇപ്പോൾ ഓക്‌സിജൻ ക്ഷാമമില്ല. ആവശ്യത്തിന് ഓക്‌സിജൻ ബെഡുകളും തയാറാണ്’. മന്ത്രിസഭാ യോഗത്തിന് ശേഷം കെജരിവാൾ പറഞ്ഞു. ഡൽഹി...

അ​ഗ്നിശമന ഉപകരണങ്ങൾ പെയിന്റടിച്ച് ഓക്സിജൻ സിലിണ്ടറുകളെന്ന വ്യാജേന വിറ്റു; ഡൽഹിയിൽ മൂന്നു പേർ അറസ്റ്റിൽ

ന്യൂഡൽഹി:അ​ഗ്നിശമന ഉപകരണങ്ങളിൽ പെയിന്റടിച്ച് ഓക്സിജൻ സിലിണ്ടറുകളെന്ന വ്യാജേന വിൽപന നടത്തിയതിന്റെ പേരിൽ ഡൽഹിയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കൊവിഡ് 19 രോ​ഗബാധിതരുടെ ബന്ധുക്കൾക്കാണ് ഈ വ്യാജ സിലിണ്ടറുകൾ വിറ്റത്. രവി ശർമ്മ (40), മുഹമ്മദ് അബ്ദുൾ (38), ശംഭു ഷാ (30) എന്നിവരാണ് അറസ്റ്റിലായത്. ഇവർ...

‘ഡൽഹിക്ക്​ ഇന്ന്​ രാത്രിയോടെ ഓക്​സിജൻ എത്തിക്കണം’, കേന്ദ്രത്തിന്​ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി:കൊവിഡ് ബാധിതർ ഓക്​സിജൻ കിട്ടാതെ മരിച്ചുവീഴുന്നത്​ തുടർക്കഥയായ ഡൽഹിയിൽ അടിയന്തരമായി ​ ഓക്​സിജൻ എത്തിക്കണമെന്ന്​ കേ​ന്ദ്രത്തിന്​ താക്കീത്​ നൽകി സുപ്രീം കോടതി. തിങ്കളാഴ്ച അർദ്ധരാത്രിയോടെ എത്തിക്കണം. അടിയന്തര ഘട്ടങ്ങളിൽ പ്രയോജന​പ്പെടുത്താൻ സംസ്​ഥാനങ്ങളുമായി സഹകരിച്ച്​ ഓക്​സിജൻ അധിക സ്​റ്റോക് സംഘടിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.ജസ്റ്റീസുമാരായ​ ഡി വൈ ചന്ദ്രചൂഡ്​, എൽ...

ഇനി ദില്ലിയുടെ സര്‍വ്വാധികാരി ലഫ്റ്റനന്‍റ് ഗവര്‍ണര്‍; പ്രതിഷേധങ്ങള്‍ ക്കിടെ ഭേദഗതി പ്രാബല്യത്തിൽ

ന്യൂഡൽഹി:ദില്ലി ഭരണത്തില്‍ കൂടുതല്‍ അധികാരം ലഫ്റ്റനന്‍റ് ഗവർണര്‍ക്ക് നല്‍കുന്ന ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ആക്ട് 2021 നിലവില്‍ വന്നു. ദില്ലി ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ അധികാരം വിപുലപ്പെടുത്തുന്നതാണ് ഭേദഗതി. ചൊവ്വാഴ്ച മുതലാണ് ഭേദഗതി പ്രാബല്യത്തില്‍ വന്നത്. ദില്ലി സര്‍ക്കാരിന്‍റേയും അസംബ്ലിയുടേയും എക്സിക്യൂട്ടീവ്...