27 C
Kochi
Sunday, September 19, 2021
Home Tags Delhi

Tag: Delhi

സിദ്ധീഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി:മലയാളി മാധ്യമപ്രവര്‍ത്തകൻ സിദ്ധീഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി നിര്‍ദേശിച്ചു. സിദ്ധീഖ് കാപ്പനെ യുപിയിൽ നിന്നും പുറത്ത് കൊണ്ടു പോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റര്‍ ജനറൽ എതിര്‍ത്തെങ്കിലും സുപ്രീംകോടതി കാപ്പന് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഡൽഹിക്ക് കൊണ്ടു പോകാൻ നിര്‍ദേശിക്കുകയായിരുന്നു. അതേസമയം കാപ്പന് ഇടക്കാല ജാമ്യം...

കൊവിഡിനുള്ള മരുന്ന് വിതരണം ചെയ്യാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം? ഗംഭീറിനോട് ദല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി:കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ഫാബിഫ്‌ളൂ വിതരണം ചെയ്യാന്‍ ബിജെപി എംപിയും മുന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീറിന് എങ്ങനെയാണ് സാധിക്കുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി. വലിയ അളവില്‍ മരുന്ന് കൈവശം വെക്കാന്‍ ഗംഭീറിന് എങ്ങനെയാണ് സാധിക്കുകയെന്നും കോടതി ചോദിച്ചു.‘ഇവയൊക്കെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളല്ലേ? എങ്ങനെയാണ് വലിയ അളവില്‍ ഒരാള്‍ക്ക്...

65 ടണ്‍ മെഡിക്കല്‍ ഓക്‌സിജനുമായി ആദ്യ ‘ഓക്‌സിജന്‍ എക്‌സ്പ്രസ്’ ഡൽഹിയിൽ

ന്യൂഡല്‍ഹി:65 ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനുമായി ഡല്‍ഹിയിലേക്കുള്ള ആദ്യ 'ഓക്‌സിജന്‍ എക്‌സ്പ്രസ്' രാജ്യതലസ്ഥാനത്തെത്തി. തിങ്കളാഴ്ച രാത്രിയാണ് ട്രെയിന്‍ ഡല്‍ഹിയിലെ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലേക്ക് വിതരണം ചെയ്യും.ഛത്തീസ്ഗഢിലെ റായ്ഗഢ് ജിന്‍ഡാല്‍ സ്റ്റീന്‍ പ്ലാന്റില്‍ നിന്നാണ് ട്രെയിന്‍ വന്നത്. തലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക്...

ഡൽഹിയിൽ വീടുകളിൽ ചികിത്സയിലുളള രോഗികൾ ഓക്‌സിജൻ ലഭിക്കാതെ പ്രതിസന്ധിയിൽ

ന്യൂഡല്‍ഹി:ഡൽഹിയിൽ വീടുകളിൽ ചികിത്സയിലുള്ള രോഗികൾ ഓക്‌സിജൻ ലഭിക്കാതെ കടുത്ത പ്രതിസന്ധിയിൽ. പന്ത്രണ്ട് മണിക്കൂറിലേറെ കാത്തുനിന്നാണ് ഇവർക്ക് ആവശ്യമായ ഓക്‌സിജൻ ലഭിക്കുന്നത്. വൻതുക ഓക്‌സിജന് ഈടാക്കുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.ഡൽഹിയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ശമനമില്ല. ഇതോടൊപ്പമാണ് കടുത്ത ഓക്‌സിജൻ ക്ഷാമം. മതിയായ ഓക്‌സിജൻ...

ശവപ്പറമ്പായി രാജ്യ തലസ്ഥാനം; ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ല

ന്യൂദല്‍ഹി:കൊവിഡ് മരണനിരക്ക് ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ ദല്‍ഹി. പ്രതിദിനം മൂന്നൂറിലധികം പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് ബാധിച്ച് ദല്‍ഹിയില്‍ മരണപ്പെട്ടത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താല്‍ക്കാലിക കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.തിങ്കളാഴ്ച മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 350 പേരാണ്. കഴിഞ്ഞദിവസം 357 പേരാണ് രോഗം...

ഡൽഹിയിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിൻ

ന്യൂഡല്‍ഹി:18വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 1.34 കോടി വാക്‌സിനുകള്‍ വാങ്ങുന്നതിന് ഇന്ന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ഉടന്‍ തന്നെ വാങ്ങുകയും ആളുകള്‍ക്ക് എത്രയും വേഗം നല്‍കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും...

ഓക്സിജനില്ലാത്തതിനാൽ ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയേക്കും

ന്യൂഡൽഹി:കൊവിഡ് കേസുകളും മരണനിരക്കും കുതിച്ചുയരവേ, ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീക്കിയേക്കും. ഡൽഹിയുടെ ആരോഗ്യസംവിധാനം ഇരച്ചെത്തുന്ന രോഗികളുടെ പ്രവാഹത്തിൽ പകച്ചുനിൽക്കുകയാണ്. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത് 357 പേരാണ്.ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ മരണനിരക്കാണിത്. 24,000-ത്തിലധികം പേരാണ് കഴിഞ്ഞ...

കേരളത്തിൽ അധികമുള്ള ഓക്സിജൻ ഡൽഹിക്ക് നൽകണം -ചെന്നിത്തല

ന്യൂഡൽഹി:ഓക്സിജൻ ക്ഷാമം നേരിടുന്ന ഡൽഹിക്ക് കേരളം ഓക്സിജൻ നൽകി സഹായിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികമുള്ള ഓക്സിജൻ സിലിണ്ടറുകൾ വിമാനമാർഗം ഡൽഹിക്ക് നൽകണമെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.ഏകദേശം പത്തു ലക്ഷം മലയാളികള്‍ക്ക് ആശ്രയമരുളുന്ന നമ്മുടെ ഡല്‍ഹി ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത വിഷമഘട്ടത്തില്‍ കൂടെ കടന്നു...

ഡൽഹി ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷം; ഇനിയുള്ളത് 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്സിജൻ മാത്രം

ന്യൂഡൽഹി:ഡൽഹി ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷം. ഡൽഹി ​ഗം​ഗാരാം ആശുപത്രിയിലാണ് ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷമായത്. 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്സിജൻ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് ഗംഗാറാം ആശുപത്രി അറിയിച്ചു. നൂറോളം രോഗികളുടെ നില അപകടത്തിൽ എന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.ഓക്സിജൻ ലഭിക്കാത്തത് മൂലം വെള്ളിയാഴ്ച മാത്രം...

ഓക്സിജന്‍ വിതരണം തടയുന്നവരെ തൂക്കിലിടും: ആഞ്ഞടിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് തരംഗമല്ല, കൊവിഡ് സുനാമിയാണ് ആഞ്ഞടിക്കുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി. ഓക്‌സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നവരെ വെറുതവിടില്ലെന്നും തൂക്കിലിടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.ഓക്‌സിജന്‍ വിതരണത്തിന് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. ഡല്‍ഹിക്ക്...