27 C
Kochi
Monday, August 3, 2020
Home Tags Central Government

Tag: Central Government

മുന്നറിയിപ്പുകളെ അവ​ഗണിക്കുന്ന കേന്ദ്രം നേരിടുന്നത് ദുരന്തം: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി:കൊവിഡിനെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും  സംബന്ധിച്ച തന്റെ മുന്നറിയിപ്പുകൾ അവ​ഗണിച്ച കേന്ദ്രസർക്കാർ ഇപ്പോൾ നേരിടുന്നത് ദുരന്തമെന്ന് കോൺ​ഗ്രസ് എംപി രാഹുൽ ഗാന്ധി.  ഇന്ത്യാ-ചൈന വിഷയത്തിലും സർക്കാർ തന്റെ മുന്നറിയിപ്പുകൾ അവ​ഗണിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.  സ്വന്തം പ്രതിഛായ സംരക്ഷിക്കുന്നതിൽ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധ പുലർത്തുന്നതെന്ന് രാഹുൽ...

സേനയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മിഷന്‍; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

ഡൽഹി:ഇന്ത്യൻ സേനയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കുന്നതിനുളള വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. ജഡ്ജ്, അഡ്വക്കേറ്റ് ജനറല്‍, ആര്‍മി എജ്യുക്കേഷണല്‍ കോര്‍പ്‌സ് എന്നിവയ്ക്ക് പുറമെ  ഇന്ത്യന്‍ ആര്‍മിയുടെ പത്ത് സ്ട്രീമുകളിലെയും ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷന്‍ അനുവദിക്കുന്നതായി വിജ്ഞാപനത്തിൽ വ്യക്തമാക്കി.സുപ്രീംകോടതി ഉത്തരവ് വന്ന്...

രാജ്യത്തെ ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചു

ഡൽഹി:കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെയ്ക്കാൻ ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ തീരുമാനമായി. ചവറ നിയമസഭ മണ്ഡലത്തിൽ നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പും ഇതോടെ മാറ്റിവെയ്ക്കപ്പെട്ടു. സെപ്തംബർ ഒമ്പതിനകം നടക്കേണ്ട തെരഞ്ഞെടുപ്പുകൾ എല്ലാം മാറ്റി. ആറ് മാസത്തിൽ കൂടുതൽ കാലം ഒരു മണ്ഡലം ഒഴിച്ചിടരുതെന്നാണ് നിലവിൽ നിയമം.ചവറയിൽ നിയമപ്രകാരം സെപ്തംബർ ഏഴിനകം ഒഴിവ് നികത്തേണ്ടതാണെങ്കിലും നിയമ പ്രകാരമുള്ള ബാധ്യത...

വാല്‍വുള്ള എന്‍95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് അപകടമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി:വാല്‍വുള്ള എന്‍ 95 മാസ്‌ക് കൊവിഡിനെ തടയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരം  മാസ്ക് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത് ചൂണ്ടിക്കാണിച്ച് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ രാജീവ് ഗാർഗ് എല്ലാസംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.വാൽവുള്ള മാസ്ക് ഉപയോഗിക്കുന്നവർ ശ്വസിക്കുമ്പോൾ പുറന്തള്ളുന്ന വായു അപകടകരമാകാം. കൊവിഡ്...

ഹൈഡ്രജൻ ഇന്ധന വാഹനനിർമാണത്തിന് കേന്ദ്രാനുമതി

ഡൽഹി:ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ നിർമ്മാണത്തിന് കേന്ദ്രം അനുമതി നൽകി.  നിർമാണത്തിനുള്ള കരട് രൂപരേഖയാണ്   കേന്ദ്ര ഉപരിതലമന്ത്രാലയം ഇറക്കിയത്. ജൂലായ് അവസാനത്തോടെ അന്തിമ ഉത്തരവിറങ്ങും.  വൈദ്യുതിവാഹനങ്ങളിൽ ബാറ്ററി ചാർജ്ജ് ചെയ്യാൻ മണിക്കൂറുകൾ വേണ്ടിവരുമെന്ന പോരായ്മ മറികടക്കാനാണ് ഹൈഡ്രജൻ വാഹങ്ങൾ നിർമ്മിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ പെട്രോൾ പമ്പ് ചെയ്യുന്നതുപോലെ...

വരവരറാവുവിനെ മരണത്തിലേക്ക് തള്ളി വിടരുതെന്ന് കുടുംബം 

ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മാവോവാദി ബന്ധം ചുമത്തപ്പെട്ട് അറസ്റ്റിലായ വിപ്ലവകവി വരവര റാവുവിന്റെ ആരോഗ്യനില ആശങ്കാജനകമാണെന്ന് കുടുംബത്തിന്‍റെ വെളിപ്പെടുത്തല്‍.  അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിടരുതെന്നും കേന്ദ്രത്തോട് കുടുംബാംഗങ്ങള്‍ അപേക്ഷിച്ചു. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ അദ്ദേഹത്തെ എത്രയും പെട്ടെന്ന് വിട്ടയയ്ക്കണമെന്ന്  ഭാര്യ പി ഹേമലതയും മക്കളും ആവശ്യപ്പെട്ടു....

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; ലോക്ക്ഡൗൺ നീട്ടി സംസ്ഥാനങ്ങൾ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിൽ ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാനങ്ങൾ. മേഘാലയയിൽ ഈമാസം 13, 14 തിയതികളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാഗാലാൻഡിൽ ഈമാസം 31 വരെ ലോക്ക്ഡൗൺ നീട്ടി. ബെംഗളൂരുവിൽ ഈമാസം 14 മുതൽ 23 വരെ സമ്പൂർണ...

കേരളത്തിൽ ആറ് മാസത്തിനകം വന്നത് എട്ട് നയതന്ത്രബാഗുകൾ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം വഴി ആറ് മാസത്തിനകം കേരളത്തിലേക്ക് വന്നത് എട്ട് നയതന്ത്രബാഗുകളെന്ന് കസ്റ്റംസ്. നയതന്ത്രബാഗുകൾ ഏറ്റുവാങ്ങാൻ കോൺസുലേറ്റ് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം ലംഘിച്ച് സരിത്ത് സ്വന്തം കാറിലാണ് വന്നുകൊണ്ടിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പേരൂർക്കട ഭാഗത്ത് എവിടെയോ വെച്ച് സ്വർണ്ണം കൈമാറിയ ശേഷം കോൺസുലേറ്റിലേക്ക് ബാഗുമായി പോകുകയാണ്...

കരസേനയില്‍ വനിതകള്‍ക്ക് സ്ഥിരം നിയമനം: ഒരു മാസത്തിനകം നടപ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കരസേനയില്‍ വനിതകള്‍ക്കും സ്ഥിരം നിയമനം നല്‍കണമെന്ന ഫെബ്രുവരി 17-ലെ വിധി ഒരു മാസത്തിനകം നടപ്പാക്കണമെന്ന് സുപ്രീംകോടതി. ആറു മാസത്തെ സമയമാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. മൂന്നുമാസത്തിനകം വിധി നടപ്പാക്കണമെന്നാണ് ഫെബ്രുവരി 17-ന് ആവശ്യപ്പെട്ടത്.

പ്രതിസന്ധി മറികടക്കാൻ കോൾ ഇന്ത്യയുടേയും ഐഡിബിഐയുടെയും ഓഹരി വിൽക്കുന്നു

ഡൽഹി:സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ  കോള്‍ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി കേന്ദ്ര സര്‍ക്കാര്‍ വിൽക്കാൻ തീരുമാനിച്ചു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി ബജറ്റ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വെല്ലുവിളിയായതാണ് ഈ നീക്കത്തിലേക്ക് സർക്കാരിനെ നയിച്ചത്. ഇതിലൂടെ 20,000 കോടി(2.7 ബില്യണ്‍ ഡോളര്‍) സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.അതേസമയം, കോള്‍ ഇന്ത്യയുടെ കാര്യത്തില്‍  മൂല്യനിര്‍ണയം...