25 C
Kochi
Thursday, September 23, 2021
Home Tags സ്വപ്ന സുരേഷ്

Tag: സ്വപ്ന സുരേഷ്

സ്വർണ്ണക്കടത്തിലെ എൻഫോഴ്സ്മെന്റ് കേസ്സിൽ സ്വപ്ന സുരേഷിന് ജാമ്യം

തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസ്സിൽ സ്വപ്ന സുരേഷിനു ജാമ്യം. കൊച്ചിയിലെ പ്രത്യേക പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സ്വപ്നയ്ക്ക് ജാമ്യം നൽകിയത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് ജാമ്യം. എന്നാൽ എൻ‌ഐഎ കേസ് നിലനിൽക്കുന്നതിനാൽ സ്വപ്നയ്ക്ക് പുറത്തിറങ്ങാനാവില്ല.സ്വപ്നയ്ക്ക് ജാമ്യം അനുവദിക്കുന്നു എന്നുമാത്രമാണ് കോടതിവിധിയിലുള്ളത്. ഇതേ കേസ്സിൽ സന്ദീപ് നൽകിയ ജാമ്യഹർജിയിലും...

കേരളത്തിലെ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം:   കേരളത്തിലെ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ഒരു കാലഘട്ടത്തിലും ഇങ്ങനെ കള്ളം പറയുന്ന, സത്യപ്രതിജ്ഞാലംഘനം നടത്തുന്ന ഒരു മുഖ്യമന്ത്രിയുണ്ടായിട്ടില്ലെന്നും എല്ലാ അഴിമതികൾക്കും നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയ്ക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ...

മുഖ്യമന്ത്രിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് സ്വപ്ന സുരേഷ്

കൊച്ചി:   മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്ന സുരേഷ്. യുഎഇ കോൺസുൽ ജനറലും താനും, 2017ൽ മുഖ്യമന്ത്രിയുടെ വസതിയിൽവെച്ചാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റിന് മൊഴി നൽകിയത്. സപ്നയെ നേരിട്ട് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.യുഎഇ കോൺസുലേറ്റും സർക്കാരും...

സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളർ കടത്തിയെന്ന് കസ്റ്റംസ്

കൊച്ചി:   സ്വർണ്ണക്കടത്ത് കേസ്സിലെ മുഖ്യപ്രതി സ്വപ്നസുരേഷ് വിദേശത്തേക്ക് 1,90,000 ഡോളർ കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. കോൺസുലേറ്റിലെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി ഡോളർ കടത്തിയതെന്നാണ് കസ്റ്റംസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ലൈഫ് മിഷൻ ഇടപാടിലെ കമ്മീഷൻ തുകയാണോ ഡോളറാക്കി കടത്തിയത് എന്നാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വപ്നസുരേഷിനേയും മറ്റു...

സ്വർണ്ണക്കടത്ത് കേസ്സിൽ സ്വപ്ന സുരേഷിന് ജാമ്യം

തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് 60 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യം ലഭിച്ചത്. എന്നാൽ എൻഐഎ എടുത്ത കേസ്സുകൾ നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാനാവില്ല. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്.വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന...

എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഒൻപത് മണിക്കൂർ കടന്നു

തിരുവനന്തപുരം:   തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് ഒൻപത് മണിക്കൂർ പിന്നിട്ടു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. എന്നാൽ കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായി ഉണ്ടായിരുന്നത് വ്യക്തിപരമായ സൗഹൃദം...

എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത് തുടരുന്നു

കൊച്ചി:   തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി രണ്ടാം ദിവസും എൻഐഎ എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും എം ശിവശങ്കറും എൻഐഎ ഓഫീലിലെത്തി. രാവിലെ പത്ത് മണിക്ക് തന്നെ ചോദ്യം ചെയ്യൽ ആരംഭിച്ചു. കേസിലെ സരിത്ത്, സ്വപ്ന, സന്ദീപ്...

സ്വപ്‌നയും സന്ദീപും 21 വരെ എന്‍ഐഎ കസ്റ്റഡിയില്‍

കൊച്ചി:   സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും ജൂലായ് 21 വരെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. സ്വർണക്കടത്തിനായി പ്രതികൾ ഉപയോഗിച്ചത് യു എ ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഫൈസൽ ഫരീദാണ് വ്യാജ രേഖകൾ ചമച്ചതെന്നും ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇതെന്നും എൻ ഐ എ കോടതിയിൽ വ്യക്തമാക്കി.