24 C
Kochi
Monday, September 27, 2021
Home Tags പ്രവാസികൾ

Tag: പ്രവാസികൾ

നോ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിയമം റദ്ദാക്കി ഒമാൻ

മസ്കറ്റ്:   പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ നിയമം റദ്ദാക്കി ഒമാന്‍ മന്ത്രാലയം. ഇനി മുതൽ ഒരു തൊഴിലുടമയ്ക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി തൊഴിലാളികള്‍ക്ക് കരാര്‍ കാലാവധി അവസാനിച്ചതിന്റെയോ പിരിച്ചു വിട്ടതിന്റെയോ തൊഴില്‍ കരാര്‍ അവസാനിച്ചതിന്റെയോ തെളിവ് ഹാജരാക്കിയാൽ മറ്റൊരു കമ്പനിയിലേക്ക് മാറാം.2021 ജനുവരി മുതലാണ് ഈ നിയമം...

കൊവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ കുറച്ചുകൂടി കാര്യക്ഷമത കാട്ടണം: പികെ കുഞ്ഞാലിക്കുട്ടി 

തിരുവനന്തപുരം:   കൊവിഡ് 19 നെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. സംസ്ഥാനത്തെ നിലവില്‍ ക്വാറന്റൈൻ സൗകര്യങ്ങള്‍ കുറ്റമറ്റ നിലയിലല്ലെന്നും, കെെവിട്ട പോലെയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പെരുമാറ്റമെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.വിദേശത്തും മറ്റും കുടുങ്ങിയവര്‍ അവിടെ കിടക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. പ്രവാസികളുടെ...

പ്രവാസികളുടെ ക്ഷേമത്തിന് വിവരശേഖരണ പോര്‍ട്ടൽ തുടങ്ങുമെന്ന് മന്ത്രി ഇ പി ജയരാജൻ

തിരുവനന്തപുരം:   കൊവിഡ് പ്രതിസന്ധിക്കിടെ കൂട്ടത്തോടെ ജന്മനാട്ടിലെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന് ഫലപ്രദമായ ബദൽ പരിപാടികൾ ആവിഷ്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍. കേന്ദ്ര പാക്കേജില്‍ പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടത്ര പരിഗണനയില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. മടങ്ങി വരുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായം അടക്കം ലഭ്യമാക്കേണ്ടതുണ്ട്. വ്യവസായ വകുപ്പ് ഒരു വിവര ശേഖരണ...

സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികള്‍ക്ക്‌ എംബസികള്‍ വഴി ടിക്കറ്റ് നല്‍കണമെന്ന് എകെ ആന്റണി 

തിരുവനന്തപുരം:   മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികള്‍ക്ക് അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴി ടിക്കറ്റ് എടുത്ത് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അദ്ദേഹം കത്തയച്ചു.മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരില്‍ നല്ലൊരു ശതമാനവും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ്. ഇത്തരത്തിലുള്ളവര്‍ക്ക് അതാത് രാജ്യങ്ങളിലെ...

പ്രവാസികളുടെ മടക്കയാത്ര വിവരങ്ങളറിയാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: പ്രവാസികളുടെ മടക്കയാത്ര വിവരങ്ങള്‍ അറിയാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്  ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. 800-244-382 എന്നതാണ് നമ്പര്‍. രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ നിര്‍ത്താതെയുള്ള ഫോണ്‍വിളികള്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ മാനസികാവസ്ഥ  മനസ്സിലാക്കുന്നു, ക്ഷമയോടെ കാത്തിരിക്കണമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

സൗദിയില്‍ നിന്നും ബഹ്‌റൈനില്‍ നിന്നും ഇന്ന് പ്രവാസികളെത്തും

കൊച്ചി:പ്രവാസികളെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യം ഇന്നും തുടരും.  രണ്ട് വിമാനങ്ങളാണ് ഇന്ന് കേരളത്തിലെത്തുക. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക സര്‍വീസ് നടത്തുക. കോഴിക്കോട് വിമാനം രാത്രി 8.30 നും ബഹ്റൈൻ – കൊച്ചി വിമാനം രാത്രി 10.50നും എത്തും. ഇന്നലെ  9...

ഇന്ന് കരിപ്പൂരിലെത്തുന്നത് 189 പ്രവാസികള്‍; 85 പേർക്ക് വീടുകളിലേക്ക് പോകാം

കോഴിക്കോട്: ഇന്ന് രാത്രി ദുബായില്‍ നിന്നും കരിപ്പൂരിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൊത്തം 189 യാത്രക്കാരില്‍ 52 പുരുഷന്മാരും 22 സ്ത്രീകളുമടക്കം 74 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. 85 പേർക്ക് സ്വന്തം വീടുകളിലേക്ക് പോകാനാകും. പുറത്തിറങ്ങിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് യാത്രക്കാരെ വിധേയരാക്കും. പ്രകടമായ ആരോഗ്യ...

പ്രവാസികളുടെ നിരീക്ഷണത്തിൽ അവ്യക്തത; പരീക്ഷാ നടത്തിപ്പിലും തീരുമാനം ആയില്ല

തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികളുടെ കൊവിഡ് നിരീക്ഷണ കാലയളവ് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ തമ്മിലുള്ള ആശയക്കുഴപ്പം തുടരുന്നു. സർക്കാർ കേന്ദ്രത്തിൽ പ്രവാസികളുടെ നിരീക്ഷണ കാലയളവ് സംബന്ധിച്ച് മുഖ്യമന്ത്രി പറയുന്നതും കേന്ദ്ര നിർദ്ദേശവും രണ്ടും രണ്ടാണ്.കേരളം ഏഴ് ദിവസം തീരുമാനിച്ചെങ്കിലും 14ദിവസം സർക്കാർ നിരീക്ഷണത്തിലാക്കണം എന്ന കേന്ദ്ര നിർദ്ദേശമാണ് തടസം. ഇന്ന്  ചേർന്ന...

പ്രവാസികളുടെ മടക്കം; കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കുഞ്ഞാലിക്കുട്ടി 

ന്യൂ ഡല്‍ഹി: പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കത്തില്‍ കേരളത്തിന് പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ടിക്കറ്റെടുക്കാനും മറ്റും ബുദ്ധിമുട്ടുള്ളവര്‍ക്ക് പ്രത്യേക ഫണ്ട് എംബസികള്‍ മുഖേന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നു എന്ന തീരുമാനം ഏറെ ആശ്വാസകരമാണ്. തിരികെ വരാന്‍ ആഗ്രഹിക്കുന്നവരെ നാട്ടിലെത്തിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്....

പ്രവാസികളുടെ വരവ് വ്യാഴാഴ്ച മുതല്‍; യുഎഇയിൽനിന്ന് ആദ്യ 2 വിമാനങ്ങൾ കേരളത്തിലേക്ക് 

ന്യൂഡല്‍ഹി:കൊവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സർവീസ് ഷെഡ്യൂൾ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തിത്തുടങ്ങും. മേയ് എഴു മുതൽ 7 ദിവസത്തേക്കുള്ള പട്ടികയിൽ 64 സർവീസുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലേക്ക് വ്യാഴാഴ്ച നാല്...