28 C
Kochi
Monday, September 20, 2021
Home Tags പ്രക്ഷോഭം

Tag: പ്രക്ഷോഭം

പശ്ചിമ ബംഗാളില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു

ബംഗാൾ: പശ്ചിമ ബംഗാളില്‍ ഇന്നലെ ഭാരതീയ നാഗരിക് മഞ്ച് സാഹബ്നഗറില്‍ ആഹ്വാനം ചെയ്ത ബന്ദിനിടെ സംഘര്‍ഷം. മൂര്‍ഷിദാബാദില്‍ നടന്ന സംഭവത്തില്‍ രണ്ട് പേര്‍ വെടിയേറ്റു മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അനാറുല്‍ ബിസ്വാസ് , സലാലുദ്ദീന്‍ ഷെയ്ക് എന്നിവരാണ് മരിച്ചത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ...

അടവ് മാറ്റി മോദി; പൗരത്വ നിയമഭേദഗതിക്കെതിരെയല്ല പാക്കിസ്ഥാനെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്ന് പുതിയ വാദം

ബംഗളൂരു:   പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന പീഡനത്തിനെതിരെയാണ് സമരം ചെയ്യേണ്ടതെന്ന പുതിയ വാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഇന്ത്യയുടെ കൂടി ഉത്തരവാദിത്തമാണെന്നും കര്‍ണാടകയിലെ തുംകുരുവില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് മോദി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കരുതെന്നും മോദി ആഹ്വാനം ചെയ്തു. പാക്കിസ്ഥാനില്‍ പീഡനത്തിനിരയായവര്‍ക്ക് അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്ക് വരേണ്ടിവന്നു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും...

നവമാധ്യമങ്ങൾ കൈകോർത്തു; ഡൽഹിയിൽ പുതുവർഷത്തിൽ അണിചേർന്നത് ആയിരങ്ങൾ

ന്യൂഡൽഹി:പുതുവർഷത്തിലേക്ക് കാലെടുത്തു വെക്കുമ്പോഴും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളാൽ സജീവമാണ് തലസ്ഥാനം. പാട്ടും,മുദ്ര്യവാക്യങ്ങളുമായി ആയിരക്കനണക്കിനാളുകളാണ് പ്രതിഷേധവുമായി ഡൽഹിയിലെ ഷഹീന്‍ ബാഗിലെ നോയിഡ-കാളിന്ദി കുഞ്ചിൽ ഒത്തുകൂടിയത്.നവമാധ്യമങ്ങൾ വഴി ബന്ധപ്പെട്ടു ഒത്തുകൂടിയ സമരക്കാർ വെത്യസ്ത കലാപരിപാടികൾ സംഘടിപ്പിച്ചു. തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാനാണു തെരുവിലിറങ്ങിയിരിക്കുന്നതെന്നു പ്രതിഷേധത്തില്‍ പങ്കെടുത്ത ഫിര്‍ദോസ് എന്ന വീട്ടമ്മ പറഞ്ഞതായി ‘ദ...

ചെല്ലാനത്തെ കണ്ണുനീർ ഒഴിയുന്നില്ല; കടൽ ഭിത്തി നിർമ്മാണം പാതിവഴിയിൽ; ജനങ്ങളുടെ സമരം രണ്ടു മാസം പിന്നിടുന്നു

കൊച്ചി:   ചെല്ലാനം നിവാസികൾ കടൽ ക്ഷോഭം തടയാനുള്ള നടപടി ആവശ്യപ്പെട്ട് രണ്ടുമാസത്തിലേറെയായി സമരത്തിലാണ്. തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണം മൂലം ജീവനും, സ്വത്തിനും നഷ്ടങ്ങൾ മാത്രം ഏറ്റുവാങ്ങേണ്ട സ്ഥിതിയാണ് ഇപ്പോൾ ചെല്ലാനത്തുകാർക്കുള്ളത്. എല്ലാ വർഷവും ഉണ്ടാകുന്ന കടൽ ക്ഷോഭം തടയാനുള്ള സ്ഥിരം നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.ജനകീയ വേദിക്കു കീഴിൽ കമ്പനിപ്പടിയില്‍ സമരം ആരംഭിച്ചിട്ട്...

പൗരത്വ പ്രക്ഷോഭം: നൂറോളം സംഘടനകൾ രാജ്യവ്യാപക സമരത്തിനൊരുങ്ങുന്നു

ന്യൂഡൽഹി:   ദേശീയ പൗരത്വ നിയമത്തിനെതിരെ നൂറോളം സംഘടനകൾ ചേർന്നു കൊണ്ട് രാജ്യമെമ്പാടും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവക്കെതിരെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സംഘടനകള്‍ ഒന്നിച്ച് സമരരംഗത്തു അണിനിരക്കുന്നത്. "വീ ദ പീപ്പിള്‍" എന്ന മുദ്രാവാക്യമുയർത്തിയാണ് സമരങ്ങൾ സംഘടിപ്പിക്കുകയെന്ന് സമരസമിതി...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവർ റെയിൽവേക്ക്  80 കോടി നൽകണം; ബോർഡ് ചെയർമാൻ

കൊല്‍ക്കത്ത:ദേശീയ പൗരത്വ നിയമത്തിനെതിരെ നടന്ന സമരത്തിൽ റെയില്‍വേക്ക് 80 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. പ്രക്ഷോഭത്തിനിടക്ക് തീവെയ്പ്പിലും അക്രമത്തിലും ഏര്‍പ്പെട്ടവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.ഇതില്‍  ഈസിറ്റേണ്‍ റെയില്‍വേയ്ക്ക് 70 കോടിയും,  നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയ്ക്ക് 10 കോടി രൂപയുടെ നാശനഷ്ടമുണ്ടായന്നാണ് ബോർഡ് ചെയർമാൻ വിനോദ് കുമാര്‍ യാദവ്...

ആദിത്യ നാഥിനു സമരക്കാരോടുള്ള പ്രതികാരമാണ് യു പി പോലീസ് നടപ്പിലാക്കുന്നത്; വിമർശനവുമായി പ്രിയങ്ക ഗാന്ധി 

ന്യൂ ഡല്‍ഹി:ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ  പ്രതിഷേധിക്കുന്നവരോടുള്ള  ആദിത്യനാഥിന്റെ പ്രതികാരമാണ് യുപി പോലീസിന്റെ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് പ്രിയങ്ക ആരോപിച്ചു.എനിക്ക് സുരക്ഷയുടെ ആവശ്യമില്ല. അതിൽ കാര്യവുമില്ല. നാം സംസാരിക്കുന്നത് സാധാരണക്കാരന്റെ സുരക്ഷയെ കുറിച്ചാണ്. ഇതിനോടകം ആയിരക്കണക്കിനാളുകളെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് മനസ്സിലാക്കാന്‍...

മുസ്ലിം സ്ത്രീകൾ പരിധി വിടരുതെന്ന സമസ്തയുടെ മുന്നറിയിപ്പിനെ വിമർശിച്ച് ഷബ്‌ന സിയാദ്; ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

കൊച്ചി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലീം സ്ത്രീകൾ തെരുവിൽ സമരത്തിനു ഇറങ്ങിയതിനു താക്കീത് നൽകിയ സമസ്തയെ വിമർശിച്ച് ഷബ്‌ന സിയാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലിം സ്ത്രീകള്‍ ഏത് പരിധി വിടരുതെന്നാണ് മൗലാനമാര്‍ ഫത്വവ ഇറക്കിയതെന്നു ഇനിയും വ്യക്തമായിട്ടില്ലെന്ന് ഷബ്‌ന പോസ്റ്റിലൂടെ ചോദിക്കുന്നു. പ്രക്ഷോഭങ്ങളുടെ രീതിയെക്കുറിച്ച് വല്യ ധാരണയൊന്നുമില്ലാതെ അന്താളിച്ച് നില്‍ക്കുമ്പോഴായിരുന്നു ജാമിഅ മില്ലിയയിലെ ഹിജാബ്...

പൗരത്വ നിയമ ഭേദഗതി: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിഷേധത്തിന് ആഹ്വാനവുമായി ഇടതുപാര്‍ട്ടികള്‍

പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവക്കെതിരേ ജനുവരി ഒന്നുമുതല്‍ ഏഴ് ദിവസം രാജ്യവ്യാപക സമരം നടത്താനാണ് ഇടതുപാര്‍ട്ടികളുടെ തീരുമാനം

രാജ്യത്തെ സേവിക്കുക, രാഷ്ട്രീയ ശക്തികളെയല്ല; രൂക്ഷവിമര്‍ശനവുമായി മുൻ അഡ്മിറല്‍ ജനറല്‍

ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ സംസാരിച്ച കരസേന മേധാവി ബിപിന്‍ റാവത്തിന്റെ നടപടി തെറ്റാണെന്ന് മുന്‍ നാവികസേന അഡ്മിറല്‍ ജനറല്‍ എല്‍.രാംദാസ്.