31 C
Kochi
Sunday, June 20, 2021
Home Tags #ദിനസരികൾ

Tag: #ദിനസരികൾ

ചെ ഗുവേരയുടെ ക്യൂബന്‍ സ്വപ്നം

#ദിനസരികള്‍ 1091   പതിനായിരംപേര്‍ക്ക് ആറ് എന്ന എന്നതാണ് നമ്മുടെ രാജ്യത്തിലെ ഡോക്ടര്‍ രോഗി അനുപാതം. അമേരിക്കയിലാകട്ടെ ഇത് 24 ആണ്. ചൈനയില്‍ പതിനാലും റഷ്യയില്‍ നാല്പത്തിനാലുമാണ്. ക്യൂബയിലാകട്ടെ അറുപത്തിയേഴാണ്. അതുകൊണ്ടാണ് വികസിതവും അവികസിതവുമായ രാജ്യങ്ങള്‍ കൊറോണയില്‍ പകച്ച് ചികിത്സക്കുവേണ്ടി നെട്ടോട്ടമോടിയപ്പോള്‍ വിവിധ രാജ്യങ്ങളിലേക്ക് ആവശ്യമായ ഡോക്ടര്‍മാരെ നല്കി സഹായിക്കുവാന്‍...

ഈ മണല്‍ക്കാട്ടിലീ മൂടല്‍ മഞ്ഞില്‍…….

#ദിനസരികള്‍ 1090   ചങ്ങമ്പുഴയുടെ നിഴലുകള്‍ എന്ന സമാഹാരത്തില്‍ പത്തൊമ്പതു ലഘുഗീതങ്ങളാണുള്ളത്. പത്തൊമ്പതു ചെമ്പനീര്‍പ്പൂവുകളെന്നു വേണം പറയാന്‍. അവ മൊട്ടിട്ട് വിരിഞ്ഞത് 1945 ല്‍ ആണെങ്കിലും ഇപ്പോഴും അവ സൌരഭ്യം ചുരത്തിക്കൊണ്ടിരിക്കുന്നു, ഒട്ടും പുതുമ മാറാതെ.കവിതകളിലേക്ക് കടക്കുന്നതിനു മുമ്പ് പുളിമാനയുടെ ഒരു അവതാരിക വായിക്കേണ്ടതുണ്ട്. അക്കാലത്ത് അവതാരികയെക്കുറിച്ച് “അവശതയുടെ ഒരു...

ഹരിതനിരൂപണം – ചില വായനകള്‍

#ദിനസരികള്‍ 1089   ഹരിത നിരൂപണത്തെക്കുറിച്ച് മലയാളികളോട് നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന ജി മധുസൂദനന്‍ തന്റെ ചിന്തകളെ ഭാവനയുടെ ജലസ്ഥലികള്‍ , കഥയും പരിസ്ഥിതിയും, ഹരിത നിരൂപണം മലയാളത്തില്‍, ഭാവുകത്വം മാറുന്നു എന്നിങ്ങനെ സമാഹരിച്ചിരിക്കുന്നു. താരതമ്യേന നാം വളരെ കുറവായി കേട്ട ഹരിത നിരൂപണമെന്ന വിമര്‍ശന പദ്ധതിയുടെ പ്രായോഗികവും സൈദ്ധാന്തികവുമായ പുറങ്ങളെക്കുറിച്ച്...

പുനത്തിലിന്റെ ചികിത്സാനുഭവങ്ങൾ

#ദിനസരികള്‍ 1088   പുനത്തില്‍ കുഞ്ഞബ്ദുളള, ഒരു ഡോക്ടറെന്ന തനിക്ക് നേരിടേണ്ടി വന്ന മറക്കാനാകാത്ത ചില ചികിത്സാനുഭവങ്ങള്‍ എഴുതിയിട്ടുണ്ട്.'മരുന്നിനു പോലും തികയാത്ത ജീവിതം’ എന്നാണ് അദ്ദേഹം ആ ഓര്‍മ്മകളുടെ സമാഹാരത്തിന് പേരിട്ടിരിക്കുന്നത്. എത്രയൊക്കെ കൊട്ടിഗ്ഘോഷിച്ചാലും ആടയാഭരണങ്ങളില്‍ അലങ്കരിച്ചു വെച്ചാലും ജീവിതം ഒരാളുടേയും ഇഷ്ടത്തിന് വഴങ്ങിക്കൊടുക്കുകയില്ലെന്നും തോന്നിയ വഴിയേ പാഞ്ഞ് തോന്നിയ...

കേന്ദ്രമേ – ജനതയെ ജീവിക്കാന്‍ അനുവദിക്കുക

#ദിനസരികള്‍ 1087   ദേശാഭിമാനിയുടെ ഇന്നത്തെ മുഖപ്രസംഗത്തെക്കുറിച്ച് ഓരോ കേരളീയനും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം ഈ ലേഖനം ചിന്തിക്കുന്നത് കേരളം എങ്ങനെ ജീവിക്കണമെന്നാണ്. കൊവിഡ് 19 ബാധയെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന വിധത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നയപരിപാടികള്‍ ആവിഷ്കരിക്കുന്നതെന്ന് ലേഖനം അടിവരയിടുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരായ...

കേരളം അഭിമാനമാണ്, എന്നാല്‍ ആഹ്‌ളാദിപ്പിക്കുന്നില്ല

#ദിനസരികള്‍ 1086   എന്റെ നാട്, കേരളം, കൊറോണ ബാധയ്ക്കെതിരെ ഫലപ്രദമായി പൊരുതിക്കൊണ്ടിരിക്കുന്നു. ലോകത്തെ അതിവികസിത സാമ്പത്തിക ശക്തികള്‍ പോലും പകച്ചു പോയ സമയത്താണ് ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനം ഇത്തരത്തിലൊരു അഭിനന്ദനീയമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നതെന്നത് രോഗത്തെ പിടിച്ചുകെട്ടാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന അധികാരികളുടെ പ്രവര്‍ത്തനമികവിന്റെ ഉദാഹരണമാണ്. ഒരുഘട്ടത്തില്‍ രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിന്റെ...

ജയിക്കുന്ന മോദിയും തോല്ക്കുന്ന ഇന്ത്യയും

#ദിനസരികള്‍ 1085   പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്‍പറ്റി ഇന്നലെ രാത്രി ഒമ്പതു മണിക്ക് ഒമ്പതു മിനുട്ടുനേരം നാം വൈദ്യുത വിളക്കുകള്‍ കെടുത്തി, മറ്റു വിളക്കുകള്‍ കൊളുത്തി കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിന് വീര്യം പകര്‍ന്നു. കേരളത്തില്‍ വലിയ ജനക്കൂട്ടങ്ങളുടെ ആഘോഷമുണ്ടായില്ലെങ്കിലും രാജ്യത്തിന്റെ പലയിടത്തും ഈ ഐക്യപ്പെടല്‍ ദീപാവലിയെന്ന പോലെ വലിയ ആഘോഷങ്ങളായി മാറി....

“അപായപ്പെട്ട രാഷ്ട്ര ശരീരം” – ഐജാസ് അഹമ്മദ് സംസാരിക്കുന്നു

#ദിനസരികള്‍ 1084   ‘ഇന്ത്യയുടെ രാഷ്ട്ര ശരീരം അപായപ്പെട്ടു കഴിഞ്ഞിരിക്കുന്നു’ എന്ന പേരില്‍ ദേശാഭിമാനി വാരിക ഐജാസ് അഹമ്മദുമായുള്ള ഒരഭിമുഖം ഫെബ്രുവരി 16, 2020 പ്രസിദ്ധീകരിച്ചിട്ടുണ്ട് (2019 ആഗസ്റ്റ് രണ്ടിന് A conversation with Aijaz Ahmad: ‘The state is taken over from within’ എന്ന പേരില്‍...

സഹോദരൻ അയ്യപ്പനും മോദിയുടെ സ്തുതി പാഠകരും

#ദിനസരികള്‍ 1083   കോടി സൂര്യനുദിച്ചാലും ഒഴിയാത്തൊരു കൂരിരുൾ തുരന്നു സത്യം കാണിക്കും സയൻസിന്നു തൊഴുന്നു ഞാൻ.വെളിച്ചം മിന്നൽ ചൂടൊച്ച ഇവയ്ക്കുള്ളിൽ മറഞ്ഞിടും അത്ഭുതങ്ങൾ വെളിക്കാക്കും സയൻസിന്നു തൊഴുന്നു ഞാൻ.ഇരുട്ടുകൊണ്ടു കച്ചോടം നടത്തുന്ന പുരോഹിതർ കെടുത്തീട്ടും കെടാതാളും സയൻസിന്നു തൊഴുന്നു ഞാൻ.കീഴടക്കി പ്രകൃതിയെ മാനുഷന്നുപകർത്രിയായ്‌ കൊടുപ്പാൻ വൈഭവം പോന്ന സയൻസിന്നു തൊഴുന്നു ഞാൻ.കൃഷി കൈത്തൊഴിൽ കച്ചോടം രാജ്യഭാരമതാദിയെ പിഴയ്ക്കാതെ നയിക്കുന്ന സയൻസിന്നു തൊഴുന്നു ഞാൻ.ബുക്കുകൾക്കും പൂർവ്വികർക്കും മർത്ത്യരെ ദാസരാക്കിടും സമ്പ്രദായം തകർക്കുന്ന സയൻസിന്നു തൊഴുന്നു ഞാൻ.അപൗരുഷേയ...

വർഗ്ഗീയത പരത്തുന്ന വൈറസ്സുകൾ

#ദിനസരികള്‍ 1082   അസാധാരണമായ ചില സാഹചര്യങ്ങളില്‍ നമ്മുടെ ഉള്ളിലിരുപ്പ് പുറത്ത് വരും. അപ്പോള്‍ നമ്മുടെ ശരിയായ മുഖം എന്താണെന്ന് ലോകം കാണും. അതുവരെ ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചു പോന്നതിന് കടകവിരുദ്ധമായ ഒരു മുഖത്തെ കണ്ട് അവര്‍ ഞെട്ടും.നാറിപ്പുഴുത്തു അഴുകിയൊലിച്ചിറങ്ങുന്ന ഈ അധമനെയാണല്ലോ നാളിതുവരെ നാം പാടിപ്പുകഴ്ത്തിയതെന്നോര്‍ത്ത് അന്ന് അവര്‍...