31 C
Kochi
Sunday, June 20, 2021
Home Tags #ദിനസരികൾ

Tag: #ദിനസരികൾ

തടവിലാക്കപ്പെട്ട സുപ്രീംകോടതി

#ദിനസരികള് 659 പരമോന്നത കോടതിയടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി മാറ്റിക്കൊണ്ട് സംഘപരിവാരം നടപ്പിലാക്കുന്ന ഫാസിസ്റ്റ് വാഴ്ചയുടെ ആദ്യത്തെ ഉദാഹരണമല്ല ആനന്ദ് തെല്‍തുംഡേയുടെ അറസ്റ്റ്, അത് അവസാനത്തേതുമാകുന്നില്ല. തങ്ങള്‍ തീരുമാനിക്കുന്നതിനെതിരെ ഈ ഇന്ത്യാ മഹാരാജ്യത്തില്‍ ഒന്നും നടക്കില്ലെന്ന പ്രഖ്യാപനത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ മാത്രമാണിത്.ഇത്ര കാലം തുടര്‍ന്നു പോന്നതും ഇനിയും തുടരുകയും ചെയ്യുന്ന...

‘ഫിലിം ഡയറക്ഷൻ’

#ദിനസരികള്‍ 658 സിനിമയോളം ശക്തമായ മറ്റൊരു മാദ്ധ്യമമുണ്ടോ? എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ഭാഷയില്‍ സിനിമയുടെ സാങ്കേതികതയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ വിരളമായിരിക്കുന്നത്? കുറച്ചു പുസ്തകങ്ങള്‍ ശ്രദ്ധയില്‍ പെടാതിരുന്നിട്ടില്ല. അനില്‍ കുമാര്‍ തിരുവോത്തിന്റെ ‘സിനിമയും സാങ്കേതികവിദ്യയും,’ എ എം മനോജ് കുമാറിന്റെ ‘സിനിമാറ്റോഗ്രഫി – പഠനവും പ്രയോഗവും,’ ഊര്‍മിള ഉണ്ണിയുടെ...

കെ ആര്‍ മീരയ്ക്ക്, ഖേദപൂര്‍‌വ്വം

#ദിനസരികള്‍ 657 പ്രിയപ്പെട്ട കെ ആര്‍ മീരയ്ക്ക്,സംഘപരിവാരം നടത്തിയ രണ്ടാം ഗാന്ധിവധത്തില്‍ ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തിക്കൊണ്ടുള്ള താങ്കളുടെ കുറിപ്പ് വായിച്ചു. ഗാന്ധിജിയെന്നോ മഹാത്മാ എന്നോ നാം വിളിക്കുന്ന അഹിംസാവാദിയായ ഒരു മനുഷ്യന്റെ വധം പുനരാവിഷ്കരിക്കുക വഴി അവര്‍ ഉന്നം വെയ്ക്കുന്നത്, ഗാന്ധി, ഭാരതത്തിനു പഠിപ്പിച്ചുകൊടുത്ത പാഠങ്ങളെ ഇല്ലായ്മ ചെയ്യുക...

ജനാധിപത്യപ്രതിരോധങ്ങളും പരിവാർതന്ത്രങ്ങളും

#ദിനസരികള്‍ 656ഡോ. കെ. എന്‍ പണിക്കര്‍, ഹിന്ദുവര്‍ഗ്ഗീയതയെ ഫാഷിസം എന്നു വിളിക്കാമോ എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ്, “വര്‍ഗ്ഗീയതയില്‍ നിന്ന് ഫാഷിസത്തിലേക്ക്” എന്ന ലേഖനം ആരംഭിക്കുന്നത്. വര്‍ഗ്ഗീയത രണ്ടു വിശ്വാസപ്രമാണങ്ങള്‍ തമ്മിലുള്ള ഇടംതിരിയലുകളാണെങ്കില്‍ ഫാഷിസം അടക്കി ഭരിക്കലുകളെയാണ് അര്‍ത്ഥമാക്കുന്നതെന്നതുകൊണ്ട് മതവര്‍ഗ്ഗീയത ഫാഷിസമാകുന്നില്ല എന്നൊരു ധാരണയിലാണ് ഒരു കാലത്ത് നാം പുലര്‍ന്നു...

പുലിക്കളികൾ; ഒരു തിരക്കഥ

#ദിനസരികള്‍ 655സീന്‍ 1രാത്രി. വളരെ കുറഞ്ഞ പ്രകാശത്തില്‍ നിഗൂഢത തോന്നിപ്പിക്കുന്ന സെക്രട്ടറിയേറ്റ് ഒരു രാവണന്‍ കോട്ടപോലെ. ലോ ആംഗിള്‍ കാമറ പതിയെ സെക്രട്ടറിയേറ്റിന്റെ മകുടത്തിലേക്ക്. ഹൈ ആംഗിള്‍‌.വോയിസ് ഓവര്‍ :- കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റെടുത്ത ആദ്യദിവസങ്ങളിലൊന്നില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരെ അഭിവാദ്യം ചെയ്തുകൊണ്ടു ഇങ്ങനെ...

മതമുനകളിലെ ആവിഷ്കാരങ്ങൾ

#ദിനസരികള്‍ 654ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏതറ്റം വരെയാണ് സഞ്ചരിച്ചെത്താന്‍ കഴിയുക? ഏതെങ്കിലും വിധത്തില്‍ സ്ഥാപിതമായ വിശ്വാസങ്ങളെ ഒന്നു തൊടാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ അവ തീഗോളങ്ങളായി പൊട്ടിത്തെറിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും അതിര്‍ത്തികളില്ലാതെ വിമര്‍ശിക്കുവാനുള്ള സ്വാതന്ത്ര്യം എന്ന ആശയത്തെ ഏതെങ്കിലും തരത്തിലുള്ള വിശ്വാസങ്ങളോട് ഭൂരിഭാഗവും അടിപ്പെട്ടിരിക്കുന്ന നമ്മുടെ സമൂഹം പൊതുവേ വകവെച്ചു തരുമെന്ന്...

സത്യനും സുധാമണിയും? സന്ന്യാസത്തില്‍ നിന്നുള്ള പിന്മടങ്ങലുകള്‍

#ദിനസരികൾ 653 എന്തുകൊണ്ടാണ് അമൃതാനന്ദമയിയെ സുധാമണി എന്നും ചിദാനന്ദപുരിയെ സത്യനെന്നും അവരുടെ മാതാപിതാക്കള്‍ നല്കിയ പേരുകളില്‍ ചിലര്‍ ഇക്കാലങ്ങളില്‍ വിളിക്കുന്നത്? ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുന്നതിനു മുമ്പ് എങ്ങനെയാണ് സുധാമണി അമൃതാനന്ദമയിയും, സത്യന്‍ ചിദാനന്ദപുരിയുമാകുന്നതെന്ന് നാം മനസ്സിലാക്കി വെയ്ക്കേണ്ടതുണ്ട്. ഈ മനസ്സിലാക്കല്‍ ഫലത്തില്‍ എന്താണ് സന്ന്യാസം എന്ന ചോദ്യത്തിനുള്ള...