Tag: #ദിനസരികൾ
ഇടതുമുന്നേറ്റങ്ങള്‍ – 2
#ദിനസരികള്‍ 1101
(ഈ കുറിപ്പ് രാമചന്ദ്രഗുഹയുടെ India After Gandhi എന്ന പുസ്തകത്തിലെ Leftward Turns എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരമാണ്. ഈ അധ്യായത്തില്‍ പരാമര്‍ശിക്കുന്ന വിവരങ്ങളുടെ ചരിത്രപരമായ പ്രാധാന്യമാണ് ഇത്തരമൊരു ശ്രമത്തിന് പ്രേരകമായത്.)ഓരോ ലോകസഭ മണ്ഡലത്തേയും സാംസ്കാരികമായും സാമൂഹ്യപരമായും സമീപിച്ചു കൊണ്ട് പ്രസ്തുത വിഷയത്തില്‍ അവഗാഹമുള്ളവര്‍ നടത്തിയ നല്ല...
വിട, ജീന്‍ ഡീച്ചിന്
#ദിനസരികള്‍ 1100
ഏതു കാലംമുതല്‍ക്കാണ് ടോം, ജെറി എന്നീ രണ്ടു അതിസുന്ദരന്മാരായ കുസൃതികളെ എനിക്ക് കൂട്ടിനു കിട്ടിയത്? കൃത്യമായി പറയുക അസാധ്യമാണ്. സ്കൂള്‍ കാലങ്ങളിലെ ടി വികളില്‍ ഇടക്കെപ്പോഴെങ്കിലും വന്നുകൊണ്ടിരുന്ന ചില മുറിക്കഷണങ്ങളായിരിക്കണം ഞാന്‍ ആദ്യമായി കണ്ടിട്ടുണ്ടാവുക. പോകെപ്പോകെ കാണാനുള്ള സാധ്യതകളേറി.ഇന്‍ര്‍നെറ്റ് വ്യാപകമായതോടെ ധാരാളമായി കണ്ടുതുടങ്ങി. ഇപ്പോഴും,...
ഇടതുമുന്നേറ്റങ്ങള്‍
#ദിനസരികള്‍ 1099
(ഈ കുറിപ്പ് രാമചന്ദ്രഗുഹയുടെ India After Gandhi എന്ന പുസ്തകത്തിലെ Leftward Turns എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരമാണ്. ഈ അധ്യായത്തില്‍ പരാമര്‍ശിക്കുന്ന വിവരങ്ങളുടെ ചരിത്രപരമായ പ്രാധാന്യമാണ് ഇത്തരമൊരു ശ്രമത്തിന് പ്രേരകമായത്.)1967 ആദ്യമേ തന്നെ നിശ്ചയിക്കപ്പെട്ട തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിന് ശേഷമുള്ള നാലാമത്തേതായിരുന്നു; നെഹ്രുവിനു ശേഷം ആദ്യത്തേതും. 1966...
കെ ജയചന്ദ്രന്‍ – ഒരു പരാജയപ്പെട്ട പത്രപ്രവര്‍ത്തകന്റെ കഥ
#ദിനസരികള്‍ 1098
“രണ്ടു വര്‍ഷമായി കെട്ടിമേയാത്ത കൂരയുടെ മുന്നില്‍ ഇരുന്ന് ഒരു ആദിവാസിക്കാരണവര്‍ നഷ്ടമായ കുടുംബബന്ധങ്ങളെച്ചൊല്ലി വിലപിക്കുന്നു. അയാളുടെ വിവാഹം കഴിക്കാത്ത മൂത്ത മകള്‍ക്ക് നാലു കുട്ടികളുണ്ട്. മക്കള്‍ക്കോരുത്തര്‍ക്കുമായി ഓരോ അച്ഛനുമുണ്ട് അവര്‍ ഒരിക്കലും കാണാത്ത അച്ഛന്മാര്.അവരാരൊക്കെയാണെന്ന് അമ്മയ്ക്കറിയാം. അമ്മ മരണം വരെ അതൊരറിവുമാത്രമായി മനസ്സില്‍ സൂക്ഷിക്കുകയാണ്....
പ്രണയവും സര്‍ഗ്ഗാത്മകതയും
#ദിനസരികള്‍ 1097
എഴുത്തില്‍, അല്ലെങ്കില്‍ എന്തിനെഴുത്ത്? എല്ലാത്തരത്തിലുള്ള സര്‍ഗ്ഗാത്മകതയിലും പെണ്ണിനും പ്രണയത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് ചില ചെറിയ കാര്യങ്ങള്‍ എന്ന രസകരമായ കുറിപ്പില്‍ എം മുകുന്ദന്‍ ചിന്തിക്കുന്നുണ്ട്. “എഴുത്തുകാരും കലാകാരന്മാരും പുതിയ ഭാഷകള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യും.അങ്ങനെ കണ്ടെത്തുന്ന ഭാഷകള്‍ എല്ലാംതന്നെ പുതിയതായിരിക്കണമെന്നില്ല. ചിലത് നമ്മുടെ ഇടയില്‍ത്തന്നെ ഉള്ളതും നമുക്ക്...
മുസ്ലിം ലീഗ്: ചത്ത കുതിരയുടെ ദുര്‍ഗന്ധങ്ങള്‍
#ദിനസരികള്‍ 1096
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗെന്ന പേര് ഒരു തമാശ മാത്രമാണ്. മലബാറില്‍ മാത്രമാണ് ആ കൊടിക്ക് കീഴില്‍ ഒരല്പം ആള്‍ക്കൂട്ടമുള്ളത്. അത് പേരില്‍ മുസ്ലിം എന്നുള്ളതുകൊണ്ടുമാത്രമാണ്. പേരില്‍ പദമില്ലായിരുന്നുവെങ്കില്‍ കഴഞ്ചിന് കണ്ടു കിട്ടാന്‍ ഉണ്ടാകുമായിരുന്നില്ല.പാവപ്പെട്ട വിശ്വാസികളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് കൂടെ നിറുത്തിക്കൊണ്ട് ചില നേതാക്കന്മാര്ക്ക് പുളയ്ക്കാനുള്ള...
യതി, വരമൊഴിയുടെ വഴക്കങ്ങളില്‍
#ദിനസരികള്‍ 1095
നിത്യ ചൈതന്യയതിയുടെ ഭാഷ എനിക്ക് ഏറെയിഷ്ടമാണ്. സ്നേഹമസൃണമായ ആ ഭാഷതന്നെയായിരിക്കും യതിയിലേക്ക് ആരും ആകര്‍ഷിക്കപ്പെടാനുള്ള ഒരു കാരണമെന്നും എനിക്കു തോന്നിയിട്ടുണ്ട്. എത്ര ആഴമുള്ള വിഷയങ്ങളാണെങ്കിലും അദ്ദേഹം സരസ്സമായി ഒരല്പം നര്‍മ്മബോധത്തോടെ അവതരിപ്പിക്കുന്നത് കേട്ടാല്‍ ആര്‍ക്കും ഒരിമ്പമൊക്കെ തോന്നുക സ്വാഭാവികമാണ്.യതിയുടെ നളിനി എന്ന കാവ്യശില്പം എന്ന കൃതിയ്ക്ക്...
കഥ വായിക്കുമ്പോള്‍
#ദിനസരികള്‍ 1094
കാരൂരിന്റെ മരപ്പാവകള്‍ എന്നൊരു കഥയുണ്ടല്ലോ. എനിക്ക് ഇതുവരെ ആ കഥ മനസ്സിലായിട്ടില്ല. അതു തുറന്നു പറയാന്‍ മടിയൊന്നുമില്ല. മരപ്പാവകള്‍ മാത്രമല്ല, ഞാന്‍ വായിച്ചിട്ടുള്ള കഥകളില്‍ വീണ്ടും വീണ്ടും വായിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതൊന്നും തന്നെ എനിക്ക് മനസ്സിലാകാറേയില്ല.അതുകൊണ്ടുതന്നെ ഞാന്‍ ആ കഥകളിലേക്ക് മടങ്ങിച്ചെല്ലുന്നു. പക്ഷേ ഓരോ വായനയ്ക്കു...
റൂബാ ഇയാത്ത് – ജീവിതമെന്ന ആനന്ദം
#ദിനസരികള്‍ 1093
നിങ്ങള്‍ റൂബാ ഇയാത്ത് വായിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ തീര്‍ച്ചയായും വായിക്കണം. ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകങ്ങളെന്ന് ഞാന്‍ ചിന്തിക്കുന്നവയുടെ പട്ടികയില്‍ റൂബാ ഇയാത്തുണ്ട്. ഈ പുസ്തകത്തെക്കുറിച്ച് ഒരു കഥയുണ്ട്.ഓക്സ്ഫോര്‍ഡില്‍ നിന്നും ഇ ബി കോവല്‍ കണ്ടെടുത്ത കൈയ്യെഴുത്തു പ്രതിയില്‍ ആകെ നൂറ്റിയറുപത് ഗാഥകളുണ്ടായിരുന്നു. അതില്‍ നിന്ന്...
എം കൃഷ്ണന്‍ നായരെ ഓര്‍ക്കുമ്പോള്‍
#ദിനസരികള്‍ 1092
പണ്ട് ഒരു ഫ്രഞ്ച് മാസികയുടെ അധിപന്‍ അക്കാലത്തെ സാഹിത്യനായകരോട് “നിങ്ങള്‍ എന്തിനെഴുതുന്നു” എന്നു ചോദിച്ചു. അവര്‍ നല്കിയ ഉത്തരങ്ങള്‍
1. ഷാക്ക് കൊപോ - എനിക്ക് എഴുതാന്‍ ഒട്ടും സമയമില്ല. അതിനാല്‍ എന്തെങ്കിലും പറയാന്‍ വേണ്ടി മാത്രമാണ് ഞാന്‍ പ്രയാസപ്പെട്ട് എഴുതുന്നത്.
2. വലേറി - ദൌര്‍ബ്ബല്യത്താല്‍
3.ക്നൂട്ട് ഹാംസണ്‍...