27 C
Kochi
Saturday, September 18, 2021
Home Tags തീപ്പിടിത്തം

Tag: തീപ്പിടിത്തം

സെക്രട്ടറിയേറ്റ് തീപിടിത്തം; പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി

തിരുവനന്തപുരം:   സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘമെത്തി. എസ്പി അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് തെളിവെടുപ്പ് ആരംഭിച്ചു. ഫോറൻസിക് സംഘവും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടൻ അന്വേഷണ റിപ്പോർട്ട് നൽകും. എഡിജിപി മനോജ് എബ്രഹാം സെക്രട്ടറിയേറ്റിൽ എത്തിയിട്ടുണ്ട്.സ്വർണ്ണക്കടത്ത് കേസിലെ സുപ്രധാന...

ഡല്‍ഹി ഫാക്ടറിയിലെ തീപ്പിടിത്തം; മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം

പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 43 ജീവനുകള്‍ വെന്തുരുകിയപ്പോള്‍ മരണസംഖ്യ കുറയ്ക്കാനായത് രാജേഷ് ശുക്ല എന്ന ഫയര്‍മാന്റെ ജീവന്‍ പണയം വെച്ചുള്ള ശ്രമങ്ങളാണ്

മുംബൈയിൽ താജ് മഹൽ ഹോട്ടലിനടുത്തുള്ള കെട്ടിടത്തിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു

മുംബൈ:  താജ് മഹൽ ഹോട്ടലിനടുത്തുള്ള കെട്ടിടത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു, ചർച്ച് ഹിൽ ചേംബർ എന്ന കെട്ടിടത്തിലാണ് ഞായറാഴ്ച ഉച്ചയോടെ തീ പിടിച്ചത്. 14 ആളുകളെ അവിടെ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.കെട്ടിടത്തിനുള്ളിൽ ഉള്ള മറ്റുള്ളവർക്കുവേണ്ടി തിരച്ചിൽ തുടരുന്നു. അഗ്നിശമനസേനാവിഭാഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപ്പിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.

ഫരീദാബാദില്‍ സ്‌കൂളിനു തീപിടിച്ചു; മൂന്നു പേര്‍ മരിച്ചു

ഫരീദാബാദ്:  ഡൽഹിക്കടുത്ത് ഫരീദാബാദില്‍ സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. ഒരു അധ്യാപികയും രണ്ടു കുട്ടികളുമാണ് മരിച്ചത്. ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്‌കൂളിലാണ് അപകടം. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്. സ്‌കൂളില്‍ യൂണിഫോം തുണികള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീ പിടിച്ചത്. തീപ്പിടിത്തത്തിനു കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.അഗ്‌നിശമന...

കൊച്ചിയിലെ വിഷപ്പുക: അപകടസാധ്യത ഒഴിവായി

കൊച്ചി:ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെത്തുടര്‍ന്നുണ്ടായ വിഷപ്പുകയില്‍ അപകടസാധ്യത ഒഴിവായെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും വിദഗ്ദ്ധർ. ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെങ്കിലും പ്രദേശവാസികള്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് ഉള്‍പ്പെട്ട മാലിന്യക്കൂമ്പാരം രണ്ടു ദിവസത്തിലധികം കത്തിയപ്പോള്‍ ഗുരുതരമായ വാതകങ്ങളാണ് പുറന്തള്ളപ്പെട്ടത്. പുകയുടെ സാന്നിദ്ധ്യം അന്തരീക്ഷത്തില്‍ വരുന്ന 48...

കൊച്ചിയെ നടുക്കി വന്‍ തീപ്പിടിത്തം; പോലീസ് കേസെടുത്തു

കൊച്ചി:എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ബഹുനിലക്കെട്ടിടത്തില്‍ ആളി പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കി. അഗ്നിശമന സേനയുടെ 18 യൂണിറ്റുകളും നാവികസേനയുടെ രണ്ട് യൂണിറ്റുകളും സംയുക്തമായി നടത്തിയ ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് തീ അണച്ചത്. പ്രമുഖ ചെരിപ്പ് നിര്‍മ്മാണ കമ്പനിയായ പാരഗണിന്റെ ഗോഡൌണിലാണ് തീപ്പിടിത്തം ഉണ്ടായത്. സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ്...

വാണിമേല്‍ മലയോരത്തു തീപ്പിടിത്തം; കൃഷി ഭൂമി നാ‍ശം

കോഴിക്കോട് : വാണിമേല്‍, ചിറ്റാരിക്കു സമീപം മണിയാല മലയില്‍ ഇന്നലെ ഉച്ചയ്ക്കുണ്ടായ തീപ്പിടിത്തത്തില്‍ കത്തി നശിച്ചത് 15 ഏക്കറോളം സ്ഥലത്തെ കൃഷി. അശ്രദ്ധമായി തീ കൂട്ടിയതാണ് തീപ്പിടിത്തത്തിനു കാരണമെന്നാണു കര്‍ഷകരുടെ പരാതി. ഇക്കാര്യം പൊലീസിനെ അറിയിച്ചതായും കര്‍ഷകര്‍ പറഞ്ഞു.കെ.പി.കണ്ണന്‍, ശ്രീജിത്ത് വട്ടോളി, കല്ലുമ്പുറത്ത് രാഗേഷ്, പുളിക്കല്‍ അപ്പച്ചന്‍,...

ഡല്‍ഹിയിലെ ഹോട്ടലില്‍ തീപ്പിടിത്തം, 17 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ ഹോട്ടല്‍ അര്‍പ്പിത പാലസില്‍ തീപ്പിടിത്തമുണ്ടായി. ഡല്‍ഹി മെട്രോ സ്റ്റേഷനു തൊട്ടടുത്തുള്ള അര്‍പ്പിത ഹോട്ടലിലാണ് തീപ്പിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ ഒരു സ്ത്രീയും കുട്ടിയും അടക്കം 17 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷപ്പെടാനായി ഹോട്ടലിന്റെ നാലാമത്തെ നിലയില്‍...