33 C
Kochi
Wednesday, April 8, 2020
Home Tags തിരഞ്ഞെടുപ്പ്

Tag: തിരഞ്ഞെടുപ്പ്

വികസനവും ശാഹീന്‍ബാഗും ഏറ്റുമുട്ടുന്ന ഡല്‍ഹി

ദില്ലി ബ്യൂറോ: കൊണാട്ട് പ്ളേസിലുയര്‍ന്ന, പ്രധാനമന്ത്രിയുടെ വലിയ പരസ്യബോര്‍ഡ് ഡല്‍ഹിയില്‍ ആകെയുള്ള മൂന്ന് നഗരസഭകളും കൈവശമുള്ള ബിജെപിയുടെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളുടെ ദാരിദ്ര്യം വിളിച്ചറിയിക്കുന്നുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനമെടുത്തതും നരേന്ദ്ര മോദിയായതിനാല്‍ ഡല്‍ഹിയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ...

തന്റെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തര്‍; തോല്‍വി സമ്മതിച്ച് ക്യാരി ലാം

ഹോങ്കോങ്:   ഹോങ്കോങ്ങില്‍ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിങ്ങ് ശതമാനം, ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള അതൃപ്തിയെ ചൂണ്ടിക്കാണിക്കുന്നതായി ചീഫ് എക്സിക്യൂട്ടീവ് ക്യാരി ലാം വാര്‍ത്താസമ്മേളനത്തില്‍ പറ‍ഞ്ഞു. ജനങ്ങള്‍ തീര്‍ത്തും സമാധാനപരമായി തിരഞ്ഞെടുപ്പിനോട് സഹകരിച്ചെന്നും, ഇത് മാസങ്ങളായി നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അവര്‍ ഉപേക്ഷിച്ചതിനുള്ള സൂചനയാണെന്നും ക്യാരി...

ബൊളീവിയയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക്

ബൊളീവിയ:   തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ കാണിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രാജി വച്ച് പുറത്തുപോയ ബൊളീവിയന്‍ പ്രസിഡണ്ട് ഇവോ മൊറാലസിന്റെ അനുയായികള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ തണുക്കുന്നു. ഇടക്കാല പ്രസിഡണ്ട് ജീനിന്‍ അനസിന്റെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് നടപടികള്‍ക്ക് പിന്നാലെ ഗതാഗത തടസ്സങ്ങള്‍ പുനഃസ്ഥാപിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായി.പ്രമുഖ നഗരമായ ലാ...

ഹോങ്കോങ്ങ് തിരഞ്ഞെടുപ്പിനൊരുങ്ങുന്നു

ഹോങ്കോങ്:   ജനാധിപത്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി, ഹോങ്കോങ്ങ് ജനത നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ചൂടു കുറയുന്നു. പ്രദേശിക തിര‍ഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പോളിടെക്നിക് സര്‍വ്വകലാശാലയില്‍ ഒരാഴ്ചക്കാലമായി തുടരുന്ന ഉപരോധം അവസാനഘട്ടത്തിലേക്ക് കടക്കുന്നത്.പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് ആള്‍ക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ മുന്നൂറോളം പേര്‍ പതിനെട്ടു വയസ്സിനു താഴെയുള്ളവരാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഭക്ഷണവും...

ബൊളീവിയയില്‍ അരക്ഷിതാവസ്ഥ; തിരഞ്ഞെടുപ്പ് ബില്‍ പ്രഖ്യപിച്ചു

ബൊളീവിയ:   ബൊളീവിയന്‍ തെരുവുകളില്‍, മുന്‍ പ്രസിഡണ്ട് ഇവൊ മൊറാലസിന്റെ അനുയായികള്‍ നടത്തുന്ന അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ വേഗത്തിലാക്കാനും, തെരുവിലെ സംഘര്‍ഷാവസ്ഥയ്ക്ക് അവസാനമുണ്ടാക്കാനും ഇടക്കാല ഗവണ്‍മെന്റ് പുതിയ ബില്‍ പ്രഖ്യാപിച്ചു.ഇതുപ്രകാരം, വിവാദമായ ഒക്ടോബര്‍ 20 ലെ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും, 15 ദിവസത്തിനുള്ളില്‍...

ബൊളീവിയയിൽ പ്രശ്നം തണുക്കുന്നു; തിരഞ്ഞെടുപ്പ് നടത്താൻ കരാർ ഒപ്പിട്ടു

ബൊളീവിയ:   തിരഞ്ഞെടുപ്പ് നടത്തുവാൻ കരാർ ഒപ്പിട്ടതിനെ തുടർന്ന് ബൊളീവിയയിൽ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്ക് അവസാനമായി. ഇടക്കാല സർക്കാരും ഇവോ മൊറാലസ്സിന്റെ പാർട്ടിയിൽ നിന്നുള്ള നിയമ നിർമാതാക്കളും ഒരുമിച്ചാണ് വ്യാഴാഴ്ച കരാർ ഒപ്പിട്ടത്.താൻ വിജയിച്ച തിരഞ്ഞെടുപ്പ് റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് മൊറാലസ് രാജി വെച്ചത്. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇവോ മൊറാലസിന്...

പഠിക്കേണ്ടതും തിരുത്തേണ്ടതും കോണ്‍ഗ്രസ്സാണ്!

#ദിനസരികള്‍ 920   മഹാരാഷ്ട്രയിലും ഹരിയാനയിലും തങ്ങള്‍ക്കുണ്ടായത് തിരിച്ചടികളല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രധാനമന്ത്രിയും കൂട്ടരും കൊണ്ടുപിടിച്ച ശ്രമത്തിലാണ്. അതിന്റെ ഭാഗമായി പിന്നോട്ടടികളെ മൂടിവെച്ചു കൊണ്ടുള്ള പ്രസ്താവനകളാണ് ബിജെപിയുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. ദീപാവലി സമ്മാനമെന്നും കഴിഞ്ഞ അമ്പതുകൊല്ലമായി മറ്റാര്‍ക്കും കഴിയാത്തതാണ് മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസിന് കഴിഞ്ഞതെന്നുമൊക്കെ പുകഴ്ത്തലുകളുണ്ടെങ്കിലും പൊതുവേ എന്‍ഡിഎ ക്യാമ്പ് പ്രതീക്ഷിച്ച...

ഹരിയാനയിലെ മഹേന്ദ്രഗഡ് റാലി: സോണിയ ഗാന്ധിയ്ക്ക് പകരം രാഹുൽഗാന്ധി അഭിസംബോധന ചെയ്യും

ന്യൂഡൽഹി:  ഹരിയാനയിലെ മഹേന്ദ്രഗഡിൽ വെള്ളിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അഭിസംബോധന ചെയ്യില്ലെന്നും പകരം രാഹുൽ ഗാന്ധി ചെയ്യുമെന്നും പാർട്ടി അറിയിച്ചു.അനാരോഗ്യത്തെത്തുടർന്ന് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി പ്രചാരണം നടത്തിയിരുന്നില്ല. ഇടക്കാലത്ത് കോൺഗ്രസ് പ്രസിഡന്റായി തിരിച്ചെത്തിയ ശേഷം സോണിയ ഗാന്ധിയുടെ ആദ്യ റാലിയാണിത്. വിശദമായ പരിപാടികൾ പാർട്ടി നേരത്തെ തന്നെ...

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 9

#ദിനസരികള്‍ 888   പ്രഭാത് പട്‌നായക് എഴുതിയ ഇടതുപക്ഷം എന്തു ചെയ്യണം എന്ന ലേഖനത്തില്‍ നിന്നും ദീര്‍ഘമായി ഉദ്ധരിക്കേണ്ടി വരുന്നു - “ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ വിശകലനം ചെയ്യാനും അവര്‍ക്ക് തിരിച്ചു വരാന്‍ വേണ്ട ഉപദേശങ്ങള്‍ നല്കാനും ധാരാളം സമയവും സ്ഥലവും ചെലവഴിക്കുന്നുണ്ട്.പക്ഷേ ഇതെല്ലാം കേന്ദ്രീകരിക്കുന്ന ഒരു ബിന്ദുവിലാണെന്ന് പറയാത...

ആരുമായും സഖ്യത്തിന് ഇല്ലെന്ന് ബി.എസ്.പി. അധ്യക്ഷ മായാവതി

കൊൽക്കത്ത:  വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി. ആരുമായും സഖ്യത്തിന് ഇല്ലെന്നും ഒറ്റയ്ക്കു മത്സരിക്കുമെന്നും ബി.എസ്.പി. അധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയായിരുന്നു മായാവതി ഇക്കാര്യം വ്യക്തമാക്കിയത്.പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യ പ്രകാരം വരും തിരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി. ഒറ്റയ്ക്കു മത്സരിക്കുമെന്നു മായാവതി ട്വീറ്റ് ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പില്‍ എസ്.പി.-ബി.എസ്.പി. സഖ്യം തിരിച്ചടി നേരിട്ടതിനു പിന്നാലെ സഖ്യം...