27 C
Kochi
Friday, September 24, 2021
Home Tags ജഗൻ മോഹൻ റെഡ്ഡി

Tag: ജഗൻ മോഹൻ റെഡ്ഡി

മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ ചരടുവലിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി

അമരാവതി:  അപകീർത്തികരവും അടിസ്ഥാനരഹിതവും തെറ്റായതുമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമസ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി ആന്ധ്ര സർക്കാർ.ഇന്നലെയാണ് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.മാധ്യമങ്ങളെ ചൂഷണം ചെയ്യുകയാണെന്നും, മാധ്യമങ്ങളോട് സാഹോദര്യപരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനും സര്‍ക്കാര്‍...

ആന്ധ്രാപ്രദേശിൽ ഇനി സർക്കാർ ജോലികൾക്കായി അഭിമുഖങ്ങളില്ല: മുഖ്യമന്ത്രി

അമരാവതി:  ആന്ധ്രയിലെ സർക്കാർ വകുപ്പുകളിലേക്ക് നിയമനങ്ങൾക്ക് റിക്രൂട്ട് ചെയ്യുന്നതിന് ഇനി മുതൽ അഭിമുഖങ്ങൾ നടത്തുകയില്ല. എഴുത്തുപരീക്ഷകൾ മാത്രമേ നടത്താവൂ എന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.റിക്രൂട്ട്‌മെന്റിനായി അഭിമുഖങ്ങൾ നടത്തുന്ന സംവിധാനം ഇല്ലാതാക്കാൻ, ആന്ധ്ര പബ്ലിക് സർവീസ് കമ്മീഷന് (എപിപിഎസ്സി) നിർദേശം നൽകി.  നിയമന പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാൻ എഴുത്തുപരീക്ഷ മാത്രം...

തദ്ദേശീയരായ യുവാക്കൾക്ക് വ്യാവസായിക സംരംഭങ്ങളിൽ ജോലിസംവരണം നടപ്പിലാക്കാൻ ജഗൻ മോഹൻ സർക്കാർ ഒരുങ്ങുന്നു

വിജയവാ‍ഡ:   യുവാക്കള്‍ക്ക് ജോലിസംവരണം ഉറപ്പാക്കാനായി ജഗന്‍ മോഹന്‍ സര്‍ക്കാര്‍, ആന്ധ്രാപ്രദേശ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്സ് ഇന്‍ ഇന്‍ഡസ്ട്രീസ്/ഫാക്ടറീസ് ആക്‌ട്, 2019 എന്ന നിയമം നിയമസഭയിൽ അവതരിപ്പിച്ചു. ഇതോടെ തദ്ദേശീയര്‍ക്ക് തൊഴിലുറപ്പ് പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറിക്കഴിഞ്ഞു. തദ്ദേശീയരായ യുവാക്കൾക്കായി അടുത്ത മൂന്നു വർഷത്തിനുള്ളിൽ വ്യാവസായിക...

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗൻ മോഹൻ റെഡ്ഡി അധികാരമേറ്റു

വിജയവാഡ:  ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി അധികാരമേറ്റു. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാച്ചടങ്ങുകൾ നടന്നത്. ഗവർണർ ഇ.എസ്.എൽ. നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു.തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും, ഡി.എം.കെ. അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിനും സത്യ പ്രതിജ്ഞാച്ചടങ്ങുകളിൽ പങ്കെടുത്തു.അധികാരമേറ്റയുടൻ തന്നെ വയോജനങ്ങൾക്ക് പെൻഷനായി മാസത്തിൽ 3000 രൂപ അനുവദിച്ചുകൊണ്ടുള്ള...

ജഗന്‍ മോഹന്‍ റെഡ്ഡി ഇന്ന് ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

വിജയവാഡ:ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വിജയവാഡയിലെ ഇന്ദിരാ ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തില്‍, ഉച്ചക്ക് 12.23 ന് നടക്കുന്ന ചടങ്ങില്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ഇ.എസ്‌.എല്‍. നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.ജഗന്‍ മോഹന്‍ റെഡ്ഡി മാത്രമാവും ഇന്നു സത്യപ്രതിജ്ഞ ചെയ്യുക....

പരാജയം മണത്തറിഞ്ഞ് മോദിയും ഷായും; 40 എം.എൽ.എമാരെ വശത്താക്കാൻ ശ്രമം

തൃണമൂൽ കോൺഗ്രസ്സിന്റെ 40 എം.എൽ.എ മാർ തന്റെ കൂടെയാണെന്ന് ഒരു റാലിയിൽ പ്രസംഗിച്ചുകൊണ്ട് മോദി പറഞ്ഞു. “മെയ് 23 നു ശേഷം ബംഗാൾ മുഴുവൻ താമര വിരിയുമ്പോൾ, ദീദി (മമത), നിങ്ങളുടെ എം.എൽ.എ മാർ നിങ്ങളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നത് നിങ്ങൾക്കു കാണാം. നിങ്ങളുടെ 40 എം.എൽ.എമാർ ഇന്നും...

ആന്ധ്രയില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ മുസ്‌ലിം മതത്തില്‍ നിന്നുള്ളയാളെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് ചന്ദ്രബാബു നായിഡു

അമരാവതി: ആന്ധ്രയില്‍ തെലുങ്കുദേശം പാ‍ര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ മുസ്‌ലിം മതത്തില്‍ നിന്നുള്ളയാളെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. മുംസ്‌ലിംകള്‍ക്കായി ഇസ്‌ലാമിക് ബാങ്ക് ആരംഭിക്കുമെന്നും പലിശയില്ലാത്ത വായ്പ അനുവദിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.കര്‍ണൂല്‍ ജില്ലയിലെ അലുരുവില്‍ വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് വിശിഷ്ടമായ ദിനമാണ്....