25 C
Kochi
Sunday, September 19, 2021
Home Tags എസ് പി

Tag: എസ് പി

ആരുമായും സഖ്യത്തിന് ഇല്ലെന്ന് ബി.എസ്.പി. അധ്യക്ഷ മായാവതി

കൊൽക്കത്ത:  വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി. ആരുമായും സഖ്യത്തിന് ഇല്ലെന്നും ഒറ്റയ്ക്കു മത്സരിക്കുമെന്നും ബി.എസ്.പി. അധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയായിരുന്നു മായാവതി ഇക്കാര്യം വ്യക്തമാക്കിയത്.പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യ പ്രകാരം വരും തിരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി. ഒറ്റയ്ക്കു മത്സരിക്കുമെന്നു മായാവതി ട്വീറ്റ് ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പില്‍ എസ്.പി.-ബി.എസ്.പി. സഖ്യം തിരിച്ചടി നേരിട്ടതിനു പിന്നാലെ സഖ്യം...

ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഉത്തർപ്രദേശ്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) പ്രസ്താവനയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പരാതിയില്‍ 24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. ഏപ്രില്‍ 19 ന് ഉത്തര്‍പ്രദേശിലെ സാംബലില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ്...

ഉത്തര്‍പ്രദേശ്: ഏഴു സീറ്റുകളില്‍ എസ്.പി. ബി.എസ്.പി. സഖ്യത്തിനെതിരെ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്

കനൌജ്: ഉത്തര്‍പ്രദേശിലെ ഏഴ് സീറ്റുകളില്‍ എസ്.പി., ബി.എസ്.പി സഖ്യത്തിനെതിരെ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്. സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാപകനേതാവ് മുലായം സിംഗ് യാദവ് മത്സരിക്കുന്ന മെയിന്‍പുരി, അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് മത്സരിക്കുന്ന കനൗജ് എന്നിവയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. ബി.എസ്.പി അധ്യക്ഷ മായാവതിയ്‌ക്കെതിരെ കോണ്‍ഗ്രസ് എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല....

ഇന്ദിരയ്ക്കു ശേഷം വീണ്ടുമൊരു വനിത രാജ്യം ഭരിക്കുമോ?

ന്യൂഡല്‍ഹി: ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തിനു ശേഷം 1966 ജനുവരി 19 നാണ് ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി സ്ഥാനമേറ്റെടുക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെ ഇന്ദിര യുഗം എന്ന്‍ വിശേഷിപ്പിക്കാവുന്ന തരത്തില്‍ അവര്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു എന്ന് പറയാം. ആധുനിക ചരിത്രത്തിലെ തന്നെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി...

ലോകസഭ തിരഞ്ഞെടുപ്പ്: എസ് പിമാർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ക്രമസമാധാനച്ചുമതല വഹിക്കുന്ന എസ്‌ പിമാര്‍ക്കു കൂട്ട സ്ഥലംമാറ്റം.എസ് ബി സി ഐ ഡി ഡി.ഐ.ജി എ. അക്ബറിനെ ഇന്റലിജന്‍സിലേക്കു മാറ്റി. പാലക്കാട് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയെ, പാലക്കാട് കെഎപി 2 ബറ്റാലിയനിലേക്കും, കാസര്‍കോട്...