25 C
Kochi
Sunday, September 19, 2021
Home Tags എം എൽ എ

Tag: എം എൽ എ

രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ തുടങ്ങി

ജയ്പൂര്‍:   മധ്യപ്രദേശിലേതു പോലെ രാജസ്ഥാൻ സർക്കാരിനെ താഴെ വീഴ്ത്താനുള്ള അട്ടിമറി നീക്കത്തിന് പിന്നിൽ ബിജെപിയാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇക്കാരണത്താൽ എല്ലാ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ബിജെപി ജയ്‍പൂരിലേക്ക് വലിയ രീതിയിൽ കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോൺഗ്രസ് ചീഫ് വിപ്പ്...

ഗുജറാത്തിൽ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റാനൊരുങ്ങി കോൺഗ്രസ്

അഹമ്മദാബാദ്:   രാജ്യസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഗുജറാത്തിൽ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റാനൊരുങ്ങുകയാണ് കോൺഗ്രസ്. എംഎൽഎമാർ രാജിവച്ച് അംഗബലം കുറയുന്നത് ഒഴിവാക്കാനായി 65 എംഎൽഎമാരെ സോൺ തിരിച്ച് റിസോർട്ടുകളിലാക്കാനാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തു. രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ 8 കോൺഗ്രസ് എംഎൽഎമാരാണ് ഗുജറാത്തിൽ രാജിവച്ചത്. ഈ മാസം 19 നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുക.

എംഎല്‍എമാരെ സ്പീക്കര്‍ സെന്‍ഷര്‍ ചെയ്തു; പ്രതിപക്ഷം നിയമസഭ നടപടികള്‍ ബഹിഷ്കരിച്ചു

തിരുവനന്തപുരം:   കെഎസ്‌യു നേതാക്കളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ എംഎല്‍എമാരെ സെന്‍ഷര്‍ ചെയ്തു. അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ഐസി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരെയാണ് നടപടി. പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരില്‍ ഒരംഗത്തിന് ലഭിക്കാവുന്ന മൂന്നാമത്തെ ശിക്ഷയാണ് സെന്‍ഷര്‍...

കര്‍ണാടകയില്‍ വിമതര്‍ അയോഗ്യര്‍ തന്നെയെന്ന് സുപ്രീം കോടതി

ബംഗളൂരു:   കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് പക്ഷത്തുള്ള പതിനേഴ് എംഎല്‍എമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കര്‍ കെ ആര്‍ രമേശിന്റെ നടപടി കോടതി ശരിവച്ചു. എന്നാല്‍, എംഎല്‍എമാര്‍ 2023 വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന, സ്പീക്കറുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. അയോഗ്യരായവര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാം.എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടെങ്കിലും അയോഗ്യതയ്ക്ക് സമയപരിധി...

പി.എസ്.സി. വഴി അനധികൃത നിയമനം ലഭിച്ചവരാണു കസ്റ്റഡി മരണങ്ങൾ ഉണ്ടാക്കുന്നത്; ആരോപണവുമായി പി.ടി.തോമസ് എം.എൽ.എ.

കൊച്ചി: 2007-08ല്‍ എസ്‌.ഐ. സെലക്ഷനില്‍ ഭീകരമായ തട്ടിപ്പാണ്‌ ഇടതു സര്‍ക്കാർ കാട്ടിയതെന്ന വലിയ ആരോപണവുമായി പി.ടി.തോമസ് എം.എൽ.എ.;കേരളത്തിലെ കസ്റ്റഡി മരണങ്ങളിലോക്കെ തന്നെ പ്രതികളാകുന്നത് പി.എസ്.സി. വഴി അനധികൃത നിയമനം ലഭിച്ച ഇത്തരം പോലീസുകാരാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഈ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് 2013-14ല്‍ നിയമനം നല്‍കി. വരാപ്പുഴയിലെയും നെടുങ്കണ്ടത്തേയും...

കര്‍ണ്ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു; സ്​പീക്കറുടെ തീരുമാനം ഇന്ന്​

ന്യൂഡല്‍ഹി:കര്‍ണ്ണാടകയില്‍ വിമത രാജിയെ തുടര്‍ന്നുള്ള രാഷ്​ട്രീയ അനിശ്ചിതത്വം തുടരുന്നു. രാജിക്കത്ത്​ നല്‍കിയ 13 വിമത എം.എല്‍.എമാരുടെ രാജിയില്‍ സ്​പീക്കര്‍ കെ.​​ആ​​ര്‍. ര​മ​​ശ്​​​കു​​മാ​​ര്‍ ഇന്ന്​ തീരുമാനമെടുത്തേക്കും. രാജി നല്‍കിയ എം.എല്‍.എമാരെ അയോഗ്യരാക്കി സഖ്യ സര്‍ക്കാറിനെ രക്ഷി​ച്ചേക്കുമെന്നും സൂചനയുണ്ട്​.എട്ട്​ കോണ്‍ഗ്രസ്‌ എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ്​ സഖ്യ സര്‍ക്കാറിനെതിരെ നിലപാടുമായി...

കർണ്ണാടക: രണ്ട് എം.എൽ.എമാർ ഇന്നു രാജിവച്ചു

ബെംഗളൂരു:  കര്‍ണ്ണാടകയില്‍ ഇന്നു രണ്ട് എം.എൽ.എമാർ രാജിവച്ചു. ബെല്ലാരി ജില്ലയിലെ വിജയനഗർ എം.എൽ.എ. ആനന്ദ് സിങ്ങും, വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച രമേഷ് ജാര്‍ക്കിഹോളിയുമാണ് എം.എല്‍.എ. സ്ഥാനം രാജിവച്ചത്. സ്പീക്കര്‍ കെ.ആർ. രമേഷ്‌കുമാറിനാണ് ജാര്‍ക്കിഹോളി രാജി സമര്‍പ്പിച്ചത്. ആനന്ദ് സിങ് ഇന്നു രാവിലെയാണ് രാജിക്കത്ത് സമർപ്പിച്ചത്. ബെലഗാവി ജില്ലയിലെ...

ശബരിമല വിഷയം എല്‍.ഡി.എഫിനു വോട്ട് വര്‍ദ്ധിപ്പിക്കുമെന്നു കോടിയേരി

തിരുവനന്തപുരം: ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വോട്ട് വര്‍ദ്ധിപ്പിക്കുമെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്തനംതിട്ടയില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി വൈകുന്നത് ഒരു സമുദായ സംഘടനയുടെയും അംഗീകാരം ലഭിക്കാത്തതിനാലാണെന്നും, എന്‍.എസ്.എസ് സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി അറിയിച്ചു.യു.ഡി.എഫും, എന്‍.ഡി.എയും സംസ്ഥാനത്ത് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്....

സോളാര്‍ ഇടപാട്: യുവതിയെ പീഡിപ്പിച്ചതിനു മൂന്നു കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ക്കെതിരെ കേസ്

കൊച്ചി:സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ലൈംഗികപീഡനം നടത്തിയെന്ന, യുവതിയുടെ ആരോപണത്തില്‍ മൂന്നു കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ക്കെതിരേ കേസെടുത്തു. എറണാകുളം എം.എല്‍.എ. ഹൈബി ഈഡന്‍, കോന്നി എം.എല്‍.എ. അടൂര്‍ പ്രകാശ്, വണ്ടൂര്‍ എം.എല്‍.എ. എ.പി. അനില്‍കുമാര്‍ എന്നിവരുടെ പേരിലാണ് ക്രൈംബ്രാഞ്ച് കേസ്. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ ക്രൈംബ്രാഞ്ച്...

മുന്‍ എം.എല്‍.എ. റോസമ്മ ചാക്കോ അന്തരിച്ചു

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ തോട്ടയ്ക്കാട് കൊണ്ടോടിക്കല്‍ റോസമ്മ ചാക്കോ (93) അന്തരിച്ചു. മൃതദേഹം ശനിയാഴ്ച വൈകിട്ട് 5-നു കൊണ്ടോടിക്കല്‍ തറവാട്ടില്‍ കൊണ്ടുവരും. സംസ്‌കാരം ഞായറാഴ്ച 2.30നു വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം തോട്ടയ്ക്കാട് സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയില്‍.ഇടുക്കി മണ്ഡലത്തില്‍ നിന്ന് 1987-ല്‍ ആദ്യമായി നിയമസഭാംഗമായി....