28 C
Kochi
Friday, July 30, 2021
Home Tags ആര്‍.എസ്.എസ്

Tag: ആര്‍.എസ്.എസ്

23 വർഷമായി ആർ.എസ്.എസുമായി അടുപ്പമുണ്ട് : ഡി.ജി.പി ജേക്കബ് തോമസ്

തിരുവനന്തപുരം :തനിക്ക് കഴിഞ്ഞ 23 വർഷമായി ആർ.എസ്.എസുമായി അടുപ്പമുണ്ടെന്നും കേരളത്തിൽ ആർഎസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ പ്രവർത്തിക്കുമെന്നും ഇപ്പോൾ സസ്പെൻഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജേക്കബ് തോമസിന്റെ ഈ വെളിപ്പെടുത്തൽ.ജേക്കബ് തോമസ് ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആർ.എസ്.എസുമായുള്ള ബന്ധം ജേക്കബ് തോമസ്...

മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിനു ജാമ്യം

ന്യൂഡൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ എം.പി. ശശി തരൂരിനു ജാമ്യം ലഭിച്ചു. മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേളെന്ന് വിളിച്ചാണ് തരൂര്‍ വിവാദത്തിലായത്. ഈ പരാമര്‍ശത്തിനെതിരെ ബി.ജെ.പി. നേതാവാണ് കേസ് നല്‍കിയത്. 20000 രൂപയുടെ ബോണ്ടിന്മേല്‍ ഡല്‍ഹി റോസ് അവന്യു കോടതിയാണ് ശശി തരൂരിന് ജാമ്യം നൽകിയത്.കേസുമായി ബന്ധപ്പെട്ട്...

ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ പേര് സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്ത് രാജസ്ഥാൻ സർക്കാർ

ജയ്‌പൂർ:ആര്‍.എസ്.എസ് ബന്ധങ്ങളെ പാഠപുസ്തകങ്ങളില്‍ നിന്നും ഇറക്കിവിട്ട് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ജനസംഘം സ്ഥാപകനും ആര്‍.എസ്.എസ് ആചാര്യനുമായ ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ പേര് രാജസ്ഥാനിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്താണ് സര്‍ക്കാര്‍ നടപടി കര്‍ശനമാക്കിയത്. സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് ടെസ്റ്റില്‍ നിന്നാണ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ പേര് നീക്കിയത്.അതേസമയം, അശോക്...

പശ്ചിമബംഗാൾ: തിരഞ്ഞെടുപ്പ് പ്രചാരണ സമയം വെട്ടിക്കുറച്ചതിനെ വിമർശിച്ച് മമത ബാനർജി

കൊൽക്കത്ത:തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ സമയം വെട്ടിക്കുറച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയ്‌ക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കമ്മീഷനില്‍ മുഴുവന്‍ ആർ.എസ്.എസ്സുകാരാണെന്നും, അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ചതെന്നുമാണ് മമതയുടെ വാദം. സംസ്ഥാനത്തെ പോലീസ് സേനയെ ഇരുട്ടില്‍ നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചത്.തീര്‍ത്തും ഏകപക്ഷീയമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറുന്നത്....

സി.പി.എം. പ്രവർത്തകൻ പാറക്കണ്ടി പവിത്രൻ കൊലക്കേസ്: ഏഴ് ആർ.എസ്.എസ്സുകാർക്ക് ജീവപര്യന്തവും പിഴയും

കണ്ണൂര്‍:പാറക്കണ്ടി പവിത്രന്‍ കൊലപാതകക്കേസില്‍ ഏഴ് ആർ.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജീവപര്യന്തത്തോടൊപ്പം ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.2007 നവംബര്‍ ആറിനാണ് പവിത്രൻ, ആർ.എസ്.എസ്. പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയാകുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ...

ബി.​ജെ.​പി അ​മി​ത് ഷാ​യു​ടേ​യും, ന​രേ​ന്ദ്ര​മോ​ദി​യു​ടേ​യും മാ​ത്രം പാർട്ടിയല്ല : നിതിൻ ഗഡ്കരി

മുംബൈ:ബി.​ജെ.​പി അ​മി​ത് ഷാ​യു​ടേ​യും, ന​രേ​ന്ദ്ര​മോ​ദി​യു​ടേ​യും മാ​ത്രം പാ​ർ​ട്ടി​യാ​യി ഒ​രി​ക്ക​ലും മാറില്ലെന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. മോ​ദി​യെ കേ​ന്ദ്രീ​ക​രി​ച്ച് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ല. ബി.​ജെ.​പി ഒ​രി​ക്ക​ലും വാ​ജ്പേ​യി​യെ​യോ അ​ഡ്വാ​നി​യെ​യോ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പാ​ര്‍​ട്ടി ആ​യി​രു​ന്നി​ല്ല എന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.നേരത്തെ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലേ​ക്കു​ള്ള മ​ത്സ​ര​ത്തി​ന് താ​നി​ല്ലെ​ന്ന് നി​തി​ൻ ഗ​ഡ്ക​രി വ്യക്തമാക്കിയിരുന്നു. ഒ​രു...

സുറിയാനി ക്രിസ്ത്യാനിയില്‍ നിന്ന് സംഘപരിവാറിലേക്കുള്ള ദൂരം

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പടെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന ടോം വടക്കന്‍, ഇരുചെവിയറിയാതെ ബി.ജെ.പിയില്‍ എത്തിയത് കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചിരിക്കുകയാണ്. പത്താളെ കൂട്ടാന്‍ കെല്‍പ്പില്ലാത്ത നേതാവ്, പോയതില്‍ ക്ഷീണമില്ല എന്ന്, നേതാക്കളും അണികളും പറയുമ്പോഴും സോണിയാ ഗാന്ധിയുടെ വിശ്വസ്തനും കോണ്‍ഗ്രസിലെ പല രഹസ്യങ്ങളും അറിയാവുന്ന ഒരു നേതാവിനെയാണ് ബി.ജെ.പി ഒറ്റ രാത്രി കൊണ്ട്...