വായന സമയം: < 1 minute

മുംബൈ:

ബി.​ജെ.​പി അ​മി​ത് ഷാ​യു​ടേ​യും, ന​രേ​ന്ദ്ര​മോ​ദി​യു​ടേ​യും മാ​ത്രം പാ​ർ​ട്ടി​യാ​യി ഒ​രി​ക്ക​ലും മാറില്ലെന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. മോ​ദി​യെ കേ​ന്ദ്രീ​ക​രി​ച്ച് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ല. ബി.​ജെ.​പി ഒ​രി​ക്ക​ലും വാ​ജ്പേ​യി​യെ​യോ അ​ഡ്വാ​നി​യെ​യോ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പാ​ര്‍​ട്ടി ആ​യി​രു​ന്നി​ല്ല എന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.

നേരത്തെ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലേ​ക്കു​ള്ള മ​ത്സ​ര​ത്തി​ന് താ​നി​ല്ലെ​ന്ന് നി​തി​ൻ ഗ​ഡ്ക​രി വ്യക്തമാക്കിയിരുന്നു. ഒ​രു ക​റു​ത്ത കു​തി​ര​യാ​വാ​ൻ താ​നി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ആ​ക​ണ​മെ​ന്ന് ത​നി​ക്ക് ആ​ഗ്ര​ഹ​മി​ല്ലെ​ന്നും ഗ​ഡ്ക​രി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ പോലും ബി.ജെ.പി യിലെ തൊഴുത്തിൽ കുത്തിനെ കുറിച്ചുള്ള സൂചനകളാണ് ഗഡ്കരിയുടെ ഓരോ പ്രസ്താവനയിലും പറയാതെ പറയുന്നത്.

അണിയറയിൽ ഗഡ്കരിയും, മോദി-അമിത് ഷാ കൂട്ടുകെട്ടും തമ്മിൽ അസ്വാരസ്യം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പലപ്പോഴും രൂക്ഷ വിമർശനങ്ങളുമായി ഗഡ്കരി മോദിയെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. “പൊള്ളയായ വാഗ്ദാനം നല്‍കരുത്, ജനം പ്രഹരിക്കും” എന്ന് മോദിയെ പരോക്ഷമായി ഉന്നം വെച്ച് ഗഡ്കരി പറഞ്ഞിരുന്നു. 2014ല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് ധ്വനിപ്പിക്കുന്ന പ്രസ്താവന ഗഡ്കരി നേരത്തെ നടത്തിയിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്നായിരുന്നു മറ്റൊരു ഒളിയമ്പ്. 2014 ജൂലൈ 26ന് ‘സണ്‍ഡേ ഗാര്‍ഡിയന്‍’ എന്ന ഇംഗ്ലീഷ് ദിനപ്പത്രത്തില്‍. നിതിന്‍ ഗഡ്കരി നിരീക്ഷണ വലയത്തിലാണെന്നും, ഗഡ്കരിയുടെ വസതിയില്‍ നിന്ന് രഹസ്യ നിരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തു എന്നുമുള്ള വാർത്തകൾ വന്നിരുന്നു.

എന്തായാലും മോദി-ഷാ സഖ്യത്തെ കൂസാതെ അഭിപ്രായങ്ങൾ പറയുന്ന ഗഡ്കരിയെയാണ് ബി.ജെ.പിക്ക് അകത്തെ മോദി വിരുദ്ധ സംഘത്തിനു പ്രധാനമന്ത്രിയാക്കാൻ താല്പര്യം.കഴിഞ്ഞ തവണയും അവർ അതിനു ശ്രമിച്ചെങ്കിലും ബി.ജെ.പി ക്കു ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചതിനാൽ അതിനു കഴിഞ്ഞില്ല. എന്നാൽ ഇത്തവണ മോദിയുടെ ജനപ്രീതിയിൽ ഇടിവ് വന്നു എന്ന് റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിൽ വീണ്ടും ഗഡ്കരിയെ പ്രധാനമന്ത്രി പടത്തിൽ കൊണ്ടുവരാൻ ഇവർ ശ്രമിക്കും. എന്‍.ഡി.എ യ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാല്‍ പ്രതിപക്ഷ നിരയിലെ പാര്‍ട്ടികളെ അടര്‍ത്തിയെടുത്ത് സര്‍ക്കാരുണ്ടാക്കാന്‍ ഗഡ്കരിക്ക് കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം ശിവസേന ഉന്നയിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയില്‍ നിന്ന് പ്രധാനമന്ത്രി വേണമെന്ന ആവശ്യം ശക്തമാണ്. മഹാരാഷ്ട്രയിലെ കര്‍ഷക നേതാവായ കിഷോര്‍ തിവാരി ഗഡ്കരിക്കായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് കത്തയച്ചിട്ടുണ്ട്. പ്രതിപക്ഷ നിരയിലെ ചിലരുടെയും, വ്യവസായ പ്രമുഖരുടെയും പിന്തുണ ഗഡ്കരിക്കുണ്ട്. അതിനാൽ തന്നെ സാഹചര്യങ്ങൾ ഒത്തുവന്നാൽ മോദിയെ തട്ടി മാറ്റി പ്രധാന മന്ത്രി പദത്തിൽ നിതിന്‍ ഗഡ്കരി എത്തിയാലും അത്ഭുതപ്പെടേണ്ട.

Leave a Reply

avatar
  Subscribe  
Notify of