Sat. Sep 20th, 2025

പി വി അൻവറിൻ്റെ വെളിപ്പെടുത്തൽ; എഡിജിപിക്കെതിരെ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: പി വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിനെ തുടർന്ന് എഡിജിപി അജിത് കുമാറിനെതിരെ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി.  പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി അനവസരത്തിലുള്ളതാണെന്നും ആരോപണങ്ങളിൽ സർക്കാർ അന്വേഷണം നടത്തുന്നുണ്ടെന്നും സർക്കാർ…

‘മുഖ്യമന്ത്രിമാർ രാജാക്കന്മാരല്ലെന്ന് ഓർക്കണം’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ഉത്തരാഖണ്ഡ്: സംസ്ഥാന വനം മന്ത്രിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും എതിർപ്പ് അവഗണിച്ചുകൊണ്ട് തനിക്ക് താല്പര്യം ഉള്ള ഐഎഫ്എസ് ഉദ്യോഗസ്ഥനെ രാജാജി ടൈഗർ റിസർവിൻ്റെ ഡയറക്ടർ ആക്കാനുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി.  ഗവൺമെൻ്റുകളുടെ തലവന്മാർ പഴയ…

ഫലസ്തീനുമായുള്ള ആദ്യ ഉച്ചകോടി ഈ വർഷം നടത്തുമെന്നറിയിച്ച് സ്പെയിൻ

മാഡ്രിഡ്: ഫലസ്തീനുമായുള്ള ആദ്യ ഉച്ചകോടി ഈ വർഷം നടത്തുമെന്ന് അറിയിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്.  വർഷാവസാനത്തിനുള്ളിൽ ഉച്ചകോടി യാഥാർത്ഥ്യമാക്കുമെന്നും നിരവധി കരാറുകളിൽ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച സ്​പെയിനിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.  ഫലസ്തീൻ അഭയാർഥികൾക്കുള്ള യുണൈറ്റഡ്…

സബ്സിഡിയുള്ള മൂന്ന് ഉൽപ്പന്നങ്ങളുടെ വില കൂട്ടി സപ്ലൈക്കോ

തിരുവനന്തപുരം: സപ്ലൈക്കോയിൽ നിത്യോപയോഗ സാധനങ്ങളായ അരി, പഞ്ചസാര, തുവരപ്പരിപ്പ് എന്നീ സബ്സിഡി ഉൽപ്പന്നങ്ങളുടെ വില കൂട്ടി.  അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാല് രൂപയുമാണ് കൂട്ടിയത്. ഇന്നലെ രാത്രിയാണ് വില കൂട്ടാനുള്ള നിർദേശം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയത്. സപ്ലൈകോയുടെ ഓണച്ചന്തകൾ…

നെടുമ്പാശേരി വിമാനത്താവളത്തിന്‍റെ വരുമാനം 1000 കോടി കടന്നു

കൊച്ചി: കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വരുമാനം 1000 കോടി കടന്നു. 2023-2024 സാമ്പത്തിക വർഷത്തിൽ 1,014.21 കോടി രൂപയാണ് മൊത്ത വരുമാനമായി നേടിയത്.  മുൻ സാമ്പത്തിക വർഷം 770.91 കോടി രൂപയായിരുന്നു സിയാലിന്‍റെ വരുമാനം. 31.6 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്. 412.58…

യുഎസിൽ സ്കൂളിൽ 14 കാരൻ വിദ്യാർത്ഥിയുടെ ആക്രമണം; നാലുപേർക്ക് ദാരുണാന്ത്യം: മുപ്പതിലധികം പേർക്ക് പരിക്ക്

ജോര്‍ജിയ: യുഎസിലെ ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളിലുണ്ടായ അക്രമിയുടെ വെടിവെയ്പ്പില്‍ നാലുപേര്‍ മരിച്ചു. മുപ്പതുപേര്‍ക്ക് പരിക്കേറ്റു.  പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 10.20 നാണ് വെടിവെപ്പ് നടന്നത്. സ്കൂളിലെ വിദ്യാർത്ഥിയായ 14 കാരൻ തോക്കുമായി പ്രവേശിച്ച് തുരുതുരാ വെടി വെക്കുകയായിരുന്നു. വെടിവെപ്പ് ഉണ്ടാകുമെന്ന് സ്കൂൾ…

Woke Malayalam's Jamsheena Mullapatt wins 2024 Laadli Media and Advertising Award for gender sensitivity

ലാഡ്‌ലി മീഡിയ അവാർഡ് വോക്ക് മലയാളത്തിലെ ജംഷീന മുല്ലപ്പാട്ടിന്

2024 ലെ ലാഡ്​ലി മീഡിയ ആൻഡ്​ അഡ്വർടെയ്​സിങ്​ പുരസ്കാരം വോക്ക് മലയാളം സീനിയർ റിപ്പോർട്ടർ ജംഷീന മുല്ലപ്പാട്ടിന്. ജെന്‍ഡര്‍ സെൻസിറ്റിവിറ്റി വിഭാഗത്തിലാണ് പുരസ്കാരം. 2023ൽ വോക്ക് മലയാളം സംപ്രേഷണം ചെയ്ത പ്രകൃതിയ്ക്ക് ‘സ്ത്രീ’യാവണം; ആദിവാസി ട്രാന്‍സ്‌വുമണിന്റെ ജീവിതം എന്ന വീഡിയോ സ്റ്റോറിക്കാണ് പുരസ്കാരം.…

ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും പേടി; വിമർശനവുമായി ഷാഫി പറമ്പില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പില്‍ എംപി. ഓരോ മണിക്കൂറുകളിലും വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമ്പോഴും എഡിജിപി എംആര്‍ അജിത്ത് കുമാറിനെയും സുജിത്ത് ദാസിനെയും പോലുള്ള ക്രിമിനില്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.  ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന്…

ഫ്രഞ്ച് തീരത്ത് അഭയാർഥി ബോട്ട് മുങ്ങി അപകടം; ഗർഭിണിയുൾപ്പെടെ 12 മരണം

പാരിസ്: യൂറോപ്പിലേക്ക് കുടിയേറാനുള്ള അഭയാർഥികളുമായി പോയ ബോട്ട് ഫ്രഞ്ച് തീരത്ത് ഇംഗ്ലീഷ് ചാനലിൽ മുങ്ങി ഗർഭിണിയുൾപ്പെടെ 12 പേർ മരിച്ചതായി റിപ്പോർട്ട്. 10 സ്ത്രീകളും രണ്ടു പുരുഷൻമാരുമാണ് മരിച്ചത്.  50 പേരെ ഫ്രഞ്ച് കോസ്റ്റ്ഗാർഡ് രക്ഷപെടുത്തിയതായി റിപ്പോർട്ടുണ്ട്. ആളുകളെ കുത്തിനിറച്ചുവന്നിരുന്ന ബോട്ടിൽ…

രാഹുൽ ഗാന്ധിയെ കണ്ട് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും. ഇന്ന് രാവിലെയാണ് കൂടിക്കാഴ്ച നടന്നത്.  ഇതോടെ വരുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായി ഇരുവരും മത്സരിക്കുമെന്ന സൂചന കൂടിയാണ് പുറത്തു വരുന്നത്. അടുത്ത തിങ്കളാഴ്ച്ച കോൺഗ്രസ്…