Sat. Sep 14th, 2024

തിരുവനന്തപുരം: സപ്ലൈക്കോയിൽ നിത്യോപയോഗ സാധനങ്ങളായ അരി, പഞ്ചസാര, തുവരപ്പരിപ്പ് എന്നീ സബ്സിഡി ഉൽപ്പന്നങ്ങളുടെ വില കൂട്ടി. 

അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാല് രൂപയുമാണ് കൂട്ടിയത്. ഇന്നലെ രാത്രിയാണ് വില കൂട്ടാനുള്ള നിർദേശം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയത്. സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്ന് തുടങ്ങാൻ ഇരിക്കെയാണ് സബ്സിഡി സാധനങ്ങളുടെ വിലവർധന. സെപ്റ്റംബർ അഞ്ചു മുതൽ 14 വരെയാണ് ഓണം ഫെയർ. ജില്ലാതല ഫെയറുകൾ സെപ്റ്റംബർ ആറു മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ നടക്കും. അതോടൊപ്പം വിലക്കുറവിലും ചില ഉൽപന്നങ്ങൾ ഓണം ഫെയറിൽ ലഭിക്കും.