Fri. Aug 15th, 2025

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുകയറി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് ഗുരുതര പരിക്ക്

തൊടുപുഴ: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കുടയത്തൂര്‍ ശരംകുത്തി പടിപ്പുരയ്ക്കല്‍ മേരി ജോസഫ് (75) ആണ് മരിച്ചത്. ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ തൊടുപുഴ വെങ്ങല്ലൂര്‍ ഷാപ്പുംപടിയിലായിരുന്നു അപകടം നടന്നത്. മേരിയുടെ…

ലബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ: ബെയ്റൂട്ടിൽ ആക്രമണത്തിൽ 6 മരണം

ബെയ്റൂട്ട്: ലബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങി ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും. മധ്യ ബെയ്റൂട്ടിൽ ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 7 പേർക്ക് പരിക്കേറ്റു. ലബനനിലേക്കു കരമാർഗം നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 8 സൈനികരെ നഷ്ടപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഇസ്രായേലിൻ്റെ ആക്രമണം. കൂടുതൽ സൈനികർ…

ആശുപത്രിയ്ക്കുള്ളിൽ ഡോക്ടറെ വെടിവെച്ചു കൊന്നു; ആക്രമണത്തിന് പിന്നിൽ പരിക്കേറ്റ് ചികിത്സക്കെത്തിയവർ

ന്യൂഡൽഹി: പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ രണ്ടുപേർ ആശുപത്രിയ്ക്കുള്ളിൽ ഡോക്ടറെ വെടിവെച്ചു കൊന്നു. ഡൽഹിയിലെ ജയ്ത്പൂർ ഏരിയയിൽ കാളിന്ദി കുഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് ക്രൂരകൃത്യം നടന്നത്. കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയിൽ പരിക്കുകളോടെ രണ്ട് പേർ ചികിത്സ തേടുകയായിരുന്നു.…

എഡിജിപിക്ക് വീണ്ടും കുരുക്ക്; സംസ്ഥാനത്തെ സംഘപരിവാര്‍ പ്രമുഖനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ആര്‍എസ്എസ് ദേശീയനേതാക്കളെ കൂടാതെ സംസ്ഥാനത്തെ സംഘപരിവാര്‍ പ്രമുഖനുമായും എഡിജിപി എം ആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തി. പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരിയുമായാണ് ഓഗസ്റ്റ് നാലിനു കല്പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ നാലുമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയത്.ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റില്‍ അജിത് കുമാർ വയനാട്ടിലുണ്ടായിരുന്ന സമയത്താണ്…

കൊച്ചി കോര്‍പറേഷനിലെ കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കുന്നത് എന്തിന്?

കേരള വാട്ടര്‍ അതോറിറ്റിയുടെ റവന്യു വരുമാനത്തിന്റെ 35 ശതമാനം സംഭാവന ചെയ്യുന്ന കൊച്ചി കോര്‍പ്പറേഷനിലെ കുടിവെള്ള വിപുലീകരണവും വിതരണവും സ്വകാര്യവല്‍ക്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ലത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് കൊച്ചിയെങ്കിലും മഴക്കാലത്ത് പോലും കുടിവെള്ളം കിട്ടാത്ത സാഹചര്യമാണ്. സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം ജില്ലയുടെ…

സിനിമയിൽ പുരുഷമേധാവിത്വം, ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടേണ്ടി വരുന്നത് വലിയ പ്രശ്നങ്ങളാണെന്ന് നടി പത്മപ്രിയ

തിരുവനന്തപുരം: സിനിമയിൽ  ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടേണ്ടി വരുന്നത് വലിയ പ്രശ്നങ്ങളാണെന്ന് നടി പത്മപ്രിയ. സിനിമയിൽ പുരുഷമേധാവിത്വമാണ് നിലനിൽക്കുന്നത്. നടന്മാർ സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നു. നടന്മാരുടെ കഥകൾക്ക് കൂടുതൽ പ്രധാന്യം ലഭിക്കുന്നുവെന്നും സ്ത്രീ മേധാവിത്വമുള്ള സിനിമകൾ പൊതുവേ കുറവാണെന്നും പത്മപ്രിയ പറഞ്ഞു. സിനിമകളിൽ സീൻ എടുക്കുമ്പോൾ നടിമാരുടെ അനുവാദം …

മലപ്പുറത്തെ അപമാനിച്ചു; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്, അറസ്റ്റ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രണ്ടു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കണ്ണൂർ കാൽടെക്സ് വഴി കടന്നുപോകുമ്പോഴായിരുന്നു യൂത്ത് കോൺഗ്രസ്…

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു. കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍വച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ.…

സിനിമാ നയത്തിനുള്ള കരട് തയ്യാറാക്കാനുള്ള സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കി; പ്രേം കുമാര്‍, മധുപാല്‍ എന്നിവർ സമിതിയിൽ

തിരുവനന്തപുരം: സിനിമാ നയത്തിനുള്ള കരട് തയ്യാറാക്കാനുള്ള സമിതിയില്‍ നിന്നും ലൈംഗികാപീഡനാരോപണ കേസിലെ പ്രതിയും എംഎല്‍എയുമായ എം മുകേഷിനെ ഒഴിവാക്കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാര്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തി. സമിതി പുനസംഘടിപ്പിച്ചപ്പോഴാണ് മുകേഷിനെ ഒഴിവാക്കിയത്.…

വാണിജ്യ പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾക്ക് വില വർധിച്ചു. 19 കിലോഗ്രാമിൻ്റെ വാണിജ്യ സിലിണ്ടറിന് 48.50 രൂപയാണ് കൂട്ടിയത്. ഒക്ടോബ‍ർ ഒന്നാ തീയ്യതി മുതൽ വില വർദ്ധനവ് പ്രാബല്യത്തിൽ വന്നതായി കമ്പനികൾ അറിയിച്ചു.കൊച്ചിയിൽ 19 കിലോഗ്രാമിന്റെ വാണിജ്യ എൽപിജി…