Sat. Jan 18th, 2025

‘ഒരു മാധ്യമപ്രവര്‍ത്തകനേയും വെറുതെവിടില്ല’; ഭീഷണിമുഴക്കി കെ സുരേന്ദ്രന്‍

  തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനേയും വെറുതെവിടില്ലെന്നും കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രന്‍ ഭീഷണി മുഴക്കി. പാലക്കാട് തിരഞ്ഞെടുപ്പ് പരാജയത്തിന്…

നയന്‍താരക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍

  ചെന്നൈ: നയന്‍താരയുടെ ജീവിതകഥ പറയുന്ന ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍’ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാണിച്ച് നയന്‍താരയ്ക്കെതിരേ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍. സിനിമയുടെ നിര്‍മാതാവാണ് ധനുഷ്. ദൃശ്യങ്ങള്‍…

വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയ സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

  തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ കേസെടുത്തു. തിരുവനന്തപുരം ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെ, അപകടകരമായ രീതിയില്‍ കുട്ടിയെ കൊടിമരത്തില്‍ കയറ്റിയതിനാണ് കേസ്. മാധ്യമവാര്‍ത്തയെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ കെവി മനോജ്കുമാര്‍…

സാഹിത്യ അക്കാദമി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിയുന്നു; സച്ചിദാനന്ദന്‍

  തൃശ്ശൂര്‍: സാഹിത്യ അക്കാദമി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിയുന്നതായി സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സച്ചിദാനന്ദന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അനാരോഗ്യം കാരണമാണ് പിന്‍മാറ്റമെന്നാണ് വിശദീകരണം. അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ ഫൗണ്ടേഷന്‍ ദേശീയ മാനവികവേദി തുടങ്ങിയ…

‘മദ്യലഹരിയില്‍ 20 സെക്കന്റ് കണ്ണടച്ചു പോയി’; നാട്ടിക അപകടത്തില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍

  തൃശ്ശൂര്‍: തൃശ്ശൂര്‍ നാട്ടികയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടത്തില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍. മദ്യലഹരിയില്‍ 20 സെക്കന്റ് കണ്ണടച്ചു പോയെന്ന് ക്ലീനര്‍ അലക്‌സ് മൊഴി നല്‍കി. ‘വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോള്‍ വെട്ടിച്ചു. അപ്പോള്‍ നിലവിളി കേട്ടു. അതോടെ…

പനി ബാധിച്ച് ഗര്‍ഭിണിയായ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ച സംഭവം; സഹപാഠിയുടെ രക്തസാമ്പിളുകള്‍ ശേഖരിക്കും

  അടൂര്‍: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയുടെ സഹപാഠിയുടെ രക്തസാമ്പിളുകള്‍ പരിശോധിക്കും. പോസ്റ്റുമോര്‍ട്ടത്തില്‍ വിദ്യാര്‍ഥി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തായ 17കാരന്റെ രക്തസാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചത്. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ സാമ്പിളുകളും…

‘സ്ഥാനം കിട്ടി എന്നുവെച്ച് തലയില്‍ കൊമ്പില്ലല്ലോ’; സീരിയലുകളെക്കുറിച്ചുള്ള പ്രേംകുമാറിന്റെ പരാമര്‍ശത്തില്‍ ധര്‍മജന്‍

  കൊച്ചി: ചില മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്ന നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിന്റെ പരാമര്‍ത്തില്‍ വിമര്‍ശനവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. പ്രേംകുമാര്‍ സീരിയലിലൂടെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ച് തലയില്‍ കൊമ്പൊന്നും ഇല്ലല്ലോയെന്നും…

ഷിന്‍ഡെയ്ക്ക് കണ്‍വീനര്‍ സ്ഥാനവും മകന് ഉപമുഖ്യമന്ത്രി പദവും; ഫഡ്നവിസ് മുഖ്യമന്ത്രിയാകാന്‍ സാധ്യത

  മുംബൈ: ബിജെപി നേതാവായ ദേവേന്ദ്ര ഫഡ്നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ സാധ്യത. മുഖ്യമന്ത്രി സ്ഥാനത്തിന് പകരമായി മഹായുതി കണ്‍വീനര്‍ സ്ഥാനം ഏകനാഥ് ഷിന്‍ഡെ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം കല്യാണില്‍ നിന്നുള്ള എംപിയായ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയെക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും ഷിന്‍ഡെ ചോദിച്ചുവെന്ന്…

‘രാഹുല്‍ സൈക്കോപാത്ത്, മകള്‍ നേരിട്ടത് ക്രൂര മര്‍ദ്ദനം’; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയുടെ പിതാവ്

  കൊച്ചി: പന്തിരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഹൈക്കോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്. മകള്‍ നേരിട്ടത് ക്രൂര മര്‍ദ്ദനമാണ്. മര്‍ദ്ദനം സംബന്ധിച്ച് മകള്‍ നേരത്തെയിട്ട വീഡിയോ രാഹുല്‍ എഴുതി നല്‍കിയതാണ്. രാഹുല്‍ സൈക്കോപാത്താണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ”ചുണ്ട് പൊട്ടിയിട്ടുണ്ട്. കണ്ണിന്…

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്: കടുത്ത നടപടി വേണ്ടെന്ന് എഡിജിപി റിപ്പോര്‍ട്ട്

  പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് നടത്തിയതില്‍ കടുത്ത നടപടികള്‍ വേണ്ടെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്. ശബരിമല സ്‌പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം എഡിജിപി എസ് ശ്രീജിത്ത് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് കടുത്ത നടപടി വേണ്ടെന്ന നിര്‍ദേശം വെച്ചത്. ഫോട്ടോഷൂട്ട് വിവാദത്തില്‍…