Sun. Jan 12th, 2025

കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ച് കേന്ദ്രം

ന്യൂഡൽഹി: പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, കരണ്‍ ഥാപ്പര്‍, പുണ്യപ്രസൂണ്‍ ബാജ്‌പേയി എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങാനിരുന്ന ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. റിപ്പബ്ലിക് ദിനത്തില്‍ തുടങ്ങാനിരുന്ന തങ്ങളുടെ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ സംപ്രേഷണാനുമതി നിഷേധിച്ചതായ പരാതിയുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ്…

പ്രൊഫസർ സത്യനാരായണയുമായുള്ള അഭിമുഖം

  ഹൈദരാബാദ്: മാവോയിസ്റ്റ് അനുകൂലികളെന്ന് മുദ്രകുത്തി പൂനെ പോലീസ് നിരവധി കവികളെയും, എഴുത്തുകാരെയും, ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തിരുന്നു. ജാതിവെറിക്കെതിരെ പോരാടുന്ന ‘കുല നിർമൂലന പോരാട്ട സമിതി’ എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളായ പ്രൊഫ. സത്യനാരായണയും ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടു. EFLU ലെ…

മോദിയെ കണക്കിനു പരിഹസിച്ച് പുന്നഗൈ മന്നർ!

  മധുര, തമിഴ്‌നാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധുര സന്ദര്‍ശനത്തിനെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തമിഴ്‌നാടിന്റെ ഭൂപടത്തില്‍ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത കാര്‍ട്ടൂണോട് കൂടിയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തില്‍ മോദിക്കെതിരെ പ്രതിഷേധിച്ചത്. തമിഴ്‌നാടിനെ ചതിച്ച മോദി തിരിച്ചു…

ഇന്ത്യയിലെ മൂന്നില്‍ ഒന്ന് വിചാരണത്തടവുകാരും ദലിത് ആദിവാസി വിഭാഗങ്ങളില്‍ നിന്നെന്ന് പഠനം

  ന്യൂഡല്‍ഹി: നാഷണല്‍ ദലിത് മൂവ്മെന്‍റ് ഫോര്‍ ജസ്റ്റിസും നാഷണല്‍ സെന്‍റര്‍ ഫോര്‍ ദലിത് ഹ്യൂമണ്‍ റൈറ്റ്സും സംയുക്തമായി ‘ജാതിയുടെ നിഴലിലെ നീതിനിര്‍വഹണം’ എന്ന പേരില്‍ പുറത്തു വിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം ദളിത് ആദിവാസി വിഭാഗങ്ങളിൽ നിന്ന് മാത്രം മൂന്നിൽ…

വിത്തിന്മേല്‍ കര്‍ഷകനുള്ള അവകാശം പ്രഖ്യാപിച്ച് ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ വിത്തുത്സവം

സുൽത്താൻ ബത്തേരി: ഇന്ത്യയിലെ ഏറ്റവും വലിയ ചെറുകിട കർഷക കൂട്ടായ്മയായ ഫെയർ ട്രേഡ് അലയൻസ് കേരളയുടെ ആഭിമുഖ്യത്തിൽ വിത്തുത്സവം സുൽത്താൻ ബത്തേരി ചുള്ളിയോട് റോഡിൽ ചക്കാലക്കൽ ടൂറിസ്റ്റ് ഹോമിന് എതിർവശം പ്രത്യേകം തയ്യാറാക്കിയ മൈതാനത്തിൽ നടന്നു. ജനുവരി 24 ന് വൈകീട്ട്…

മതമുനകളിലെ ആവിഷ്കാരങ്ങൾ

#ദിനസരികള്‍ 654 ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏതറ്റം വരെയാണ് സഞ്ചരിച്ചെത്താന്‍ കഴിയുക? ഏതെങ്കിലും വിധത്തില്‍ സ്ഥാപിതമായ വിശ്വാസങ്ങളെ ഒന്നു തൊടാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ അവ തീഗോളങ്ങളായി പൊട്ടിത്തെറിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും അതിര്‍ത്തികളില്ലാതെ വിമര്‍ശിക്കുവാനുള്ള സ്വാതന്ത്ര്യം എന്ന ആശയത്തെ ഏതെങ്കിലും തരത്തിലുള്ള വിശ്വാസങ്ങളോട് ഭൂരിഭാഗവും അടിപ്പെട്ടിരിക്കുന്ന…

മുൻ കേന്ദ്രമന്ത്രി ജോർജ്ജ് ഫെർണാണ്ടസ് അന്തരിച്ചു

  ന്യൂഡൽഹി: മുൻ കേന്ദ്രമന്തിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ജോർജ്ജ് ഫെർണാണ്ടസ് (88) അന്തരിച്ചു. വളരെക്കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. അൽഷിമേഴ്സ് രോഗബാധിതനും ആയിരുന്നു. ഈയടുത്ത് അദ്ദേഹത്തിനു പന്നിപ്പനി (swine flu) പിടിപെട്ടിരുന്നു. എൻ.ഡി.എ ഭരണകാലത്ത് (1998 ലും 2004 ലും) അദ്ദേഹം…

സത്യനും സുധാമണിയും? സന്ന്യാസത്തില്‍ നിന്നുള്ള പിന്മടങ്ങലുകള്‍

#ദിനസരികൾ 653 എന്തുകൊണ്ടാണ് അമൃതാനന്ദമയിയെ സുധാമണി എന്നും ചിദാനന്ദപുരിയെ സത്യനെന്നും അവരുടെ മാതാപിതാക്കള്‍ നല്കിയ പേരുകളില്‍ ചിലര്‍ ഇക്കാലങ്ങളില്‍ വിളിക്കുന്നത്? ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുന്നതിനു മുമ്പ് എങ്ങനെയാണ് സുധാമണി അമൃതാനന്ദമയിയും, സത്യന്‍ ചിദാനന്ദപുരിയുമാകുന്നതെന്ന് നാം മനസ്സിലാക്കി വെയ്ക്കേണ്ടതുണ്ട്. ഈ മനസ്സിലാക്കല്‍…

റിപ്പബ്ലിക്ക് ദിനം: അംഗൻവാടി റാലിയിലെ ‘താമര’ വിവാദമാകുന്നു

  കോഴിക്കോട്: റിപ്പബ്ലിക്ക് റാലി ദിനത്തിൽ കോഴിക്കോട്ടുള്ള അംഗനവാടിയിലെ കുട്ടികൾ ബി.ജെ.പിയുടെ പതാക ഉയർത്തിയത് വിവാദമായിരിക്കുന്നു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയാണ് കുട്ടികൾ റിപ്പബ്ലിക്ക് റാലി ദിനത്തിൽ റാലിയിൽ ഉപയോഗിച്ചത്. കോഴിക്കോട് താമരശ്ശേരി തോറ്റാമ്പുറം മലര്‍വാടി അംഗന്‍വാടിയിലെ കുട്ടികളും രക്ഷിതാക്കളും നടത്തിയ റിപ്പബ്ലിക്…

ചൈത്ര തെരേസ ജോൺ കോടതിയിൽ റിപ്പോർട്ട് നൽകി

  തിരുവനന്തപുരം: മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ പ്രതികളെ കണ്ടെത്താനാണ് തിരുവനന്തപുരം സിറ്റി ഡി.സി.പിയുടെ ചുമതലയുണ്ടായിരുന്ന ചൈത്ര തെരേസ ജോൺ, സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി പരിശോധിച്ചതെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി. സി പി എം ജില്ലാ കമ്മിറ്റി…