Sun. Jan 12th, 2025

സ്മൃതി മന്ദാന ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ന്യൂസിലാന്‍ഡില്‍ സമാപിച്ച ഏകദിന പരമ്പരയില്‍ സെഞ്ച്വറിയും 90 റണ്‍സും ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനമാണ് മന്ദാന പുറത്തെടുത്തത്. ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ എല്ലിസ് പെറി, മെഗ് ലാനിങ്…

മഞ്ഞുകാലത്തെ അതിജിവിക്കാന്‍ കുളിരണിഞ്ഞ സഹായഹസ്തം: വീടില്ലാത്തവരെ സഹായിച്ച് കറുത്ത പെണ്‍കുട്ടി

അതിശൈത്യത്തില്‍, വീട് ഇല്ലാത്തവര്‍ക്ക് താമസവും,ഭക്ഷണവും, വസ്ത്രവും നല്‍കി മാതൃകയായിരിക്കുകയാണ് ചിക്കാഗോയിലെ പ്രാദേശിക റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ക്യാന്‍ഡിസ് പേയ്ന്‍. ചിക്കാഗോയില്‍ ഏറ്റവും കുറഞ്ഞ താപനിലയാണ് ഈ ആഴ്ച രേഖപ്പെടുത്തിയത്. ‘വര്‍ദ്ധിച്ചു വരുന്ന തണുപ്പിനെ അതിജീവിക്കാന്‍ വീടില്ലാത്തവര്‍ എങ്ങോട്ട് പോകുമെന്ന് ഞാന്‍ ചിന്തിച്ചു.…

കിവികളോട് പകരം വീട്ടി ടീം ഇന്ത്യ

ന്യൂസിലാൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലെ അപ്രതീക്ഷിത തോൽവിക്ക് അഞ്ചാം മത്സരത്തിൽ കണക്കു തീർത്തു ഇന്ത്യ വിജയവഴിയിലേക്കു തിരിച്ചു വന്നു. സൂപ്പർ ബാറ്റ്സ്മാൻ വിരാട് കോഹ്ലി ഇല്ലാതെ തന്നെ നേടിയ ഈ വിജയം മെയ് മാസത്തിൽ ലോകകപ്പിനിറങ്ങുന്ന ടീം ഇന്ത്യയുടെ…

തടവിലാക്കപ്പെട്ട സുപ്രീംകോടതി

#ദിനസരികള് 659 പരമോന്നത കോടതിയടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി മാറ്റിക്കൊണ്ട് സംഘപരിവാരം നടപ്പിലാക്കുന്ന ഫാസിസ്റ്റ് വാഴ്ചയുടെ ആദ്യത്തെ ഉദാഹരണമല്ല ആനന്ദ് തെല്‍തുംഡേയുടെ അറസ്റ്റ്, അത് അവസാനത്തേതുമാകുന്നില്ല. തങ്ങള്‍ തീരുമാനിക്കുന്നതിനെതിരെ ഈ ഇന്ത്യാ മഹാരാജ്യത്തില്‍ ഒന്നും നടക്കില്ലെന്ന പ്രഖ്യാപനത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ മാത്രമാണിത്. ഇത്ര…

രക്ഷകരായി ഇത്തിഹാദ്‌ എയർലൈൻസ്. ജെറ്റ് എയർവെയ്‌സിന്റെ ചിറകൊടിയില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ ജെറ്റ് എയർ വെയ്‌സിന്റെ ബാധ്യതകൾ ഇത്തിഹാദ്‌ എയർലൈൻസ് ഏറ്റെടുക്കും. അതോടെ ഇപ്പോൾ തന്നെ ജെറ്റിൽ 24 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഇത്തിഹാദിന്റെ ഓഹരി 40 ശതമാനമായി ഉയരും. യു.എ.ഇ രാജകുടുബങ്ങങ്ങളുമായി അടുത്ത…

ഗൂഗിളിനു പണി കൊടുത്ത് ആപ്പിൾ

  നിയമലംഘനം നടത്തി എന്ന് ആരോപിച്ചു ഗൂഗിളിലെ ചില സുപ്രധാന ആപ്പ് ഡെവലപ്പ്‌മെന്റ് ടൂളുകൾക്ക് ആപ്പിള്‍ വിലക്കേര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഗൂഗിള്‍മാപ്പ്, ഹാങ്ഔട്ട്, ജിമെയില്‍, ഉള്‍പ്പടെയുള്ള ഗൂഗിള്‍ ബീറ്റാ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം പൂർണമായി സ്‌തംഭിച്ചു. ആപ്പിളിന്റെ ആപ്പ് വിതരണ…

‘സംവരണം, നവോത്ഥാനം, ഭരണഘടന’

തീയതി: ഫെബ്രുവരി 2 സ്ഥലം: തിരുവനന്തപുരം പ്രെസ് ക്ലബ് ഹാൾ പുന്നല ശ്രീകുമാർ ഉൽഘാടനം ചെയ്യുന്നു ‘സംവരണം, നവോത്ഥാനം, ഭരണഘടന’. സണ്ണി എം. കപിക്കാട് പ്രഭാഷണം. സംഘാടകർ: ദളിത് എമ്പവർമെൻ്റ് മൂവ്മെൻ്റ്

റായ്‌പൂർ: പത്രപ്രവർത്തകനെ ആക്രമിച്ച കേസിൽ ബി.ജെ.പിക്കാർ അറസ്റ്റിൽ

റായ്‌പൂർ: പത്രപ്രവർത്തകനെ പാർട്ടി ഓഫീസിൽ വെച്ച് മർദ്ദിച്ച് സംഭവത്തിൽ റായ്‌പൂർ പോലീസ് 4 ബി ജെ പിക്കാരെ അറസ്റ്റു ചെയ്തു. ഇന്നലെയാണ് സംഭവം. ബി ജെ പിക്കാരുടെ ഒരു യോഗം റിപ്പോർട്ടു ചെയ്യാനെത്തിയതായിരുന്നു പത്രപ്രവർത്തകൻ. പാർട്ടി ഓഫീസിൽ വെച്ചാണ് സുമൻ പാണ്ഡേ…

രാജസ്ഥാനിൽ പന്നിപ്പനി പടർന്ന് പിടിച്ച് 84 മരണം

ജെയ്‌പ്പൂർ: പന്നിപ്പനി ബാധ മൂലം ജനുവരി 1 മുതൽ ഫെബ്രുവരി രണ്ട് മുതലുള്ള കണക്ക് പ്രകാരം മരണം 84 ആയി. ഇതേ കാലയളവിൽ പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 2,289 ആയി വർദ്ധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. SwinefluH1N1 എന്ന സ്റ്റ്രെയിനാണ് ഇന്ത്യയിൽ വ്യാപകമായി…

കനകദുർഗ്ഗയ്ക്കും ബിന്ദുവിനും വധഭീഷണി

പെരിന്തൽമണ്ണ: “പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയും വരെ കനകദുര്‍ഗയ്ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം.. നടക്കാം… വിധി ഞങ്ങള്‍ നടപ്പാക്കും.” ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയ്ക്കും ബിന്ദുവിനും വധഭീഷണി. കൈപ്പടയിലുള്ള ഊമ കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് പെരിന്തല്‍മണ്ണയില്‍ നിന്നാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതോടെ കനകദുര്‍ഗയ്ക്ക്…