Sat. Jul 12th, 2025

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സീറ്റു ധാരണയായി

ബംഗളൂരു: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യം സീറ്റു ധാരണയിലെത്തി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സീറ്റുവിഭജനത്തില്‍ ധാരണയായത്‌. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍പ്രധാനമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ ദേവഗൗഡയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യം സീറ്റ്  ധാരണയിലെത്തിയത്. 10 സീറ്റുകള്‍ വേണമെന്ന വാശിയില്‍ ജെ.ഡി.എസ്.…

സ്ഥാനാര്‍ത്ഥികളുടെ രണ്ടാമത്തെ പട്ടികയും പുറത്തിറക്കി കോണ്‍ഗ്രസ്

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാമത്തെ പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിലെ 16 സീറ്റുകളിലേയും, മഹാരാഷ്ട്രയിലെ 5 സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളുടെ പേരാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. മുതിര്‍ന്ന നേതാവ് രാജ് ബബ്ബര്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദിലും, മുന്‍ കേന്ദ്രമന്ത്രി ജയ്സ്വാള്‍ കാണ്‍പൂരിലും മത്സരിക്കും. സുശീല്‍ കുമാര്‍ ഷിന്‍ഡെ…

ശബരിമല ഹര്‍ത്താല്‍: ശശികലയും സെന്‍കുമാറുമടക്കം 13 പേര്‍ക്കെതിരെ കേസെടുക്കുമെന്നു സര്‍ക്കാര്‍

കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിലെ അക്രമങ്ങളുടെ പേരില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല, മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ എന്നിവരടക്കം 13 പേര്‍ക്കെതിരെ കേസെടുക്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജനുവരി രണ്ടിനും മൂന്നിനും നടന്ന ഹര്‍ത്താല്‍ അക്രമങ്ങളുടെ പേരില്‍…

സൈബര്‍ശ്രീ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പട്ടികജാതിവികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം അംബേദ്‌കർ ഭവനില്‍ ഏപ്രിലിൽ ആരംഭിക്കുന്ന പരിശീലനത്തിന് 20-നും 26-നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. നാലുമാസത്തെ പരിശീലനത്തിന് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍…

ഭക്ഷണവും ചികിത്സയും ലഭിക്കാത്ത വയോധികനെ വൃദ്ധസദനത്തിലേക്ക് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ഭക്ഷണവും ചികിത്സയും ലഭിക്കാതെ വൈദ്യുതിയില്ലാത്ത വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന ഭാസ്‌കരനെ അംഗീകൃത വൃദ്ധസദനത്തില്‍ പുനരധിവസിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് സാമൂഹികനീതി ഓഫീസര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹൻദാസ് ഉത്തരവു നല്‍കിയത്. കൊയിലാണ്ടി ഉള്ളിയേരി എനമ്പിലാശ്ശേരി സ്വദേശി ഭാസ്‌കരനെ…

ലോകസഭാ തിരഞ്ഞെടുപ്പ്: പാരിതോഷികങ്ങള്‍ കൈമാറുന്നത് ശിക്ഷാര്‍ഹം

കോഴിക്കോട്: വോട്ടര്‍മാരെ പ്രീതിപ്പെടുത്തുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിനായി ഇലക്ഷന്‍ ഫ്ളയിംഗ് സ്‌ക്വാഡുകളെയും, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും നിയമസഭാ…

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ഇന്നു ഡല്‍ഹിയില്‍ യോഗം ചേരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, അശോക് ലാവാസ എന്നിവര്‍ക്കൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ്…

എസ്.എസ്.എല്‍ .സി. ഉത്തരക്കടലാസ്സുകള്‍ റോഡരികില്‍ നിന്നു കണ്ടെത്തി; സ്‌കൂള്‍ ജീവനക്കാരനെതിരെ നടപടി

കോഴിക്കോട്: ഇന്നലെ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ്സുകള്‍, കായണ്ണ അങ്ങാടിക്കു സമീപം റോഡരികില്‍ നിന്ന് നാട്ടുകാര്‍ കണ്ടെത്തി. സ്‌കൂൾ ജീവനക്കാരന്‍ പരീക്ഷ പേപ്പര്‍ തപാല്‍ വഴി അയയ്ക്കാനായി കൊണ്ടു പോകുമ്പോള്‍ ബൈക്കില്‍ നിന്നു വീണുപോവുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഓഫീസ് അറ്റന്‍ഡ്…

അവിശ്വസനീയ തിരിച്ചുവരവോടെ യുവന്റസ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

ടൂറിൻ: ഫുട്ബോൾ കളത്തിൽ ചരിത്രം കുറിച്ച മറ്റൊരു തിരിച്ചുവരവിൽ, അത്‍ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി യുവെന്റസ് എഫ് സി, ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. സ്വന്തം മൈതാനത്തു നടന്ന പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് യുവെയുടെ വിജയം.ആദ്യപാദത്തില്‍ 2-0ന്…

ഓസീസിനെതിരെ ഏകദിന പരമ്പര കൈവിട്ടു; ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കു ആശങ്ക

ന്യൂഡൽഹി: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കു കടുത്ത ആശങ്കകൾ സമ്മാനിച്ച് ഓസ്‌ട്രേലിയ ഏകദിന പരമ്പരയും സ്വന്തമാക്കി. നേരത്തെ ഇന്ത്യക്കെതിരെയുള്ള ടി-20 പരമ്പരയും ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. നിർണ്ണായകമായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ഇന്ത്യയെ 35 റണ്‍സിനാണു ഓസ്‌ട്രേലിയ തോൽപ്പിച്ചത്. അഞ്ചു മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ആദ്യ…