Wed. Jul 9th, 2025

നിലപാടു മാറ്റി വെള്ളാപ്പള്ളി

കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായതോടെ നിലപാട് മാറ്റി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ മത്സരിക്കുന്നതിനെ വെള്ളാപ്പള്ളി നടേശന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇപ്പോള്‍, തുഷാര്‍ പരിചയമ്പന്നനായ സംഘാടകനാണെന്നും, മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ശക്തമായ സംഘടനാ സംസ്‌കാരത്തില്‍ വളര്‍ന്നയാളാണ്…

മേം ഭീ ചൗക്കീദാര്‍ : നടി രേണുക ഷഹാനെയ്ക്കെതിരെ അശ്ലീലപരാമർശവുമായി സംഘപരിവാർ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ‘മേം ഭീ ചൗക്കീദാര്‍’ ക്യാമ്പയിനെതിരെ രംഗത്തു നടി രേണുക ഷഹാനെയ്ക്കെതിരെ നേരെ അശ്ലീല പരാമര്‍ശവുമായി സംഘപരിവാര്‍ അനുകൂലികള്‍ അണിനിരന്നു. ക്യാമ്പയിനില്‍ മുന്‍ കേന്ദ്രമന്ത്രി എം.ജെ. അക്ബറും പങ്കാളിയായതിനെയാണ് നടി വിമര്‍ശിച്ചത്. എന്നാല്‍, സംഘപരിവാറിന്റെ ആക്രമണത്തെ ശക്തമായി…

ഐ.പി.എൽ. വാതുവയ്പു വിവാദത്തെക്കുറിച്ച് ‘റോർ ഓഫ് ദി ലയൺ‘ ൽ മനസ്സ് തുറന്ന് ധോണി

ചെന്നൈ: കുപ്രസിദ്ധമായ ഐ.പി.എൽ വാതുവയ്പു വിവാദത്തെ പറ്റി മനസ്സു തുറന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനുമായ മഹേന്ദ്ര സിങ് ധോണി. തന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയതും തിരിച്ചടി നേരിട്ടതുമായ കാലഘട്ടമായിരുന്നു വാതുവയ്പ് വിവാദമുയർന്ന 2013 ലെ ഐ.പി.എൽ…

ഗർഭിണിയായ സ്ത്രീയെ മർദ്ദിച്ച് ചുരിദാർ വലിച്ച് കീറിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു

കായംകുളം: ഭർത്താവുമായി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഗർഭിണിയായ സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ കായംകുളം പോലീസ് കേസെടുത്തു. കായംകുളം ഒ.എന്‍.കെ. ജംഗ്ഷനിൽ വെച്ച്, കീരിക്കാട് തെക്ക് സ്വദേശിനിയായ യുവതിയും ഭര്‍ത്താവും സഞ്ചരിച്ച ബൈക്ക് തടഞ്ഞ് വെച്ച് ചവിട്ടിവീഴ്ത്തുകയും, യുവതിയുടെ ചുരിദാർ വലിച്ച് കീറുകയും…

ബീഹാറിൽ മഹാസഖ്യം; ആര്‍.ജെ.ഡിക്ക് 19 സീറ്റും കോണ്‍ഗ്രസ്സിന് 9 സീറ്റും

പാറ്റ്ന : ബീഹാറിലെ 40 സീറ്റുകളിലും സീറ്റ് വിഭജനം പൂർത്തിയായതായി കോൺഗ്രസ്, ആര്‍.ജെ.ഡി നേതൃത്വങ്ങൾ വ്യക്തമാക്കി. മഹാസഖ്യത്തിലെ സീറ്റ് വിഭജനം ഇന്ന് പാറ്റ്നയിൽ പ്രഖ്യാപിക്കും. കോൺഗ്രസ് 9 സീറ്റുകളിലും ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി 19 സീറ്റുകളിലും മത്സരിക്കാനാണ് ധാരണയായത്. മഹാസഖ്യത്തിലെ…

പ്രകടന പത്രിക രൂപീകരണത്തില്‍ രഘുറാം രാജന്റെ സേവനം തേടാന്‍ കോണ്‍ഗ്രസ് നീക്കം

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക രൂപീകരണത്തില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ സേവനം വിനിയോഗിക്കാന്‍ കോണ്‍ഗ്രസ് നീക്കം. പ്രകടനപത്രിക രൂപീകരണ സമിതി അധ്യക്ഷന്‍ പി. ചിദംബരം ഇതുസംബന്ധിച്ച്‌ അദ്ദേഹവുമായി ചര്‍ച്ച നടത്തി. രാജ്യത്തെ പട്ടിണിരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ,…

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി നഴ്‌സുമാരുടെ സംഘടനയും; തൃശൂരിലും കോട്ടയത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ നീക്കം

തൃശൂര്‍: നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ നീക്കം തുടങ്ങി. തൃശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ആലോചിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍, ഇടുക്കിയിലും തൃശൂരും സംഘടന, സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. തൃശൂരില്‍ നാലായിരം വോട്ടും ഇടുക്കിയില്‍ രണ്ടായിരം വോട്ടും…

ബി.ജെ.പി. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലും, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറിലും മത്സരിക്കും. ഇതുള്‍പ്പെടെ 182 സ്ഥാനാര്‍ത്ഥികളെ ആദ്യ ഘട്ടത്തില്‍ ബി.ജെ.പി. പ്രഖ്യാപിച്ചു. 2014 ല്‍ വാരാണസിയിലും, ഗുജറാത്തിലെ വഡോദരയിലും മോദി മത്സരിച്ച് ജയിച്ചിരുന്നു. പിന്നീട് വഡോദരയില്‍ രാജിവെച്ച്…

വോട്ട് ചെയ്യുന്നതും മതാചാരങ്ങള്‍ പോലെ പ്രധാനം: തിരഞ്ഞെടുപ്പു കമ്മീഷൻ

ചെന്നൈ: തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതും മതാചാരങ്ങള്‍ പോലെ പ്രധാനമാണെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയില്‍. മധുര മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ വാദത്തിനിടെയാണ് കമ്മീഷന്റെ പരാമര്‍ശം. ചിത്തിര ഉത്സവം നടക്കുന്നതിനാല്‍, മധുര മണ്ഡലത്തിലെ തിരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. മധുരയില്‍ മാത്രം…

ലോഹപുരുഷന് ആദരാഞ്ജലികള്‍

#ദിനസരികള് 704 അദ്വാനിയെന്നാണ് പേര്. ജനസംഘം മുതല്‍ തുടങ്ങിയ അധ്വാനമാണ്. ഭയങ്കര കര്‍ക്കശക്കാരനായതുകൊണ്ട് ലോഹപുരുഷനെന്നാണ് പ്രസിദ്ധി. രാജ്യത്തെ ഹിന്ദുത്വയുടെ വഴിയേ ആനയിക്കുക എന്നതായിരുന്നു അവതാരലക്ഷ്യം. ആയതിനു വേണ്ടി രാജ്യമൊട്ടാകെ അഞ്ചാറു രഥയാത്രകള്‍ നടത്തി കുഴച്ചു മറിച്ചിട്ടുണ്ട്. ഇന്ത്യാ പാക് വിഭജനത്തിന് ശേഷം…